പദ്മാവാതി നിരോധിക്കണമെന്ന് എങ്ങനെ പറയാനാകും? മുഖ്യമന്ത്രിമാർക്ക് സുപ്രീം കോടതിയുടെ താക്കീത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി:വിവാദ ചിത്രം പദ്മാവതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതു മൂന്നാം തവണയാണ് പദ്മാവതി സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജി കോടതി തള്ളുന്നത്. ചിത്രത്തിനെതിരെ വിമർശനം നടത്തിയ ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും കോടതി ശകാരിച്ചു. സമൂഹത്തിൽ ഉന്നത സ്ഥാനത്ത് ഇരുക്കുന്നവർ ഇത്തര വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തരുതെന്നും കോടതി താക്കീത് നൽകി. ചിത്രം പരിശോധിച്ച് പ്രദര്‍ശന യോഗ്യമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് സെന്‍സര്‍ ബോര്‍ഡിന്റെ ചുമതലയാണ്. ബോർഡിന്റെ പരിധിയിലുള്ള വിഷയത്തിൽ പദവികളിലിരിക്കുന്നവര്‍ക്ക് എങ്ങനെയാണ് പ്രസ്താവന ഇറക്കാന്‍ കഴിയുന്നതെന്ന് കോടതി ചോദിച്ചു. ഇത്തരം പ്രസ്താവനകൾ സെൻസർ ബോർഡിനെ സ്വാധീനിക്കാൻ കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

dipika

ചിന്നമ്മയേയും കൂട്ടരേയും വിടാതെ പിടിച്ച് ആദായനികുതി വകുപ്പ്, തമിഴ്നാട്ടിൽ വീണ്ടും റെയ്ഡ്...

സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കന്മാർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിമാരാണ് പ്രധാനമായും പത്മാവതിക്കെതിരെ രംഗത്തെത്തിയത്. സെന്‍സര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലും സിനിമയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾക്ക് കടിഞ്ഞാണിട്ട് അമേരിക്ക; ഇനി ഭീഷണി വിലപോകില്ല, കാരണം...

രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രമാണ് പത്മാവതി. റാണി പത്മാവതിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലൂടെ ചരിത്രത്തെ വളച്ചൊടിക്കുകയും രജപുത്ര സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയുമാണ് സംവിധായകൻ ശ്രമിക്കുന്നതെന്ന് രജപുത്ര സംഘടന ആരോപിക്കുന്നുണ്ട്. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയുമൊത്തുള്ള രംഗങ്ങള്‍ രജപുത്ര സമൂഹത്തെ അപമാനിക്കുന്നതാണെന്ന് ഇവർ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
For the third time this month, the Supreme Court turned down a request to ban "Padmavati" and said, in a rebuke to Chief Ministers and others who have spoken out against the film, "those holding public offices should not comment on such issues."

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്