Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിന് വേണ്ടി ബീഹാറികള്‍ നല്‍കിയ സംഭാവന അറിയുമോ? ചന്നിയോട് നിതീഷിന്റെ ചോദ്യം

പട്‌ന: ബീഹാറികളെയും യുപികളിലെയും ഭായിമാരെ പഞ്ചാബിലേക്ക് കടക്കാന്‍ അനുവദിക്കരുതെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ പരാമര്‍ശത്തിനെതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ചന്നിയുടെ പരാമര്‍ശം തന്നെ ഞെട്ടിച്ചുവെന്ന് നിതീഷ് കുമാര്‍ പറയുന്നു. ബീഹാറിലെ ജനങ്ങള്‍ പഞ്ചാബിന്റെ വികസനത്തിനായി എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന ബോധ്യം ചരണ്‍ജിത്ത് സിംഗ് ചന്നിക്കുണ്ടോ എന്ന് നിതീഷ് ചോദിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നില്ല. എത്ര ബീഹാറികള്‍ പഞ്ചാബില്‍ താമസിക്കുന്നുണ്ടെന്നും, അവര്‍ പഞ്ചാബിന് നല്‍കുന്ന സംഭാവനങ്ങള്‍ എന്തൊക്കെയാണെന്നും ചന്നിക്ക് അറിയുമോ? ഇത്തരം പരാമര്‍ശങ്ങള്‍ എങ്ങനെയാണ് ആളുകള്‍ നടത്തുകയെന്ന കാര്യത്തില്‍ താന്‍ അദ്ഭുതപ്പെടുന്നുണ്ടെന്നും നിതീഷ് പറഞ്ഞു.

1

ചന്നിയുടെ പരാമര്‍ശത്തില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ചന്നിയുടെ ദില്ലിയില്‍ നിന്നുള്ള കുടുംബം ചന്നിയുടെ പരാമര്‍ശത്തിന് കൈയ്യടിച്ച് രസിക്കുകയാണെന്നും മോദി ആരോപിച്ചു. ചന്നി പറഞ്ഞത് രാജ്യം മുഴുവന്‍ കണ്ടതാണ്. ദില്ലിയില്‍ നിന്നുള്ള കുടുംബമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ബോസ്. ആ ബോസാണ് ഈ പരാമര്‍ശം കേള്‍ക്കുമ്പോള്‍ കൈയ്യടിച്ചത്. ഗുരു ഗോവിന്ദ് സിംഗ് എവിടെയാണ് ജനിച്ചത്? പട്‌ന സാഹിബിലാണ് അദ്ദേഹം ജനിച്ചത്. അത് ബീഹാറിലാണ്. നിങ്ങള്‍ ഗുരു ഗോവിന്ദ് സിംഗിനെ നിങ്ങള്‍ പഞ്ചാബില്‍ നിന്ന് പുറത്താക്കുമോ? ഇത്തരം ദുഷ്ചിന്തകള്‍ ഉള്ളവരെ ഒരു നിമിഷം പോലും പഞ്ചാബ് ഭരിക്കാന്‍ അനുവദിക്കരുതെന്നും മോദി പറഞ്ഞു.

ഗുരു രവിദാസിനെ നിങ്ങള്‍ക്ക് അറിയില്ലേ? അദ്ദേഹമൊരു ദളിത് ഐക്കണാണ്. അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു ഇന്നലെ. അത് രാജ്യത്താകെ വലിയ ആഘോഷമായിരുന്നു. കഴിഞ്ഞ ദിവസം രവിദാസ് ജയന്തി രാജ്യം ആഘോഷിച്ചു. അദ്ദേഹം എവിടെയാണ് ജനിച്ചത്? ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തെ പഞ്ചാബില്‍ നിന്ന് നിങ്ങള്‍ ഓടിക്കുമോ എന്നും മോദി ചോദിച്ചു. യുപി-ബീഹാര്‍ ഭയ്യമാരെ പഞ്ചാബില്‍ കയറാന്‍ പോലും അനുവദിക്കരുതെന്നാണ് ചന്നി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ പറഞ്ഞത്. പ്രാദേശിക വാദം കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഇത് വലിയ വിവാദമാവുകയും ചെയ്തു.

അതേസമയം തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് ചന്നി പറഞ്ഞു. പഞ്ചാബിലേക്ക് വന്നിട്ടുള്ള കുടിയേറ്റക്കാരെല്ലാം അവരുടെ ചോരയും നീരും നല്‍കിയാണ് ഈ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. ഈ തൊഴിലാളികളുമായി അടുത്ത ബന്ധം തനിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എഎപി നേതാക്കളെ കുറിച്ചാണ് താന്‍ പറഞ്ഞത്. ഒരിക്കലും അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചല്ലെന്നും ചന്നി പറഞ്ഞു. പ്രിയങ്ക ഗാന്ധി പഞ്ചാബ് ജനതയുടെ മരുമകളാണ്. അവരൊരിക്കലും യുപിക്കാരെയോ ബീഹാറികളെയോ പഞ്ചാബില്‍ കടന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ചന്നി പറഞ്ഞിരുന്നു. എന്നാല്‍ ഇത് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനത്തിനാണ് ഉപയോഗിച്ചിരിക്കുന്നത്. വളരെ നാണംകെട്ട പരാമര്‍ശമാണ് ചന്നി നടത്തിയതെന്ന് അരവിന്ദ് കെജ്രിവാള്‍ തുറന്നടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+