• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യത്ത് കല്‍ക്കരി ക്ഷാമം എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നിര്‍മ്മല സീതാരാമന്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കല്‍ക്കരി ക്ഷാമമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ മന്ത്രി ഇന്ത്യ ഒരു വൈദ്യുതി മിച്ച രാജ്യമാണെന്നും അഭിപ്രായപ്പെട്ടു. കൽക്കരിക്ക് ക്ഷാമമുണ്ടെന്ന തരത്തില്‍ അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി ആർ കെ സിംഗ് തന്നെ രണ്ട് ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പരക്കുന്നുണ്ടെന്നും അദ്ദേഹം തന്നോട്ട് പറഞ്ഞെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'സുധാകരന്‍ മാതൃക' ദേശീയ തലത്തിലേക്ക്; പഠിക്കാന്‍ തമിഴ്നാട്ടില്‍ നിന്നും അഴഗിരിയെത്തുന്നു'സുധാകരന്‍ മാതൃക' ദേശീയ തലത്തിലേക്ക്; പഠിക്കാന്‍ തമിഴ്നാട്ടില്‍ നിന്നും അഴഗിരിയെത്തുന്നു

'എല്ലാ വൈദ്യുത ഉല്‍പാദന കേന്ദ്രങ്ങളിലും അടുത്ത നാല് ദിവസത്തേക്കുള്ള കല്‍ക്കരി നിലവിലുണ്ട്. വിതരണശൃംഖലയില്‍ തകരാറൊന്നുമില്ല. നിലവിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഇന്ത്യ വൈദ്യുതി മിച്ച രാജ്യമാണ്'- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. മൊസ്സാവർ-റഹ്മാനി സെന്റർ ഫോർ ബിസിനസ് ആന്റ് ഗവൺമെന്റ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ധനമന്ത്രി. പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഹാർവാർഡ് പ്രൊഫസർ ലോറൻസ് സമ്മർസാണ് ഇന്ത്യയിലെ ഊർജ്ജ ക്ഷാമത്തെക്കുറിച്ചും ഇന്ത്യയിലെ കൽക്കരി സംഭരണത്തെ കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ചും ധനമന്ത്രിയോട് ചോദിച്ചത്.

"ഇന്ത്യയ്ക്ക് എത്രത്തോളം ഊർജ്ജം ലഭ്യമാണ്, ഫോസിൽ ഇന്ധനത്തെ എത്രമാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും പുനരുൽപ്പാദിപ്പിക്കാവുന്നവയിൽ നിന്ന് എത്രമാത്രം ലഭിക്കുന്നുവെന്നും അറിയാൻ ഞങ്ങൾ വളരെ നല്ല രീതിയിലുള്ള വിശകലനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുഴുവന്‍ പേരിലേക്കും ഉടന്‍ തന്നെ വാക്സിന്‍ എത്തിക്കാന്‍ കഴിയുമെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ലഭ്യതയുടെ നില ചർച്ചചെയ്തിരുന്നു. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളും കാരണം കൽക്കരിക്കുറവ് നിലവിലുണ്ടായിരുന്നുവെന്നായിരുന്നു കൽക്കരി വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചത്.

cmsvideo
  Power crisis in India; CMs write letter to Centre

  കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

  അതേസമയം, ലഖിംപൂര്‍ഖേരിയില്‍ ബി ജെ പി നേതാവിന്റെ മകന്‍ ഓടിച്ച വാഹനം ഇടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടത് തീര്‍ച്ചയായും അപലപനീയമാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും ഒരുപാട് പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട് അതും ഉയര്‍ന്നുവരണം. ഈ സംഭവത്തെ ഞങ്ങളുടെ പാര്‍ട്ടിയേയോ പ്രധാനമന്ത്രിയേയോ പ്രതിരോധിക്കില്ല. ഞാന്‍ ഇന്ത്യക്ക് വേണ്ടി സംസാരിക്കും, പാവങ്ങള്‍ക്ക് നീതി ലഭിക്കാനും ഞാന്‍ സംസരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  English summary
  Nirmala Sitharaman says news of coal shortage in the country is baseless
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X