കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടടെുപ്പിന് പിന്നാലെ ബംഗാളില്‍ എന്‍ഐഎ നീക്കം; തൃണമൂല്‍ നേതാവിനെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബംഗാളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നീക്കം. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ചത്രധര്‍ മഹാതോയെ പുലര്‍ച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ജര്‍ഗ്രാം ജില്ലയിലെ ലാല്‍ഗഡ് സ്വദേശിയാണ് മഹാതോ. പുലര്‍ച്ചെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു അദ്ദേഹം. ഈ വേളയിലാണ് 40 അംഗ അന്വേഷണ സംഘം വീടു വളഞ്ഞതും മഹാതോയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശേഷം കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി. എന്‍ഐഎ കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

c

അറസ്റ്റിനിടെ ഉന്തും തള്ളുമുണ്ടായി. ഒരു പോലീസുകാരന് പരിക്കേറ്റു. നിരവധി പേപ്പറുകളില്‍ ഒപ്പുവയ്ക്കാന്‍ മഹാതോയുടെ കുടുംബത്തോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്രെ. എന്നാല്‍ കുടുംബം ഒപ്പിട്ടില്ല. മഹാതോ പ്രതിയായ ഒന്നിലേറെ കേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. ലാല്‍ഗഡില്‍ മാവോയിസ്റ്റ് സംഘര്‍ഷങ്ങള്‍ പതിവായിരുന്ന വേളയിലാണ് സിപിഎം നേതാവ് പ്രബിര്‍ ഘോഷ് കൊല്ലപ്പെട്ടത്. 2009ലായിരുന്നു ഇത്. ഈ സംഭവത്തില്‍ മഹാതോ പ്രതിയാണ്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസ് മാവോയിസ്റ്റുകള്‍ റാഞ്ചുകയായിരുന്നു. മഹാതോയെ വി്ട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാഞ്ചല്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്.

സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..

അറസ്റ്റ് സംബന്ധിച്ച് മഹാതോയുടെ ഭാര്യ തന്നെ അറിയിച്ചുവെന്ന് അഭിഭാഷകന്‍ കൗഷിക് സിന്‍ഹ പറഞ്ഞു. അതിരാവിലെ വസ്ത്രം പോലും ശരിയായ വിധം ധരിക്കാന്‍ അനുവദിക്കാതെയാണ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്ന് ഭാര്യ പറയുന്നു. വാറണ്ടോ കോടതി ഉത്തരവോ ഇല്ലാതെയാണ് അറസ്റ്റ് ചെയ്തത് എന്ന് അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, യുഎപിഎ ചുമത്തിയ കേസില്‍ ഹാജരാകണമെന്ന എന്‍ഐഎ കോടതി നിര്‍ദേശം പാലിക്കാത്തതിനാലാണ് അറസ്റ്റ് എന്നാണ് മറ്റൊരു വിവരം.

English summary
NIA Arrests Trinamool Leader Chhatradhar Mahato in West Bengal in early morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X