Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിനെ വിറപ്പിച്ച് എന്‍ഐഎ; 56 ഇടങ്ങളില്‍ റെയ്ഡ്, ലക്ഷ്യം ജമാഅത്തെ ഇസ്ലാമി

ശ്രീനഗര്‍: കശ്മീരിനെ വിറപ്പിച്ച് അന്വേഷണ ഏജന്‍സികളുടെ റെയ്ഡ്. ഇന്ന് 56 ഇടങ്ങളിലാണ് കശ്മീരില്‍ റെയ്ഡ് നടന്നത്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് എത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീര്‍ പോലീസ്, സിആര്‍പിഎഫ്, എന്‍ഐഎ എന്നീ ഏജന്‍സികളുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കശ്മിരിലെ പത്ത് ജില്ലകളിലും ഒരേ സമയമായിരുന്നു പരിശോധന. ജമ്മുവിലെ റാംബാന്‍, കിശ്ത്വാര്‍, ദോദ, റജൗരി എന്നീ ജില്ലകളിലും റെയ്ഡ് നടന്നു. ഇതിനു വേണ്ടി ദില്ലിയില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കശ്മീരിലെത്തിയിരുന്നു.

കശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന കൂടുതല്‍ നടന്നത്. ചില രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 2019ല്‍ കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. പാകിസ്താന്‍ അനുകൂലവും വിഘടനവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാരോപിച്ചാണ് നിരോധിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടന്നു.

n

2019 ഫെബ്രുവരിയിലാണ് കശ്മീരില്‍ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു നിരോധനം. വിഘടനവാദം വളര്‍ത്തുന്ന സംഘടനകളുമായി സഹകരിച്ചു എന്നാരോപിച്ചായിരുന്നു നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് യുഎപിഎ നിയമ പ്രകാരം നിരോധനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് നൂറുകണക്കിന് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതും കശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതും.

വിഘടനവാദം പ്രോല്‍സാഹിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ഷം ഫെബ്രുവരി അഞ്ചിന് ജമാഅത്തെ ഇസ്ലാമി പ്രവര്‍വര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുഎപിഎ നിയമ പ്രകാരമായിരുന്നു കേസ്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇന്ന് റെയ്ഡ് നടന്നത്. സക്കാത്ത് എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ കശ്മീരില്‍ നിന്നും പുറത്തുനിന്നും പണം ശേഖരിച്ചിരുന്നുവത്രെ. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എന്ന പേരില്‍ പിരിച്ച പണം വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചുവെന്ന് എന്‍ഐഎ പറയുന്നു. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ തീവ്രവാദ സംഘടനകളായ ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്‌കറെ ത്വയ്യിബ തുടങ്ങിയവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും എന്‍ഐഎ പറയുന്നു.

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+