Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ച് നിര്‍മല സീതാരാമന്‍; എതിര്‍പ്പുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: ലോക്സഭയില്‍ പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 1961 ലെ നിലവിലുള്ള ആദായ നികുതി നിയമം ലളിതമാക്കുന്നതിനും പരിഷ്‌കരിക്കുന്നതിനുമാണ് പുതിയ ബില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നികുതിദായകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ ബില്ലിലെ വ്യവസ്ഥകള്‍ ലളിതമാക്കിയിട്ടുണ്ട്.

1961 ലെ നിയമത്തില്‍ 298 വകുപ്പുകള്‍ ഉണ്ടായിരുന്നു. പിന്നീട് നിരവധി ഭേദഗതികള്‍ കാലാകാലങ്ങളിലായി വരുത്തിയിരുന്നു. ഇത് നികുതിദായകര്‍ക്ക് സങ്കീര്‍ണ്ണമാക്കി. നിലവിലെ നിയമം ലളിതമാക്കുന്നതിനാാണ് പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചത്. ഇതില്‍ 536 വിഭാഗങ്ങളും 23 അധ്യായങ്ങളും 622 പേജുകളിലായി 16 ഷെഡ്യൂളുകളും ഉണ്ടാകും. പുതിയ നികുതി നിര്‍ദേശങ്ങള്‍ ബില്ലില്ല.

Nirmala Sitharaman

കൂടാതെ നികുതിദായകരുടെ അവകാശങ്ങളും കടമകളും വ്യക്തമായി പ്രതിപാദിക്കുന്ന ഒരു പുതിയ വിഭാഗവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സങ്കീര്‍ണ്ണമായ നിയമപരമായ പദങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 'അസസ്‌മെന്റ് ഇയര്‍' എന്ന പദത്തിന് പകരമായി 'ടാക്‌സ് ഇയര്‍' എന്ന പദം അവതരിപ്പിച്ചതും വലിയ മാറ്റമാണ്. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍, ക്രിപ്റ്റോ ആസ്തികള്‍ എന്നിവയില്‍ കൂടുതല്‍ വ്യക്തത വരുത്താനും പുതിയ ബില്ലില്‍ ശ്രമിച്ചിട്ടുണ്ട്.

വ്യക്തിഗത ആദായ നികുതി, കോര്‍പറേറ്റ് നികുതി, സെക്യൂരിറ്റി ഇടപാട് നികുതി, സമ്മാന നികുതി എന്നിവയ്ക്കെല്ലാം വ്യത്യസ്ത വ്യവസ്ഥകളായിരിക്കും. അപ്രസക്തമായ ഭേദഗതികളും വകുപ്പുകളും ഒഴിവാക്കിയിട്ടുണ്ട്. 2026 ഏപ്രില്‍ ഒന്നു മുതല്‍ ആയിരിക്കും പുതിയ നിയമം നടപ്പാക്കുക. പഴയ നിയമം പൗരന്‍മാര്‍ക്ക് മേല്‍ അമിതഭാരമേല്‍പ്പിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു എന്ന് ബില്‍ അവതരിപ്പിച്ച് കൊണ്ട് നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഇത് നികുതി ഭരണത്തിന്റെ കാര്യക്ഷമതയെ അത് ബാധിച്ചു. ഒപ്പം നികുതിദാതാക്കളുടെ ചെലവ് വര്‍ധിപ്പിക്കുകയും ചെയ്തു എന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ ആദായനികുതി ബില്‍പുതുതായി രൂപീകരിച്ച സെലക്ട് ഹൗസ് കമ്മിറ്റിക്ക് അയയ്ക്കണമെന്നും സീതാരാമന്‍ നിര്‍ദ്ദേശിച്ചു. കമ്മിറ്റിയെ സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും സ്പീക്കര്‍ ഓം ബിര്‍ള തീരുമാനിക്കും.

അതേസമയം പ്രതിപക്ഷം ബില്ല് അവതരണത്തിനിടെ പ്രതിഷേധമുയര്‍ത്തി. എന്‍ കെ പ്രേമചന്ദ്രന്‍ ബില്ലിനെ എതിര്‍ത്തു. എന്നാല്‍ പഴയ നിയമവും പുതിയ നിയമവും തമ്മിലുള്ള വ്യത്യാസം പ്രേമചന്ദ്രന്‍ മനസിലാക്കണം എന്ന് ധനമന്ത്രി പറഞ്ഞു. 1961 ലെ നിയമത്തിലെ 4000 ത്തോളം ഭേദഗതികള്‍ വന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടി. പുതിയ നികുതി ബില്ലിലെ മാറ്റങ്ങള്‍ 'മെക്കാനിക്കല്‍' ആണെന്ന് തൃണമൂല്‍ എംപി സൗഗത റേ കുറ്റപ്പെടുത്തി.

എന്നാല്‍ അവ യാന്ത്രികമല്ല എന്നും കാര്യമായ മാറ്റങ്ങള്‍ തന്നെ ബില്ലില്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് എന്നുമായിരുന്നു നിര്‍മലയുടെ മറുപടി. വാക്കുകളുടെ എണ്ണം പകുതിയായി കുറച്ചു. വിഭാഗങ്ങളും അധ്യായങ്ങളും കുറച്ചു. ഇത് ലളിതമായ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+