ആശുപത്രിയിൽ കിടക്ക ലഭിച്ചില്ല;ബംഗാളിൽ തറയിൽ കിടന്ന് മുൻ സിപിഎം എംഎൽഎ
കൊൽക്കത്ത; ബംഗാളിൽ സർക്കാർ ആശുപത്രിയിൽ മുൻ സി പി എം എം എൽ എയ്ക്ക കിടക്ക നൽകിയില്ലെന്ന് ആരോപിച്ച് കുടുംബം. മുൻ സി പി എം എൽ എ ദിബാർ ഹൻസ്ദയ്ക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. തറയിൽ കിടക്കാമെന്ന വ്യവസ്ഥ അംഗീകരിച്ചതോടെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി നിലത്ത് വിരിച്ചാണ് അദ്ദേഹം കിടന്നതെന്നും കുടുംബം ആരോപിച്ചു.

സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്റെ അവസ്ഥ വിവരിച്ചിരുന്നു.സംഭവം വിവാദമായതോടെ 28 മണിക്കൂറിന് ശേഷം തനിക്ക് കിടക്ക ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പിത്താശയ ശസ്ത്രക്രിയയ്ക്കായാണ് ഹൻസ്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച ബന്ധുക്കൾക്കൊപ്പമാണ് മുൻ എംഎൽഎ മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. അദ്ദേഹത്തെ പ്രവേശിപ്പിക്കുന്നതിന് മുൻപ് കിടക്കകൾ ഇല്ലെന്നായിരുന്നു അധികൃതർ പറഞ്ഞു. നിലത്ത് കിടക്കാൻ തയ്യാറായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാമെന്നും അവർ പറഞ്ഞു. അത് ഞങ്ങൾ സമ്മതിക്കുകയായിരുന്നു, ബന്ധു പറഞ്ഞു. ഒരു മെത്ത നൽകാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. അടുത്തുള്ള കടയിൽ പോയി ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുവരികയായിരുന്നുവെന്നും ബന്ധു പറഞ്ഞു.
മറ്റൊരു ബന്ധുവാണ് എംഎൽഎയുടെ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ആശുപത്രിക്കെതിരെ രംഗത്തെത്തിയത്, മറ്റൊരു ബന്ധു പറഞ്ഞു. ആശുപത്രിയിൽ വിഐപികൾക്ക് പ്രത്യേക പരിഗണന ഇല്ലെന്നും കിടക്ക ലഭിച്ചപ്പോൾ തന്നെ അദ്ദേഹത്തിന് അനുവദിച്ചിരുന്നുവെന്നും ആശുപത്രി പ്രിൻസിപ്പൽ പഞ്ചം കുണ്ഡു പറഞ്ഞു.
മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ഉൾപ്പെടെ പാർട്ടിയിലെ വൻ മരങ്ങൾ പോലും പരാജയം രുചിച്ച 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി പി എമ്മിൽ നിന്നും വിജയിച്ച എം എൽ എമാരിൽ ഒരാളായിരുന്നു ഹൻസ്ദ. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചിരുന്നു.












Click it and Unblock the Notifications