സർക്കാരിനെതിരെ 40% കമ്മീഷൻ ആരോപിച്ച് പത്രപരസ്യം; ഡികെ ശിവകുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
ബെംഗളൂരു: ബി ജെ പി സർക്കാരിനെതിരെ 40% കമ്മീഷൻ ആരോപണം ഉന്നയിച്ചുള്ള പത്ര പരസ്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെളിവുണ്ടെങ്കിൽ ഞായറാഴ്ച വൈകീട്ട് 7 നകം ഹാജരാക്കണമെന്ന് കാണിച്ചാണ് നോട്ടീസ്. ബി ജെ പി നേതാവ് ഓം പഥക് ആണ് പരാതി നൽകിയത്.
സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിൽ എല്ലാം കോൺഗ്രസ് പരസ്യം നസ്‍കിയിരുന്നു. കോൺഗ്രസ് പരസ്യം സർക്കാർ സംവിധാനങ്ങളെ അടക്കം അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു ഓം പഥകിന്റെ പരാതി. ഇതിന് പിന്നാലെയാണ് പാർട്ടി അധ്യക്ഷന്റെ പേരിൽ കമ്മീഷൻ നോട്ടീസ് അയച്ചത്.

പ്രസ്തുത പരസ്യത്തിലെ ആരോപണങ്ങൾ പൊതുവായ കാര്യമല്ല. പരസ്യത്തിന്റ ഉള്ളടക്കം എല്ലാ തരത്തിലും സർക്കാർ സംവിധാനങ്ങളെ മുഴുവനായും കുറ്റപ്പെടുത്തുന്നാണ്. ഉദ്യോഗസ്ഥർ അടക്കം വിട്ടുവീഴ്ച ചെയ്യുന്നവരാണെന്നാണ് പരസ്യം വിമർശിിക്കുന്നത്. പരസ്യം ജനങ്ങളിൽ സർക്കാരിനെതിരെ അവിശ്വാസം വളരാൻ കാരണമാകുന്നത്. ഭരണ സംവിധാനങ്ങളെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഉള്ളതാണ്', നോട്ടീസിൽ കമ്മീഷൻ വ്യക്തമാക്കി.
പരസ്യത്തിൽ പരാമർശിച്ചിരിക്കുന്ന നിയമനങ്ങൾ, സ്ഥലംമാറ്റങ്ങൾ, ജോലികൾ, കമ്മീഷൻ തരങ്ങൾ ,നിരക്കുകൾ എന്നിവ അടക്കമുള്ള തെളിവുകൾ ഹാജരാക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകൾ നൽകാൻ കോൺഗ്രസിന് സാധിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് നിയമ നടപടിയെടുക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.
ബി ജെ പി സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുള്ള വിരവധി പോസ്റ്ററുകൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. 'ട്രബിൾ എൻജിൻ സർക്കാർ'(പ്രശ്നക്കാർ ആയ സർക്കാർ) എന്നാരോപിച്ചായിരുന്നു ബിജെപിക്കെതിരായ കോൺഗ്രസിന്റെ കടന്നാക്രമങ്ങൾ. 40 ശതമാനം കമ്മീഷൻ ആരോപണം അടക്കം അടിമുടി അഴിമതിയിൽ മുങ്ങിയതാണ് ബൊമ്മൈ സർക്കാർ ഭരണമെന്നും കോൺഗ്രസ് വിമർശിച്ചിരുന്നു.
'അഴിമതി റേറ്റ് കാർഡ്' എന്ന പേരിൽ പ്രത്യേക വീഡിയോയും കോൺഗ്രസ് ട്വിറ്ററിൽ പങ്കിട്ടിരുന്നു. 'കഴിഞ്ഞ നാല് വർഷത്തിനിടെ 1,50,000 കോടി രൂപ സർക്കാർ കൊള്ളയടിച്ചു. ഇനി കൊള്ളയടിക്കാൻ സംസ്ഥാനത്തിന്റെ ഒരു ഭാഗവും ഇല്ല. കൊള്ളയടിക്കുന്നത് അവസാനിപ്പിക്കൂ', എന്നായിരുന്നു വീഡിയോയിലെ ആരോപണം.
മെയ് 10 നാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ്. 13 നാണ് തെരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്ത് ഇക്കുറി കോൺഗ്രസ് ആണ് അധികാരത്തിലേറുകയെന്നാണ് അഭിപ്രായ സർവ്വേകളിൽ ഏറെയും പ്രവചിക്കുന്നത്.












Click it and Unblock the Notifications