'ഗഡ്കരി വീണ്ടും മോദിക്കെതിരെ'... ആഘോഷമാക്കി കോണ്‍ഗ്രസ്; ജാതി പറഞ്ഞാല്‍ അടിക്കുമെന്ന് ഗഡ്കരി

Recommended Video

cmsvideo
    ഗഡ്കരി വീണ്ടും മോദിക്കെതിരെ, ആഘോഷമാക്കി കോണ്‍ഗ്രസ് | Oneindia Malayalam

    പൂനെ: ബിജെപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വളരുമോ? ദേശീയ രാഷ്ട്രീയത്തില്‍ ഇങ്ങനെ ഒരു ചര്‍ച്ച അടുത്തിടെ ശക്തമായിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, ഗഡ്കരിയുടെ പല പ്രസംഗങ്ങളും പരാമര്‍ശങ്ങളും ബിജെപി ഇതുവരെ പിന്തുടരുന്ന രീതികള്‍ക്ക് വിരുദ്ധമാണ്. ചില പരാമര്‍ശങ്ങള്‍ മോദിക്ക് എതിരാണുതാനും. ഗഡ്കരിയുടെ പരാമര്‍ശങ്ങള്‍ ഇന്ന് ആഘോഷിക്കുന്നത് കോണ്‍ഗ്രസാണ്. ബിജെപിയില്‍ ഗഡ്കരി ഫാക്ടര്‍ വളരുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്.

    വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മോദിക്ക് പകരം പ്രധാനമന്ത്രിയായി ഗഡ്കരി എത്തുമെന്ന അഭ്യൂഹങ്ങള്‍ പോലും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പൂനെയില്‍ കഴിഞ്ഞദിവസം പ്രസംഗിക്കവെ ഗഡ്കരി സൂചിപ്പിച്ച 'ജാതി' വിഷയമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആഘോഷിക്കുന്നത്....

     മോദിയെ പോലെ അല്ല

    മോദിയെ പോലെ അല്ല

    മോദിയെ പോലെ അല്ല ഗഡ്കരി. ഇരുവരും ആര്‍എസ്എസിലൂടെ തന്നെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നതെങ്കിലും എല്ലാ പാര്‍ട്ടി നേതാക്കളും പിന്തുണയ്്ക്കുന്ന നേതാവാണ് ഗഡ്കരി. ശിവസേന പലപ്പോഴും ഗഡ്കരിയെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന വേളയില്‍ തന്നെയാണ് ശിവസേന ഗഡ്കരിയെ പിന്തുണയ്ക്കുന്നത്.

    ജാതീയതക്കെതിരെ ഗഡ്കരി

    ജാതീയതക്കെതിരെ ഗഡ്കരി

    മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപിയുടെ ശക്തനായ നേതാവ് ഗഡ്കരി. നാഗ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. കഴിഞ്ഞ ദിവസം പൂനെയില്‍ ഗഡ്കരി നടത്തിയ പരാമര്‍ശമാണ് പുതിയ വിഷയം. ജാതീയതക്കെതിരെ ശക്തമായ ഭാഷയിലാണ് ഗഡ്കരി പ്രസംഗിച്ചത്.

    നല്ല അടി കിട്ടും

    നല്ല അടി കിട്ടും

    ജാതി അടിസ്ഥാനമാക്കിയുള്ള വേര്‍ത്തിരിവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. നിങ്ങളുടെ നിലപാട് എനിക്ക് അറിയില്ല. എന്നാല്‍ നമ്മുടെ അഞ്ച് ജില്ലകളില്‍ ജാതിക്ക് യാതൊരു സ്ഥാനവുമില്ല. ജാതി സംബന്ധിച്ച് പറഞ്ഞാല്‍ നല്ല അടി കിട്ടുമെന്ന് താന്‍ താക്കീത് ചെയ്തിട്ടുണ്ടെന്നും ഗഡ്കരി പ്രസംഗിച്ചു.

    ബിജെപിയുടെ നിലപാടിന് വിരുദ്ധം

    ബിജെപിയുടെ നിലപാടിന് വിരുദ്ധം

    എന്നാല്‍ ഗഡ്കരിയുടെ പ്രസംഗം ബിജെപിയുടെ നിലപാടിന് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ജാതി രാഷ്ട്രീയവും മതവും അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ച് വോട്ട് പിടിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ജാതീയതക്കെതിരെ ഗഡ്കരി രംഗത്തുവന്നത് മോദിക്കെതിരായ നേരിട്ടുള്ള ആക്രമണമാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

    ഹനുമാന്റെ ജാതി

    ഹനുമാന്റെ ജാതി

    മതത്തിന്റെ രാഷ്ട്രീയത്തിനെതിരെയാണ് ഗഡ്കരി പ്രസംഗിച്ചത്. മോദിയും ബിജെപിയും പിന്തുടരുന്ന രാഷ്ട്രീയത്തിന് വിരുദ്ധമാണിതെന്നും കോണ്‍ഗ്രസ് പറയുന്നു. അടുത്തിടെ ജാതി വിഷയം ബിജെപിയില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഹനുമാന്റെ ജാതി ഏതാണെന്ന് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

