Get Updates
Get notified of breaking news, exclusive insights, and must-see stories!

'യാതൊരു പുരോഗതിയും കാണുന്നില്ല'; കർഷക സമരത്തിൽ ചർച്ച തുടരട്ടെയെന്ന് സുപ്രീം കോടതി.. 11 ന് ഹർജികൾ പരിഗണിക്കും

ദില്ലി; വിവാദ കാർഷിക നിയമത്തിനെതിരെ കർഷകർ സമരം തുടരുന്നതിൽ ആശങ്ക പ്രകടപ്പിച്ച് സുപ്രീം കോടതി. കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.അതേസമയം സർക്കാരും കർഷകരും തമ്മിൽ "ആരോഗ്യകരമായ ചർച്ചകൾ" നടക്കുന്നുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

supreme court

ഉടൻ തന്നെ കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ഒരു സമവായം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇതിനിടെ പുതിയ കാർഷിക നിയമങ്ങളെ ചോദ്യം ചെയ്യുന്ന ഹർജികൾക്കെതിരെ കേന്ദ്രം കോടതിയിൽ സത്യവാങ്മൂലം നൽകിയാൽ അത് കർഷകരും സർക്കാരും തമ്മിലുള്ള ചർച്ചകളുടെ വഴിയടയുന്നതിന് കാരണമാകുമെന്ന് അറ്റോണി ജനറൽ കെകെ വേണുഗോപാൽ കോടതിയെ അറിയിച്ചു.

ആരോഗ്യകരമായ അന്തരീക്ഷത്തിൽ സർക്കാരും കർഷകരും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.ഇരുവരുടേയും വാദം കേട്ട കോടതി ഹർജികൾ തിങ്കളാഴ്ച പരിഗണിക്കുന്നതിലേക്ക് മാറ്റി. സാഹചര്യങ്ങൾ ഞങ്ങൾക്ക് മനസിലാകുന്നുണ്ട്. ചർച്ച പുരോഗമിക്കട്ടെയെന്നാണ് തങ്ങളുടേ നിലപാടെന്നും കോടതി വ്യക്തമാക്കി. ചർച്ചകൾ തുടരുകയാണെന്ന് അറിയിച്ചാൽ ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെയ്ക്കാമെന്നാും കോടതി പറഞ്ഞു.

വിവാദ നിയമത്തിൻ മേൽ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാം വട്ട ചര്‍ച്ചയും കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. താങ്ങുവിലയുടെ കാര്യത്തിൽ വിട്ടുവീഴ്ചയാകാം എന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും വിവാദ നിയമങ്ങൾ പിൻവലിക്കാതെ ഒരടിപോലും പിന്നോട്ട് പോകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് കർഷക സംഘടനകൾ. എന്നാൽ നിയമം പിൻവലിക്കാൻ തയ്യാറല്ലെന്ന കടുത്ത നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.നിയമങ്ങൾ പിൻവലിച്ചാൽ ദേശീയ പൗരത്വ നിയമം ഉൾപ്പെടെയുള്ള വിവിധ നിയമങ്ങളുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് അരങ്ങേറുമെന്ന് കേന്ദ്രസർക്കാർ ആശങ്കപ്പെടുന്നുണ്ട്.

അതേസമയം പ്രതികൂല കാലവസ്ഥയിലും കർഷകർ രാജ്യതലസ്ഥാന അതിർത്തികളിൽ സസമരം തുടരുകയാണ്.പ്രതിഷേധങ്ങൾ നാൽപത് ദിവസം പിന്നിട്ട് കഴിഞ്ഞു. നിയമങ്ങൾ പിൻവലിച്ചില്ലേങ്കിൽ കടുത്ത പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നാണ് കർഷക സംഘടനകളുടെ മുന്നറിയിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+