കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റബ്ബര്‍ പ്രതിസന്ധി: ജോസ് കെ മാണി പറഞ്ഞത് തെറ്റായിരുന്നോ? കേന്ദ്രത്തിന്റെ വിശദീകരണം ഇങ്ങനെ...

  • By Siniya
Google Oneindia Malayalam News

ദില്ലി: റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളുമായി തന്നെ സന്ദര്‍ശിച്ച ജോസ് കെ മാണി എംപിക്ക് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതേ സമയം ജോസ് കെ മാണി ഉന്നയിച്ച ആവശ്യം കേള്‍ക്കുക മാത്രമാണ് ഉണ്ടായത് നികുതിയില്ലാത്ത റബ്ബര്‍ ഇറക്കുമതി നീട്ടണമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പും നല്‍കിയിട്ടില്ല.

500 കോടി വിലസ്ഥിരതാ ഫണ്ടായി നല്‍കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. റബ്ബര്‍ വിഷയത്തില്‍ മറ്റ് എംപിമാരും നേതാക്കളും നിവേദനം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോസ് കെ മാണി താനുമായി കൂടിക്കാഴ്ച നടത്തിയതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

nirmala-sitharaman

റബ്ബര്‍ ഇറക്കുമതി നിരോധനം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ജോസ് കെ മാണി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇന്നലെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. മുന്‍കൂര്‍ അനുമതിയോടെ ഇളവുകള്‍ സഹിതമുള്ള സ്വഭാവിക റബ്ബറിന്റെ ഇറക്കുമതിക്ക് മാര്‍ച്ച 31 വരെയാണ് നിലവില്‍ നിരോധനമുള്ളത്.

ഇത് തീരുന്ന മുറയ്്ക്ക് നീട്ടുമെന്നാണ് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയതെന്നാണ് ജോസ് കെ മാണി പറഞ്ഞത്. എന്നാല്‍ സ്വഭാവിക റബ്ബറിന്റെ ഇറക്കുമതി മുംബൈ. ചെന്നൈ എന്നി തുറമുഖങ്ങള്‍ വഴിയിലൂടെ ആയിരിക്കും. ഇതിനാല്‍ ഇറക്കുമതിയുടെ അളവ് കുറയില്ല. 90 ശതമാനം ഇറക്കുമതിയും ഇതിലൂടെയായിരിക്കും ഇത് പുനപരിശോധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് കേന്ദ്ര മന്ത്രി രംഗത്തെത്തിയത്.

English summary
No promise on rubber price; Center rubbishes Jose K Mani's claims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X