Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി ദയാഹര്‍ജി തള്ളി; ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച് നിര്‍ഭയ കേസ് പ്രതി

ദില്ലി: ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് സുപ്രീംകോടതിയെ സമീപിച്ചു. ഫെബ്രുവരി ഒന്നിന് നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കെയാണ് പ്രതി വീണ്ടും കോടതിയിലെത്തിയത്. വിചാരണ കോടതിയുടെ മരണവാറണ്ട് റദ്ദാക്കണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 32 പ്രകാരമാണ് ഹര്‍ജി.

Su

കഴിഞ്ഞദിവസം നാല് പ്രതികളില്‍ രണ്ടു പേര്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ പരാതി ഉന്നയിച്ച് ദില്ലി കോടതിയെ സമീപിച്ചിരുന്നു. വധശിക്ഷ വിധിച്ചതിനെതിരെ പുനരവലോകന ഹര്‍ജി സമര്‍പ്പിക്കാന്‍ വേണ്ട രേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കിയില്ല എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. അക്ഷയ് കുമാര്‍ സിങ്, പവന്‍ സിങ് എന്നിവര്‍ക്ക് വേണ്ടി അഭിഭാഷകന്‍ എപി സിങ് ആണ് ദില്ലി കോടതിയെ സമീപിച്ചത്. അതേസമയം, ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനാണ് ഹര്‍ജി സമര്‍പ്പിച്ചത് എന്ന ആക്ഷേപവുമുണ്ട്.

വിനയ് കുമാര്‍ ശര്‍മ, മുകേഷ് സിങ് എന്നീ പ്രതികള്‍ നേരത്തെ പുനരവലോകന ഹര്‍ജി സമര്‍പ്പിച്ചിരുന്നു. രണ്ടു പേരുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. എന്നാല്‍ മറ്റു രണ്ടുപേര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല. അതിന് തടസം നിന്നത് ജയില്‍ അധികൃതര്‍ ആണെന്നാണ് ആരോപണം. നാല് പ്രതികളെയും തൂക്കിലേറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്ക് തൂക്കിലേറ്റുമെന്നാണ് കോടതി പുറപ്പെടുവിച്ച മരണ വാറണ്ടില്‍ പറയുന്നത്.

നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. 2012 ഡിസംബര്‍ 16നാണ് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ വച്ച് ആറ് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും റോഡിലേക്ക് എടുത്തെറിയുകയുമായിരുന്നു. ചികില്‍സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+