കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷായെ തിരുത്തി ആഭ്യന്തര മന്ത്രാലയം; തുക്കടെ തുക്കടെ ഗ്യാംങ് എന്നൊരു സംഘമില്ല

Google Oneindia Malayalam News

Recommended Video

cmsvideo
No Information On Tukde Tukde Gangs, Says Ministry Of Home Affairs | Oneindia Malayalam

ദില്ലി: തുക്കടെ തുക്കടെ എന്ന പേരില്‍ ഒരു സംഘത്തെ കുറിച്ച് വിവരമൊന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്. തുക്കടെ തുക്കടെ എന്ന പേരില്‍ ഒരു സംഘമുണ്ടോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ക്ക് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് അംഗങ്ങളായ വിന്‍സെന്റ് എച്ച് പാല, ജസ്ബീര്‍ സിംഗ് ഗില്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

amitshahn

തുക്കടെ തുക്കടെ എന്നൊരു സംഘത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയമോ ഏതെങ്കിലും കേന്ദ്ര / സംസ്ഥാന നിയമ നിര്‍വഹണ ഏജന്‍സിയോ രഹസ്യാന്വേഷണ ഏജന്‍സിയോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതോടൊപ്പം ഏതെങ്കിലും നിര്‍ദ്ദിഷ്ട ഇന്‍പുട്ടുകള്‍ അടിസ്ഥാനമാക്കിയാണോ ഇവരുടെ പ്രവര്‍ത്തനമെന്നും സംഘത്തിലെ ഏതെങ്കിലും നേതാക്കളെ തിരിച്ചറിഞ്ഞോയെന്നും ചോദ്യത്തിലുണ്ട്.

ഡിസംബറില്‍ ദില്ലി തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുക്കടെ തുക്കടെ ഗ്യാങ് എന്നൊരു പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. കോണ്‍ഗ്രസിന്റെയും എഎപിയുടെയും സഹായത്തോടെയാണ് ഈ ഗ്യാങ് പ്രവര്‍ത്തിക്കുന്നതെന്നും ഇവരാണ് ഷഹീന്‍ ബാഗില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നതെന്നും ഷാ ആരോപിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ പ്രസ്താവനയെ തിരുത്തിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ മറുപടി.

ബോളിവുഡ് നടി കങ്കണ റണവത്തും വിദ്യാര്‍ഥികളെ തുക്കടെ തുക്കടെ ഗ്യാംങ് എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ മുഖംമൂടി സംഘം ആക്രമണം നടത്തിയപ്പോള്‍ ചലച്ചിത്ര താരം ദീപിക പദുക്കോണ്‍ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.

English summary
No information on any group called ‘Tukde Tukde Gang’: Govt in Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X