Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യമില്ല, അവധിയില്ല, സര്‍വകക്ഷി യോഗമില്ല; ഉടച്ചുവാര്‍ത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍, ഇങ്ങനെ ആദ്യം

ദില്ലി: രാഷ്ട്രീയ രംഗത്ത് രാജ്യം പരമ്പരാഗതമായി പുലര്‍ത്തിവരുന്ന ചില ചട്ടങ്ങളും മര്യാദകളുമുണ്ട്. പലതും അടിമുടി മാറ്റുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുകയാണ്. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് സര്‍വകക്ഷി യോഗം വിളിക്കാറുണ്ട് സ്പീക്കര്‍. എന്നാല്‍ ഇത്തവണ അത്തരം യോഗം നടത്തുന്നില്ല.

പ്രതിപക്ഷവും ലോക്‌സഭാ സ്പീക്കറും തമ്മിലുള്ള ഭിന്നതാണ് ഇത് പ്രകടമാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കൊറോണയുടെ പശ്ചാത്തലമാണ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 രണ്ടു ദശാബ്ദത്തിനിടെ ആദ്യം

രണ്ടു ദശാബ്ദത്തിനിടെ ആദ്യം

കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ ആദ്യമായിട്ടാണ് പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് സര്‍വകക്ഷി യോഗം വിളിക്കാതിരിക്കുന്നത്. ഇന്ന് സ്പീക്കര്‍ ഓം ബിര്‍ള ബിസിനസ് അഡൈ്വസറി കമ്മിറ്റി വിളിച്ചിട്ടുണ്ട്. സമ്മേളനത്തിലെ അജണ്ട നിശ്ചയിക്കുന്നതിനാണിത്. നാളെ തുടങ്ങുന്ന സമ്മേളനം ഒക്ടോബര്‍ ഒന്നിനാണ് അവസാനിക്കുക.

വേറിട്ട സമ്മേളനം

വേറിട്ട സമ്മേളനം

കൊറോണയുടെ പശ്ചാത്തലത്തില്‍ ചേരുന്ന ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ചോദ്യോത്തര വേള ഇത്തവണയുണ്ടാകില്ല. എംപിമാര്‍ക്ക് ചോദ്യം ഉന്നയിക്കുന്നതിനുള്ള അവസരം നഷ്ടമാക്കിയത് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. വിഷയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്തെഴുതി.

പ്രതിഷേധം

പ്രതിഷേധം

സര്‍ക്കാരിനെ ചോദ്യം ചെയ്യുക എന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഓക്‌സിജനാണ്, പാര്‍ലമെന്റ് സമ്മേളനത്തിന്റെ പ്രഖ്യാപനം വൈകിച്ചതിലൂടെ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള സമയം ഇല്ലാതായി, സുരക്ഷിതമായിരിക്കുക എന്നതിന്റെ പേരില്‍ എങ്ങനെയാണ് ഈ നടപടിയെ ന്യായീകരിക്കുക- കോണ്‍ഗ്രസ് അംഗം ശശി തരൂര്‍ ചോദിച്ചു.

സര്‍ക്കാര്‍ പറയുന്നത്

സര്‍ക്കാര്‍ പറയുന്നത്

പ്രതിപക്ഷ നേതാക്കള്‍ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചതോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരണവുമായി രംഗത്തു വന്നു. ചോദ്യോത്തര വേളയുണ്ടെങ്കില്‍ ബന്ധപ്പെട്ട മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നിരവധി തവണ പാര്‍ലമെന്റിലേക്ക് വരേണ്ട സാഹചര്യമുണ്ടാകും. ഈ കൊറോണ വ്യാപന വേളയില്‍ കൂടുതലായുള്ള വരവ് ഒഴിവാക്കേണ്ടതാണ് എന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

പ്രതിപക്ഷ ആയുധങ്ങള്‍

പ്രതിപക്ഷ ആയുധങ്ങള്‍

ലഡാക്ക് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍, ചൈന ഇന്ത്യന്‍ മണ്ണ് കൈയ്യേറിയെന്ന വിവാദം, സാമ്പത്തിക പ്രതിസന്ധി, കൊറോണ പ്രതിരോധത്തിലെ പാളിച്ച തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുക. പക്ഷേ, ഇത്തരം ചര്‍ച്ചകള്‍ക്കൊന്നും അവസരം ലഭിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വോട്ടെടുപ്പില്ലാതെ ചര്‍ച്ച

വോട്ടെടുപ്പില്ലാതെ ചര്‍ച്ച

ചുരുങ്ങിയ നേരം വോട്ടെടുപ്പില്ലാതെ ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. ചൈനീസ് വിഷയം ഒരു പക്ഷേ ചര്‍ച്ച ചെയ്‌തേക്കില്ല. 2017ല്‍ ദോക്ലാം അതിര്‍ത്തി വിഷയം ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു.

മാര്‍ച്ചിന് ശേഷം

മാര്‍ച്ചിന് ശേഷം

കഴിഞ്ഞ മാര്‍ച്ചിന് ശേഷം പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്നിട്ടില്ല. ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ട സംഭവം പ്രതിപക്ഷം ഇത്തവണ ഉന്നയിക്കാനാണ് സാധ്യത. നാല് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നത്.

കൊറോണ പരിശോധന നിര്‍ബന്ധം

കൊറോണ പരിശോധന നിര്‍ബന്ധം

എല്ലാ അംഗങ്ങളോടും കൊറോണ പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഴ് കേന്ദ്രമന്ത്രമാരും 24 പാര്‍ലമെന്റംഗങ്ങളും കൊറോണ രോഗമുക്തി നേടിയവരാണ്. 785 എംപിമാരില്‍ 200 ലധികം അംഗങ്ങള്‍ 65 വയസിന് മുകളിലുള്ളവരാണ്. രോഗ സാഹചര്യം കണക്കിലെടുത്ത് ഒട്ടേറെ അംഗങ്ങള്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

സംയുക്ത സമ്മേളനമില്ല

സംയുക്ത സമ്മേളനമില്ല

രാജ്യസഭയം ലോക്‌സഭയും ഒരുമിച്ച് ചേരില്ല. വ്യത്യസ്ത സമയങ്ങളിലാണ് ചേരുക. ലോക്‌സഭ രാവിലെ 9 മുതല്‍ 1 മണി വരെയും രാജ്യസഭ മൂന്ന് മുതല്‍ 7 വരെയുമാണ് തിങ്കളാഴ്ച ചേരുക. ബാക്കി ദിവസങ്ങളില്‍ ആദ്യം രാജ്യസഭയും പിന്നീട് ലോക് സഭയും ചേരും. നാല് മണിക്കൂറായിരിക്കും ഓരോ സഭയും സമ്മേളിക്കുക. ആഴ്ചയിലെ അവധി ഉണ്ടായിരിക്കില്ല.

സോണിയ ഗാന്ധി പങ്കെടുക്കില്ല

സോണിയ ഗാന്ധി പങ്കെടുക്കില്ല

സോണിയ ഗാന്ധി ചികില്‍സയ്ക്ക് വേണ്ടി വിദേശത്തേക്ക് പോയി. മകന്‍ രാഹുല്‍ ഗാന്ധിയും കൂടെയുണ്ട്. രാഹില്‍ അടുത്താഴ്ച ഇന്ത്യയില്‍ തിരിച്ചെത്തും. ഈ വേളയില്‍ സോണിയ ഗാന്ധിയെ പരിചരിക്കാന്‍ പ്രിയങ്ക ഗാന്ധി വിദേശത്തേക്ക പോകും. സോണിയ ഗാന്ധി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+