കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരാ റാഡിയക്ക് ക്ലീന്‍ ചിറ്റ്; സിബിഐ സുപ്രീംകോടതിയില്‍ പറഞ്ഞത് ഇങ്ങനെ

Array

Google Oneindia Malayalam News

ന്യൂഡൽഹി: കോർപറേറ്റ് ഇടനിലക്കാരി നീരാ റാഡിയക്ക് എതിരായ കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ. വ്യവസായികൾ, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ എന്നിവർ ഉൾപ്പടെയുള്ള പ്രമുഖരുമായി നീരാ റാഡിയ നടത്തിയ ഫോൺ സംഭാഷണങ്ങളിൽ ക്രിമിനൽ സ്വഭാവമുള്ള ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.

നീര റാഡിയ നടത്തിയ 5,800 ൽ അധികം ഫോൺ സംഭാഷണങ്ങൾ പരിശോധിച്ചുവെന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. ഇതിന് ശേഷം ആണ് റാഡിയയ്ക്ക് എതിരെ നടന്ന പതിനാല് പ്രാഥമിക അന്വേഷണങ്ങളും അവസാനിപ്പിച്ചത് എന്നും അവർ കോടതിയിൽ വ്യക്തമാക്കിയിരുന്നത്.

niira

2015 ൽ സിബിഐ മുദ്ര വച്ച കവറിൽ കോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ തന്നെ അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ല എന്ന്
വ്യക്തമാക്കിയിരുന്നു. തന്റെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് പ്രമുഖ വ്യവസായി രത്തൻ ടാറ്റ നൽകിയ ഹർജിയിലാണ് സിബിഐ മുദ്ര വച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. എന്നാൽ മുദ്രവെച്ച കവറിലെ ഈ റിപ്പോർട്ട് ഇത് വരെയും കോടതി പരിഗണിച്ചിരുന്നില്ല. ഇന്ന് ടാറ്റയുടെ ഹർജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്ന വേളയിലാണ് 2015-ൽ കൈമാറിയ റിപ്പോർട്ടിലെ ഉള്ളടക്കം അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.

അതേസമയം റാഡിയയുടെ വിവാദ ഫോൺ സംഭാഷണങ്ങളെ കുറിച്ച് അന്വേഷണം നടത്തണം എന്ന് ഹർജിക്കാരായ സെന്റർ ഫോർ പബ്ലിക് ഇൻട്രസ്റ്റ് ലിറ്റിഗേഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഫോൺ സംഭാഷണങ്ങളും ആയി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ അന്വേഷണം നടത്താൻ 2013 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ആണ് സിബിഐ മുദ്ര വച്ച കവറിൽ 2015-ൽ സുപ്രീം കോടതിക്ക് സമർപ്പിച്ചത്.

2008 നും 2009 നും ഇടയിൽ നികുതി വെട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നീര റാഡിയയുടെ ഫോൺ ആദായ നികുതി വകുപ്പ് ചോർത്തിയത്. ടാറ്റ കമ്പനിയുമായി ബന്ധപ്പെട്ടാണ് നീരാ റാഡിയ കേസ് ഏറെ ചർച്ച ചെയ്യപ്പെട്ടത്.

English summary
Nira Radia case: CBI said that no criminality found in niira radia tapes, here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X