കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിനെടുത്ത ശേഷം കോവിഡ് സ്ഥിരീകരിക്കുന്നവരിൽ മരണമില്ല; പ്രതീക്ഷ നൽകി എയിംസ് പഠന റിപ്പോർട്ട്

വാക്സിനെടുത്ത ശേഷം കോവിഡ് സ്ഥിരീകരിച്ച രോഗികളിൽ മരണം റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് എയിംസ് പഠനം പറയുന്നു

Google Oneindia Malayalam News

ന്യൂഡൽഹി: നിലവിൽ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ഇപ്പോഴും ആശങ്കകൾ പലരും പങ്കുവയ്ക്കാറുണ്ട്. എത്രത്തോളം വിശ്വസനയിമാണ്, പാർശ്വഫലങ്ങൾ ഉണ്ടാകുമോ എന്നീ ചോദ്യങ്ങൾ അന്തരീക്ഷത്തിൽ നിൽക്കുമ്പോൾ തന്നെ വാക്സിനുമായി ബന്ധപ്പെട്ട ആശ്വാസകരമായ ഒരു പഠൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വാക്സിനെടുത്ത ശേഷം കോവിഡ് സ്ഥിരീകരിച്ച രോഗികളിൽ മരണം റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് എയിംസ് പഠനം പറയുന്നു.

vaccination

വാക്‌സിനെടുത്ത ശേഷം 2021 ഏപ്രില്‍ - മെയ് മാസങ്ങളില്‍ കോവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ന്റെ പഠനം. കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ഗ്രൂ ഇന്‍ഫെക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷവും കോവിഡ് ബാധിക്കുന്നതാണ് ബ്രേക്ക്ഗ്രൂ ഇന്‍ഫെക്ഷന്‍.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ഒരു ചെറിയ വിഭാഗം ആളുകൾ ഇപ്പോഴും രോഗികളാകുകയോ ആശുപത്രിയിൽ പ്രവേശിക്കുകയോ കോവിഡ് -19 ൽ നിന്ന് മരിക്കുകയോ ചെയ്യുമെന്നാണ്. എന്നാൽ കോവിഡ് രണ്ടാം വ്യാപനത്തിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നിട്ടും ഏപ്രിൽ-മെയ് മാസങ്ങളിൽ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവരാരും അസുഖം മൂലം മരിച്ചിട്ടില്ലെന്നാണ് എയിംസിന്റെ പഠനം വ്യക്തമാക്കുന്നത്.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

വാക്‌സിന്‍ എടുത്തവരില്‍ ഒരാള്‍ക്കു പോലും ഗുരുതരമായ രോഗബാധ ഉണ്ടായില്ല. എന്നാല്‍ മിക്കവര്‍ക്കും അഞ്ച് മുതല്‍ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായി. മറ്റു രോഗങ്ങള്‍ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നു. രോഗികളുടെ ഒരു ഉപവിഭാഗത്തിനായുള്ള ആന്റിബോഡി അളവ് ലഭ്യമായിരുന്നിട്ടും, അവർ രോഗബാധിതരായെന്നതും പഠനം പറയുന്നു.

ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
Kerala applying more restrictions for lockdown | Oneindia malayalam

English summary
No death cases reported ampng vaccinated patients says AIIMS study of breakthrough infection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X