കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഡംബരം പോര... ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ബംഗ്ലാവ് പുതുക്കിപ്പണിയുന്നു; താൻ എത്രകാലമുണ്ടാകുമെന്ന് പട്ടേൽ

Google Oneindia Malayalam News

കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ അതിശക്തമായ ജനവികാരം ആണ് ഉയരുന്നത്. ജനകീയ പ്രതിഷേധങ്ങളായും നിയമപരമായ നടപടികളായും ജനങ്ങള്‍ മുന്നോട്ട് പോവുകയാണ്.

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ

കേന്ദ്രത്തെ പ്രേരിപ്പിച്ചത് പൃഥ്വിരാജിന്റെ വാക്കുകള്‍... സേവ് ലക്ഷദ്വീപിനൊപ്പം; നടന്‍ ദേവന്റെ പ്രതികരണംകേന്ദ്രത്തെ പ്രേരിപ്പിച്ചത് പൃഥ്വിരാജിന്റെ വാക്കുകള്‍... സേവ് ലക്ഷദ്വീപിനൊപ്പം; നടന്‍ ദേവന്റെ പ്രതികരണം

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ; കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതിലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ; കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ഇതിനിടെയാണ് ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ബംഗ്ലാവ് പുതുക്കിപ്പണിയുന്ന വാര്‍ത്തയും പുറത്ത് വരുന്നത്. മാധ്യമം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് അഡ്മിനിസ്‌ട്രേറ്ററുടെ ആവശ്യപ്രകാരം ഇപ്പോള്‍ പുതുക്കിപ്പണിയുന്നത് എന്നാണ് വാര്‍ത്ത. വിശദാംശങ്ങള്‍ നോക്കാം...

കവരത്തിയില്‍

കവരത്തിയില്‍

കവരത്തിയില്‍ ആണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഔദ്യോഗിക താമസസ്ഥലം. ഇപ്പോഴുള്ള കെട്ടിടം വെറും മൂന്ന് വര്‍ഷം മുമ്പ് നിര്‍മിച്ചതാണെന്നാണ് ദ്വീപ് നിവാസികളെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആ കെട്ടിടം ആണ് ഇപ്പോള്‍ പൊളിച്ചുപണിയുന്നത്.

ആഡംബരം പോര

ആഡംബരം പോര

ആഡംബരം പോര എന്ന് പറഞ്ഞാണ് പുതിയ കെട്ടിടം പുതുക്കിപ്പണിയാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രുഫല്‍ ഖോഡ പട്ടേല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍. കഴിഞ്ഞ മാസം ആണ് ഇത് സംബന്ധിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദ്ദേശം നല്‍കിയത് എന്നും പറയുന്നു. എന്താലായലും ലോക്ക്ഡൗണ്‍ ഒന്നും മാനിക്കാതെ ഇവിടെ നിര്‍മാണ ജോലികള്‍ തുടരുന്നുണ്ട് എന്നാണ് വാര്‍ത്ത.

പ്രാദേശിക എതിര്‍പ്പ്

പ്രാദേശിക എതിര്‍പ്പ്

ബംഗ്ലാവ് പുതുക്കിപ്പണിയുന്നതിലും ദ്വീപ് നിവാസികള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണങ്ങള്‍ നടത്തുന്നത് എന്ന ആക്ഷേപവും അവര്‍ ഉയര്‍ത്തുന്നുണ്ട്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ആണ് ദ്വീപിലെ കൊവിഡ് വ്യാപനം കൂട്ടാന്‍ കാരണമായത് എന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു.

തനിക്കെന്ത് ലാഭം

തനിക്കെന്ത് ലാഭം

ലക്ഷദ്വീപില്‍ തനിക്ക് എന്ത് ലാഭമാണുള്ളത് എന്ന മറുചോദ്യമാണ് വിവാദങ്ങളെ കുറിച്ച് പ്രഫുല്‍ ഖോഡ പട്ടേല്‍ ഉന്നയിക്കുന്നത്. ദ പ്രിന്റിന് നല്‍കിയ പ്രതികരണത്തില്‍ ആയിരുന്നു ഇത്. തനിക്ക് ലക്ഷദ്വീപില്‍ ഗൂഢോദ്ദേശങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.

മാലദ്വീപ് പോലെ ആക്കാന്‍

മാലദ്വീപ് പോലെ ആക്കാന്‍

ലക്ഷദ്വീപിന്റെ വികസനം ആണ് താന്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. ലക്ഷദ്വീപിന് തൊട്ടടുത്തുള്ള മാലദ്വീപ് ഇന്ന് ലോകത്തിലെ ഒന്നാം നിര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ലക്ഷദ്വീപിനേയും ആ നിലയിലേക്ക് ഉയര്‍ത്താന്‍ ആണ് ലക്ഷ്യമിടുന്നത് എന്നും പ്രഫുല്‍ ഖോഡ പട്ടേല്‍ പ്രതികരിച്ചിട്ടുണ്ട്.

തദ്ദേശീയരെ ഒഴിവാക്കിയിട്ടോ?

തദ്ദേശീയരെ ഒഴിവാക്കിയിട്ടോ?

ടൂറിസം വികസനം ആണ് ലക്ഷ്യമെങ്കില്‍, എന്തിനാണ് തദ്ദേശീയരുടെ അവകാശങ്ങള്‍ തകര്‍ക്കുന്നത് എന്നതാണ് പ്രഫുല്‍ ഖോഡ പട്ടേലിനോടുള്ള ദ്വീപ് നിവാസികളുടെ ചോദ്യം. ടൂറിസം ആണ് ലക്ഷ്യമെങ്കില്‍ എന്തിനാണ് ഗോവധനിരോധനവും ബീഫ് നിരോധനവും ഏര്‍പ്പെടുത്തുന്നത് എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നു.

Recommended Video

cmsvideo
Director Priyadarshan comes out in support of actor Prithviraj | Oneindia Malayalam

പൃഥ്വിരാജിന് പ്രതികരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്, മോശം പ്രതികരണം തള്ളുന്നുവെന്ന് പ്രിയദര്‍ശന്‍പൃഥ്വിരാജിന് പ്രതികരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്, മോശം പ്രതികരണം തള്ളുന്നുവെന്ന് പ്രിയദര്‍ശന്‍

ലക്ഷദ്വീപില്‍ അസുഖ ബാധിതയ്ക്ക് എയര്‍ ആംബുലന്‍സില്ല, കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസുകാരും അറസ്റ്റില്‍ലക്ഷദ്വീപില്‍ അസുഖ ബാധിതയ്ക്ക് എയര്‍ ആംബുലന്‍സില്ല, കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസുകാരും അറസ്റ്റില്‍

രജനി ഭരദ്വാജിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
News reports say that the 3 year old Bungalow of Lakshdweep Administrator in renovating now for Praful Khoda Patel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X