വാരണാസിക്കടുത്ത് അര്‍ജുനന്റെ വേഷത്തില്‍ നിതീഷ് കുമാറിന്റെ പോസ്റ്റര്‍
വാരണാസി: ഉത്തര്‍പ്രദേശിലെ പിന്ദ്രയില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്‌റററുകളിലും ബാനറുകളിലും യുദ്ധത്തിനു പുറപ്പെടുന്ന അര്‍ജുനന്റെ രൂപത്തില്‍ നിതീഷ് കുമാര്‍. നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നും പിന്ദ്രയിലേക്ക് വെറും 30 കിലോമീറ്റര്‍ ദൂരമെയുള്ളൂ.
ജെഡിയു സമ്മേളനത്തിന്റെ വേദിയാണ് പിന്ദ്ര. ബീഹാര്‍ ആസ്ഥാനമായുള്ള പാര്‍ട്ടി അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലേക്ക് നടത്തുന്ന ആദ്യ കാല്‍വെപ്പാണിത്. നിതീഷിനെ അര്‍ജുനനായി ചിത്രീകരിച്ചിരിക്കുന്ന പോസ്റ്ററില്‍ മുതിര്‍ന്ന നേതാവായ ശരത് യാദവിനെയാണ് കൃഷ്ണനായി കാണിച്ചിരിക്കുന്നത്.

നരേന്ദ്രമോദിക്കും വര്‍ഗീയ ലഹളയുണ്ടാക്കുന്ന ശക്തികള്‍ക്കുമെതിരെയുള്ള യുദ്ധമാണ് പോസ്റ്ററിലെ പ്രമേയം. യുപി സര്‍ക്കാറിനെതിരെയുള്ള പോസ്റ്ററില്‍ അഴിമതിക്കെതിരെയും സംസ്ഥാനത്ത് അഴിമതി നടത്തുന്നവര്‍ക്കെതിരെയും യുദ്ധം ചെയ്യുമെന്ന് വാഗ്ദാനം നല്‍കുന്നുണ്ട്.
അതേസമയം നമുക്ക് വേണ്ടത് 'സംഘമില്ലാത്ത'ഭാരതമാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാറിലെ ജനങ്ങള്‍ ബിജെപിയെ തോല്‍പ്പിച്ചതുപോലെ രാജ്യത്താകമാനമുള്ള ജനങ്ങള്‍ അവരെ കയ്യൊഴിയണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ ജനതാദള്‍ യു സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു നിതീഷ് കുമാറിന്റെ പ്രസ്താവന.












Click it and Unblock the Notifications