Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകന്റെ വിവാദ പരാമര്‍ശം; ബംഗളൂരു ലോ കോളേജില്‍ വ്യാപക പ്രതിഷേധം

ബംഗളൂരു: ബംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ സദാചാര പോലീസിങിന്റെ വേദിയാകുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമാണിത്. കോളേജിലെ ഒരു അധ്യാപകന്റെ വാക്കുകളാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

കോളേജില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനിടയിലായിരുന്നു സംഭവം. ക്ലാസില്‍ ഷോട്ട്‌സ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ അധ്യാപകന്‍ അധിശേപിക്കുകയായികുന്നു. ആക്ഷേപത്തിനെതിരെ പ്രതികരിച്ചപ്പോള്‍ തുണിയില്ലാതെയും നിങ്ങള്‍ക്ക് ക്ലാസില്‍ വരാം ഇതാണ് നിങ്ങളുടെ സ്വഭാവം എന്നും അധ്യാപകന്‍ പറഞ്ഞു.

Bengaluru map

'മാതാപിതാക്കള്‍ കുട്ടികളെ വിവാഹം ചെയ്തയക്കുന്നു. അവര്‍ക്ക് കുട്ടികളുണ്ടാകുന്നു. രക്ഷിതാക്കള്‍ ഈ ഒരൊറ്റകാരണത്തിനാണ് കുട്ടികളെ വിവാഹം ചെയ്ത് അയക്കുന്നത്. എന്നാല്‍ ഇതിനര്‍ത്ഥം മാതാപിതാക്കളുടെ മുന്നില്‍ വച്ച്ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ലൈംഗീകതയില്‍ ഏര്‍പ്പെടാം എന്നല്ല' ഇതായിരുന്നു അധ്യാപകന്റെ വാക്കുകള്‍.

അധ്യാപകന്റെ വാക്കുകള്‍ പെട്ടെന്ന് തന്നെ വിവാദമാകുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ അധിഷേപിച്ച അധ്യാപകന്‍ മാപ്പ് പറയണമെന്നാവശ്യപെട്ട് അടുത്ത ദിവസം തന്നെ എല്ലാ വിദ്യാര്‍ത്ഥിനികളും ഷോര്‍ട്ട്‌സ് ധരിച്ചെത്തി. ഇതിനു മുമ്പും അധ്യാപകന്‍ ഇത്തരത്തില്‍ ആക്ഷേപിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+