കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

48 വിദേശ യാത്രകള്‍; ഇനി മോദി നാട്ടിലുണ്ടാകും, നാലു മാസം... തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രധാനമന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ കുറക്കുന്നു | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാരുടെ പ്രധാന വിഷയമാണ്. എന്നാല്‍ ഇനി കുറച്ചുകാലം ട്രോളന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വിശ്രമിക്കാം. പ്രധാനമന്ത്രി അടുത്തൊന്നും വിദേശയാത്ര നടത്തുന്നില്ല. ഏറ്റവും ചുരുങ്ങിയത് അടുത്ത നാല് മാസം പ്രധാനമന്ത്രിക്ക് വിദേശയാത്ര ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2014ല്‍ പ്രധാനമന്ത്രി ആയ ശേഷം മോദി 48 വിദേശയാത്രകള്‍ നടത്തിയെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മാത്രം 14 യാത്രകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നത് മാത്രമല്ല വിദേശയാത്ര ഒഴിവാക്കാന്‍ കാരണം. മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഇതും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.....

പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ

പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ

പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോദിയുടെ തീരുമാനം. നരേന്ദ്ര മോദി പ്രധാനമന്ത്രി മാത്രമല്ല ബിജെപിക്ക്. പാര്‍ട്ടിയുടെ ശക്തിയേറിയ ആയുധം കൂടിയാണ്. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പലപ്പോഴും ബിജെപിയെ മികച്ച വിജയത്തിലെത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്.

പ്രധാന പരിപാടികള്‍ ഇല്ല

പ്രധാന പരിപാടികള്‍ ഇല്ല

അന്താരാഷ്ട്ര തലത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ട പ്രധാന പരിപാടികള്‍ വരും മാസങ്ങളില്‍ നടക്കാനില്ല. അതുകൊണ്ടുകൂടിയാണ് വിദേശയാത്ര ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയാന്‍ കാരണം. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

വാരണാസിയില്‍

വാരണാസിയില്‍

ജനുവരി 21-23 തിയ്യതികളില്‍ വാരണാസിയില്‍ പ്രവാസി ഭാരതീയ ദിവസ് നടക്കുന്നുണ്ട്. അതില്‍ മോദി പങ്കെടുക്കും. ഏറ്റവും ഒടുവില്‍ മോദി പോയ വിദേശരാജ്യം അര്‍ജന്റീനയാണ്. നവംബറില്‍ ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു അത്.

നവംബറില്‍ മൂന്ന് രാജ്യങ്ങളില്‍

നവംബറില്‍ മൂന്ന് രാജ്യങ്ങളില്‍

നവംബറില്‍ മൂന്ന് രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. അര്‍ജന്റീനയ്ക്ക് പുറമെ മാലദ്വീപും സിംഗപ്പൂരും പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. ആസിയാല്‍ സമ്മേളനത്തിന് വേണ്ടിയാണ് സിംഗപ്പൂരില്‍ പോയത്. പുതിയ പ്രസിഡന്റ് ഇബ്രാഹിം സ്വാലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് മാലദ്വീപില്‍ പോയത്.

ഒക്ടോബറില്‍ ജപ്പാനില്‍

ഒക്ടോബറില്‍ ജപ്പാനില്‍

ഒക്ടോബറില്‍ ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്തിടെ ബിജെപിക്ക് നഷ്ടമായത്. മോദി ഇവിടെയെല്ലാം പ്രചാരണത്തിന് മുന്നിലുണ്ടായിരുന്നു. മോദിയുടെ തിരഞ്ഞെടുപ്പ് റാലി നടന്ന സ്ഥലങ്ങളില്‍ പോലും ബിജെപി പരാജയപ്പെട്ടത് വാര്‍ത്തയായിരുന്നു.

ശക്തമായ പദ്ധതികള്‍

ശക്തമായ പദ്ധതികള്‍

കര്‍ഷകരെ കൂടെ നിര്‍ത്താന്‍ സാധിച്ചതാണ് കോണ്‍ഗ്രസിന് നേട്ടമായത്. അതുകൊണ്ടുതന്നെ നഷ്ടമായ വോട്ട ബാങ്കുകള്‍ തിരിച്ചുപിടിക്കാന്‍ ബിജെപി ശക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പക്ഷേ, കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള പുതിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കാം.

മോദിയും പങ്കാളിയാകും

മോദിയും പങ്കാളിയാകും

ബിജെപി സഖ്യകക്ഷികളുമായി സീറ്റ് ചര്‍ച്ച നടത്തുന്ന തിരക്കിലാണ്. ബിഹാറില്‍ ചര്‍ച്ച അവസാനിച്ചു. ഇനി യുപിയില്‍ പൂര്‍ത്തിയാകാനുണ്ട്. ബിഹാറിലെ പ്രശ്‌ന പരിഹാരത്തിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇടപെട്ടത്. ഇനിയുള്ള ചര്‍ച്ചയില്‍ മോദിയും പങ്കാളിയാകുമെന്നാണ് വിവരം.

ഒരുപക്ഷേ ഭൂട്ടാനിലേക്ക്

ഒരുപക്ഷേ ഭൂട്ടാനിലേക്ക്

ഒരു പക്ഷേ മോദി ഭൂട്ടാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിങ് ഈ മാസം 27-29 വരെ ദില്ലി സന്ദര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇദ്ദേഹം മോദിയെ ഭൂട്ടാനിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം. ഒരുപക്ഷേ മോദി ക്ഷണം സ്വീകരിച്ചേക്കും.

ബിജെപിക്ക് വീണ്ടും തിരിച്ചടി; യുപിയില്‍ സഖ്യകക്ഷി പുറത്തേക്ക്, രണ്ടുപാര്‍ട്ടികള്‍ക്ക് പിന്നാലെ ബിജെപിക്ക് വീണ്ടും തിരിച്ചടി; യുപിയില്‍ സഖ്യകക്ഷി പുറത്തേക്ക്, രണ്ടുപാര്‍ട്ടികള്‍ക്ക് പിന്നാലെ

English summary
No foreign visit on cards as PM Narendra Modi focuses on 2019 polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X