    ദളിതനും ജാട്ടുമായ ഹനുമാന്‍

    ദളിതനും ജാട്ടുമായ ഹനുമാന്‍

    ബിജെപി മുന്‍ എംപി സാവിത്ര ഭായ് ഫുലേ പറഞ്ഞത് ഹനുമാന്‍ ദളിത് ആണെന്നായിരുന്നു. മനുവാദികളുടെ അടിമയായിരുന്നു ഹനുമാന്‍ എന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഹനുമാന്‍ ജാട്ട് വിഭാഗത്തില്‍പ്പെട്ടതാണെന്ന് യുപി മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു.

    ഹനുമാന്‍ മുസ്ലിമാണ്

    ഹനുമാന്‍ മുസ്ലിമാണ്

    വളരെ വ്യത്യസ്തമായ അഭിപ്രായമാണ് യുപിയിലെ ബിജെപി കൗണ്‍സിലര്‍ ബുക്കുല്‍ നവാബ് പ്രകടിപ്പിച്ചത്. ഹനുമാന്‍ മുസ്ലിം ആണ് എന്ന് അദ്ദേഹം പറഞ്ഞു. പേരിലുള്ള ചില സാദൃശ്യങ്ങളാണ് അദ്ദേഹം അടിസ്ഥാനമാക്കിയത്. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍ തുടങ്ങിയ മുസ്ലിം പേരുകളുമായി ഹനുമാന്‍ എന്ന പേരിന് സാദൃശ്യമുണ്ട് എന്ന അദ്ദേഹം പറഞ്ഞു.

    ബിജെപിക്ക് തന്നെ തിരിച്ചടി

    ബിജെപിക്ക് തന്നെ തിരിച്ചടി

    ഗഡ്കരിയുടെ ഓരോ വാക്കുകളും ഒരുതരത്തില്‍ ബിജെപിക്ക് തന്നെ തിരിച്ചടിയാകുന്ന സാഹചര്യമാണിപ്പോള്‍. കോണ്‍ഗ്രസ് ഇക്കാര്യം പരമാവധി മുതലെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ഗഡ്കരിയെ പിന്തുണച്ച് സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അംഗങ്ങളും കൈയ്യടിച്ചതും ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു.

    അപൂര്‍വ സംഭവം

    അപൂര്‍വ സംഭവം

    ബിജെപിയുടെ തലമുതിര്‍ന്ന നേതാവാണ് നിതിന്‍ ഗഡ്കരി. നരേന്ദ്ര മോദിക്കെതിരെ ഇടയ്ക്കിടെ ഒളിയമ്പ് തൊടുത്തുവിടുന്ന ഗഡ്കരിയെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്ക് പുറമെ രാഹുല്‍ ഗാന്ധിയും അഭിനന്ദിച്ചിരുന്നു. കഴിഞ്ഞദിവസം പാര്‍ലമെന്റിലുണ്ടായ സംഭവം അപൂര്‍വമായതായിരുന്നു. ഒരു ബിജെപി നേതാവിനെ എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും പിന്തുണച്ചത് ആദ്യമാണ്.

    സംഭവം ഇങ്ങനെ

    സംഭവം ഇങ്ങനെ

    കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയാണ് നിതിന്‍ ഗഡ്കരി. പാര്‍ലമെന്റില്‍ ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ഉയര്‍ന്നു. ഗഡ്കരി വിഷയത്തില്‍ വിശദമായ മറുപടിയും നല്‍കി. ഗഡ്കരി പ്രസംഗിക്കുന്ന വേളയില്‍ ശരിവെക്കുന്ന തരത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരണം. പലപ്പോഴും അവര്‍ ചിരിക്കുന്നുണ്ടായിരുന്നു. പ്രസംഗത്തിന്റെ അവസാന വേളയില്‍ സോണിയാ ഗാന്ധി ഡെസ്‌കില്‍ അടിച്ചു. ഇതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം കൈയ്യടിച്ചത്.

    മോദിക്കെതിരെ ഒളിയമ്പ്

    മോദിക്കെതിരെ ഒളിയമ്പ്

    കുടുംബത്തെ മതിയായ രീതിയില്‍ നോക്കാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യം ഭരിക്കാന്‍ സാധിക്കില്ലെന്ന് അടുത്തിടെ ഗഡ്കരി പറഞ്ഞത് വിവാദമായിരുന്നു. മോദിയെ ആണ് ഇദ്ദേഹം ഉന്നമിട്ടത് എന്നായിരുന്നു ആക്ഷേപം. ബിജെപിയിലെ ശക്തമാന നേതാവാണ് ഗഡ്കരി എന്ന് തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി അഭിനന്ദനവുമായി രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. രാജ്യം ഭരിക്കാന്‍ ശക്തനായ നേതാവാണ് ഗഡ്കരി എന്ന് ശിവസേനയും അഭിപ്രായപ്പെട്ടിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+