Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരാക്രമണത്തില്‍ യഥാര്‍ഥ വില്ലന്‍ ഗുര്‍ദാസ്പുര്‍ എസ്പിയോ? എന്‍ഐഎ ചുരുളഴിക്കുന്നതിങ്ങനെ

ദില്ലി: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സംശയം നിലനില്ർക്കുന്നതിനാല്ർ ഗുര്‍ദാസ്പൂര്‍ എസ്പിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തേക്കും. സ്ത്രീകളെ ഉപയോഗിച്ച് ഭീകരര്‍ എസ്പിയില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയവും ശക്തമാണ്. പാക് ചാരസംഘടനയയാ ഐഎസ് ഐയുമായി ബന്ധമുണ്ടോയെന്നു പരിശോധിച്ചു വരികയാണ്.

ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച എസ് പിയെ താന്‍ പോലീസുകാരനാണെന്ന് ഭീകരവാദികള്‍ തിരിച്ചറിഞ്ഞില്ലെന്ന വാദം എന്‍ ഐ എ മുഖവിലയ്‌ക്കെടുത്തില്ല. ഭീകരര്‍ക്ക് ആവശ്യമായ സഹായം എസ് പി ചെയ്തുകൊടുത്തിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്.

 മൊഴികളിലെ വൈരുദ്ധ്യം

മൊഴികളിലെ വൈരുദ്ധ്യം

ഭീകരവാദികള്‍ തന്റെ വാഹനം തട്ടിയെടുത്തുവെന്ന് എസ് പി സല്‍വിന്ദര്‍ സിങ്ങിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് സംശയത്തിന് ഇടയാക്കിയത്.

യൂണിഫോമില്ലാതെ അതിര്‍ത്തിയിലൂടെ യാത്ര

യൂണിഫോമില്ലാതെ അതിര്‍ത്തിയിലൂടെ യാത്ര

ഔദ്യോഗിക വാഹനത്തില്‍ യൂണിഫോമോ സുരക്ഷയോ ഇല്ലാതെ അതിര്‍ത്തി മേഖലയിലൂടെ യാത്രചെയ്തതും ഭീകരര്‍ എത്രപേരുണ്ടായിരുന്നു എന്നതും സംബന്ധിച്ച ചോദ്യത്തിന് വ്യക്തത ഇല്ലാത്ത മൊഴി സംശയാസ്പദമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പോലീസുകാരനാണെന്ന് തിരിച്ചറിഞ്ഞില്ല

പോലീസുകാരനാണെന്ന് തിരിച്ചറിഞ്ഞില്ല

ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച എസ്പിയെ താന്‍ പോലീസുകാരനാണെന്ന് ഭീകരവാദികള്‍ തിരിച്ചറിഞ്ഞില്ലെന്ന വാദം എന്‍ ഐ എ മുഖവിലയ്‌ക്കെടുത്തില്ല. ഭീകരര്‍ക്ക് ആവശ്യമായ സഹായം എസ് പി ചെയ്തുകൊടുത്തിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്.

തന്നെ തൂക്കിലേറ്റിക്കോളു

തന്നെ തൂക്കിലേറ്റിക്കോളു

ഭീകര്‍ തന്റെ വാഹനം തട്ടിയെടുത്തതും പിന്നീടു ഉണ്ടായ സംഭവങ്ങളെല്ലാം വ്യത്യസ്തമാണ്. ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് തെറ്റാണോ ? തന്റെ പ്രവര്‍ത്തിയില്‍ തെറ്റായി എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ തൂക്കിലേറ്റിക്കൊളൂ എന്നും എസ് പി പറയുന്നു.

കൂടെ ഉണ്ടായിരുന്നവരുടെ വ്യത്യസ്ത മൊഴി

കൂടെ ഉണ്ടായിരുന്നവരുടെ വ്യത്യസ്ത മൊഴി

എസ്പിയോടപ്പം സഞ്ചരിച്ച ജ്വല്ലറി ഉടമയുടെ മൊഴിയില്ർ വ്യത്യസ്ത കണ്ടത് സംശയത്തിന് ഇടയാക്കി. ചൊവ്വാഴ്ച രാത്രി വൈകിയും എന്‍ ഐ എ എസ്പിയെ ചോദ്യം ചെയ്തിരുന്നു. ഇവരോടപ്പം തന്നെ പാചകകാരനും സഞ്ചരിച്ചിരുന്നു.

 ഭീകരവാദികള്‍

ഭീകരവാദികള്‍

നാലു ഭീകരവാദികള്‍ ഉണ്ടായിരുന്നുവെന്നാണ് എസ് പിക്കൊപ്പം സഞ്ചരിച്ചിരുന്ന ജ്വല്ലറി ഉടമയുടെ മൊഴി. ഇവരില്‍ 18 നും 21 നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഇയാള്‍ പറയുന്നു.

 വാഹനത്തിന്റെ നിയന്ത്രണം ഭീകരര്‍ ഏറ്റെടുത്തത്

വാഹനത്തിന്റെ നിയന്ത്രണം ഭീകരര്‍ ഏറ്റെടുത്തത്

ജ്വല്ലറി ഉടമയായ രാജേഷ് വര്‍മയാണ് അന്നു വാഹനമോടിച്ചിരുന്നുത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഞങ്ങളെ തടവിലാക്കിയ ശേഷം വാഹനത്തിന്റെ നിയന്ത്രണം അവര്‍ ഏറ്റെടുക്കുകയായിരുന്നു.

വഴികള്‍ ഭീകരര്‍ക്ക് അറിയാം

വഴികള്‍ ഭീകരര്‍ക്ക് അറിയാം

വാഹനം തട്ടിയെടുത്ത ഭീകര്‍ അവരുടെ കമാന്‍ഡറുമായി സംസാരിക്കുകയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു ദൂരം ചെന്നപ്പോള്‍ എസ് പിയെയും പാചകകാരനെയും വഴിയില്‍ ഉപേക്ഷിച്ച് തന്നെയും കൊണ്ടു പോകുകയായിരുന്നു. എല്ലാ വഴികളും അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ എസ്പിയുടെ വാഹനമായിരുന്നുവെന്ന് അവര്‍ക്ക് അറിയാമായിരുന്നില്ല, ഇത് തിരിച്ചറിഞ്ഞ് ചെന്നപ്പോഴേക്കും എസ്പിയും പാചകകാരനും രക്ഷപ്പെട്ടിരുന്നുവെന്ന് ജ്വല്ലറി ഉടമ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+