Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാനയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക്; കെസിആറുമായി സഖ്യം വേണ്ടെന്ന് നിര്‍ദേശം... പുതിയ മാറ്റം പ്രതീക്ഷ

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കും. ഭരണകക്ഷിയായ ബിആര്‍എസുമായി സഖ്യത്തിനുള്ള ഒരു സാധ്യതയുമില്ലെന്ന് നേതാക്കള്‍ അറിയിച്ചു. ഹൈക്കമാന്റില്‍ നിന്ന് ഇത് സംബന്ധിച്ച് നിര്‍ദേശം ലഭിച്ചു എന്നാണ് തെലങ്കാന കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിആര്‍എസുമായി സഖ്യം വേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനം. അടുത്ത കാലത്തായി തെലങ്കാന രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റം കോണ്‍ഗ്രസിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ ആത്മവിശ്വാസത്തിലാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനാണ് തെലങ്കാന കോണ്‍ഗ്രസിന്റെ ചുമതല.

rahul-kcr

നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കം നടത്താന്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തെലങ്കാനയിലെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നതകള്‍ മാറ്റിവച്ച് തിരഞ്ഞെടുപ്പിന് ഒരുങ്ങാനും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു.

തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്ര നേതാക്കളും തമ്മില്‍ സംസ്ഥാനത്തെ രാഷ്ട്രീകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടത്. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച ബിആര്‍എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവു വിവിധ പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിനും എന്‍സിപിക്കും ശിവസേനയ്ക്കും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. നിതീഷ് കുമാര്‍ മുന്‍കൈയ്യെടുത്ത് വിളിച്ച യോഗത്തില്‍ ചന്ദ്രശേഖര റാവു പങ്കെടുത്തില്ല. ഇതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ബിആര്‍എസ് അകലം പാലിച്ചത്.

അടുത്ത കാലത്തായി കോണ്‍ഗ്രസ് തെലങ്കാനയില്‍ കരുത്താര്‍ജിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സംസ്ഥാന അധ്യക്ഷന്‍ നടത്തുന്ന സമരങ്ങള്‍ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ ദിവസം നിരവധി ബിആര്‍എസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍മന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ആത്മവിശ്വാസം വര്‍ധിച്ചത്. ഡികെ ശിവകുമാറിന്റെ ചില ഇടപെടലുകളും തെലങ്കാന കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിപ്പിച്ചു.

അതേസമയം, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈഎസ് ശര്‍മിളയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിച്ച ശര്‍മിള, കഴിഞ്ഞാഴ്ച ഡികെ ശിവകുമാറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അവര്‍ തെലങ്കാനയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+