വധുവിനെ ആവശ്യമുണ്ട്!!! മാളിൽ പോകാത്തവരെ മതി!! മരുമക്കളെ തേടി ലാലുപ്രസാദിന്റെ ഭാര്യ!!

  • Posted By:
Subscribe to Oneindia Malayalam

പാറ്റ്ന: സിനിമഹാളിൽ പോകത്ത മാളുകളെ ഇഷ്ടമല്ലാത്ത ദൈവവിശ്വാസിയായ പെൺകുട്ടികളെ മതി. ഭാവി മരുമക്കളെ പറ്റിയുള്ള സങ്കല്പവുമായി ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവി.ലാലു പ്രസാദ് യാദവിന്റെ 80ാം പിറന്നാൾ ദിനത്തിലാണ് ഭര്യ മക്കളുടെ ഭാര്യമാരാകാനുള്ള പെൺകുട്ടികളുടെ യോഗ്യത പറഞ്ഞത്.

സംസ്കാര സമ്പന്നരായ മരുമക്കളെയാണ് തന്റെ മക്കൾക്ക് ആവശ്യം.സിനിമ ഹാളുകളിലും മാളുകളിലും പെൺകുട്ടികളെ തനിക്കു ആവശ്യമില്ല. തന്നെ പോലെ വീടു നോക്കുന്നതും വീട്ടിലെ പണികൾ ചെയ്യുന്നതുമായ കുട്ടികളെ മതി. കൂടാതെ പ്രായമായ വ്യക്തികളെ ആദരിക്കുന്ന പെൺകുട്ടികളായിരിക്കണമെന്നും റാബ്റി ദേവി പറയുന്നു.

bihar ministers

തന്റെ മകൻ തേജ് തികഞ്ഞ ഈശ്വര വിശ്വാസിയാണ്. മകന്റെ വധുവായി വരുന്ന കുട്ടിയും അതുപോലെ ആയിരിക്കണമെന്നും റബ്റി പറയുന്നു. തന്റെ മക്കൾക്കു ദേശി പെൺകുട്ടികളെ ഭാര്യമാരായി കിട്ടണമെന്ന ആഗ്രഹം ദേശീയ മാധ്യമമായ ‍ടൈംസ് ഓഫ് ഇന്ത്യയോടാണ് പങ്കുവെച്ചത്.
ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി പ്രതാപ് യാദവ്. ആരോഗ്യ മന്ത്രി തേജ് പ്രതാപ് യാദവ് എന്നിവരുടെ വിവാഹത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.

English summary
At a celebration of Lalu's 70th birthday at their residence here on Sunday, Rabri said she would not like cinema hall and mall-going girls as her daughters-in-law; instead, she prefers a "well-cultured girl", especially for Tej who, she said, is very religious.
Please Wait while comments are loading...