ബിജെപി മന്ത്രിയുടെ താക്കീത്; കൈപ്പത്തിക്ക് വോട്ടുകൊടുത്താൽ സർക്കാർ പദ്ധതികളുടെ ഗുണഫലം ലഭിക്കില്ല!
ഭോപ്പാൽ: വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് കായിക യുവജനക്ഷേമ മന്ത്രി യശോധര രാജെ സിന്ധ്യ. മധ്യപ്രദേശിലെ കോലാരസ് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ബിജെപി മന്ത്രിയുടെ വിവാദ പ്രസ്താവന. നിങ്ങൾ കൈപ്പത്തിക്ക് വോട്ട് ചെയ്താൽ സർക്കാർ പദ്ധതികളുടെ ഗുണഫലമൊന്നും ലഭിക്കില്ലെന്നായിരുന്നു മന്ത്രി പ്രസംഗിച്ചത്.
പ്രധാനമന്ത്രി ഉജ്ജ്വൽ യോജന ബിജെപിയാണ് അവതരിപ്പിച്ചത്. വോട്ടർമാർ താമരയ്ക്കു പകരം കൈപ്പത്തിയെ തിരഞ്ഞെടുത്താൽ ഈ പദ്ധതികളുടെ ഗുണഫലം ലഭിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്യാത്തതാണ് പ്രദേസ്തതിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നും അവർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാവ് റാം സിങ് യാദവിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

പാചക വാത സ്കീമുമില്ല
പാചകവാതക സ്കീം ആ പ്രദേശത്തെ ജനങ്ങൾക്ക് ലഭിക്കാത്തതും ഇതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. ഇത് ബിജെപിയുടെ പദ്ധതിയാണ് അതുകൊണ്ട് തന്നെ കോൺഗ്രസിന് വോട്ട് ചെയ്താൽ ഇതൊന്നും ലഭിക്കില്ലെന്നും അവർ ല്യക്തമാക്കി. കാര്യം വളരെ നിസാരമാണെന്നും അവർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
മന്ത്രിയുടെ പ്രസംഗം വിവാദമായിരിക്കുകയാണ്. കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നു. കോൺൺഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്ധ്യയുടെ മാതൃസഹോദരിയാണ് യശോധര രാജെ സിന്ധ്യ. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോൺഗ്രസ്.

കുടിവെള്ളം മുട്ടിക്കും
കോലറാസ് മണ്ഡലത്തിലുള്ളവര്‍ക്ക് വെള്ളം കിട്ടാത്തതെന്താണെന്ന് വോട്ടര്‍മാരിലൊരാള്‍ ചോദിച്ചപ്പോള്‍ കൈയ്ക്ക് വോട്ടു ചെയ്യുന്നത് അവസാനിപ്പിച്ചാല്‍ നല്‍കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. കോലറാസ് മണ്ഡലത്തിലുള്ളവര്‍ക്ക് വെള്ളം കിട്ടാത്തതെന്താണെന്ന് വോട്ടര്‍മാരിലൊരാള്‍ ചോദിച്ചപ്പോള്‍ കൈയ്ക്ക് വോട്ടു ചെയ്യുന്നത് അവസാനിപ്പിച്ചാല്‍ നല്‍കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

രണ്ട് തവണ കോൺഗ്രസ് ജയിച്ച മണ്ഡലം
‘നിങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുകയാണെങ്കില്‍ മന്ത്രി ഞാനായത് കൊണ്ട് നിങ്ങളുടെ കാര്യം സംസാരിക്കാന്‍ വന്നാല്‍ ഞാന്‍ പരിഗണിക്കുകയില്ല. എന്റെ വകുപ്പ് അയാളെ സഹായിക്കുകയില്ല' എന്ന വാദവും മന്ത്രി ഉന്നയിച്ചിരുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണിത്.












Click it and Unblock the Notifications