കശ്മീരില്‍ കള്ളനില്‍ കാര്യമില്ല; പിടിക്കേണ്ടത് കള്ളന് കഞ്ഞിവെച്ചവനെ!! എന്‍ഐഎ വളഞ്ഞ വഴിക്ക്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: കശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായിച്ചവരെ തേടി ദേശീയ അന്വേഷണ ഏജന്‍സി. ഇവരെ സംബന്ധിച്ച തിരച്ചിലുകള്‍ ശക്തമാക്കിയ എന്‍ഐഎ 22 ഇടത്താണ് റെയ്ഡ് നടത്തുന്നത്. കശ്മീരില്‍ 14 സ്ഥലത്തും ദില്ലിയില്‍ എട്ടിടത്തുമാണ് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടക്കുന്നത്.

കശ്മീരി വിഘടനവാദി നേതാക്കളില്‍ പ്രമുഖനായ നയീം ഖാന്റെ വീട്ടില്‍ എന്‍ഐഎ സംഘം പരിശോധിച്ചു. കശ്മീര്‍ താഴ്‌വരയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നതിന് പാകിസ്താനില്‍ നിന്നു പണം ലഭിക്കുന്നുണ്ടെന്ന് നേരത്തെ ഇദ്ദേഹം പറയുന്നത് ഒളികാമറയില്‍ കുടുങ്ങിയിരുന്നു.

മൂന്ന് കശ്മീരി വിഘടനവാദികള്‍

മൂന്ന് കശ്മീരി വിഘടനവാദികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന ശക്തമാക്കിയത്. ഫാറൂഖ് അഹ്മദ് ദര്‍, നയീം ഖാന്‍, ജാവേദ് അഹ്മദ് ബാബ എന്നിവരില്‍ നിന്നാണ് എന്‍ഐഎയ്ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചത്.

ജാവേദ് അഹ്മദ് ബാബ

തെഹ്രീക്കെ ഹുര്‍രിയ്യത്തിന്റെ ഗാസിയായി അറിയപ്പെടുന്ന വ്യക്തിയാണ് ജാവേദ് അഹ്മദ് ബാബ. ഭീകര പ്രവര്‍ത്തനത്തിന് പണം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മെയ് 29നാണ് ഇവരില്‍ നിന്നു എന്‍ഐഎയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

പ്രാഥമിക അന്വേഷണം

ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ഐഎ പ്രാഥമിക അന്വേഷണം നടത്തിവരികയാണ്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയിബ നേതാവ് ഹാഫിസ് സഈദ്, കശ്മീരിലെ സയ്യിദ് അലിഷാ ഗിലാനി, ജമ്മു നാഷനല്‍ ഫ്രണ്ട് ചെയര്‍മാന്‍ നയീം ഖാന്‍ എന്നിവര്‍ക്കെതിരേ ആണ് അന്വേഷണം.

നയീം ഖാന്റെ വാക്കുകള്‍

നയീം ഖാന്‍ ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയുരുന്നു. ഒളികാമറയില്‍ ഇദ്ദേഹം ഇക്കാര്യം വിശദമാക്കുന്നത് പതിഞ്ഞിരുന്നു. തുടര്‍ന്നാണ് എന്‍ഐഎ ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.

നയീം ഖാനെ പുറത്താക്കി

ഒളികാമറ ദൃശ്യം പുറത്തുവന്നതിനെ തുടര്‍ന്ന് സയ്യിദ് അലിഷാ ഗിലാനി നയിക്കുന്ന ഹുര്‍രിയത്ത് കോണ്‍ഫറന്‍സില്‍ നിന്നു നയീം ഖാനെ പുറത്താക്കിയിരുന്നു. പാകിസ്താനിലെ ചില സന്നദ്ധ സഹായ സംഘടനകള്‍ കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുന്നതിന് പണം നല്‍കുന്നുവെന്നാണ് എന്‍ഐഎയുടെ ആരോപണം.

എന്‍ഐഎ പറയുന്നത്

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അവര്‍ സ്വീകരിക്കുന്ന പണം കശ്മീരിലെ യുവാക്കള്‍ക്ക് നല്‍കി പ്രശ്‌നമുണ്ടാക്കുകയാണെന്ന് എന്‍ഐഎക്ക് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നയീമിന്റെ വെളിപ്പെടുത്തല്‍ ഇത് സാധൂകരിക്കുന്നതായിരുന്നു.

പ്രത്യേക സംഘം

ലഷ്‌കറെ ത്വയ്യിബയുടെ സന്നദ്ധ സംഘടനയായ ഫലാഹെ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍, ജെയ്‌ശെ മുഹമ്മദിന്റെ അല്‍ റഹ്മത്ത് ട്രസ്റ്റ് എന്നീ സംഘടനകള്‍ക്ക് ലഭിക്കുന്ന പണം കശ്മീരിലേക്ക് കൈമാറുന്നുവെന്നാണ് വിവരം. ഇത്തരത്തില്‍ പണം അതിര്‍ത്തി കടത്താന്‍ ഇവര്‍ക്ക് പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്‍ഐഎ പറയുന്നു.

English summary
The National Investigation Agency (NIA) on Saturday conducted raids across Jammu and Kashmir and Delhi after converting a preliminary enquiry into terror funding, allegedly involving Hurriyat leaders, into a regular case.
Please Wait while comments are loading...