അയ്യപ്പവിശ്വാസി കൂട്ടായ്മയ്ക്ക് തിരിച്ചടി, ശബരിമല വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി
Recommended Video

ദില്ലി: എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് കൊണ്ടുളള ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജനുവരി 22 വരെ വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് അയ്യപ്പവിശ്വാസികളുടെ കൂട്ടായ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ശബരിമല വിഷയത്തിലെ തീര്‍പ്പിന് ജനുവരി 22 വരെ കാത്തിരിക്കാനും സുപ്രീം കോടതി് ആവശ്യപ്പെട്ടു. അയ്യപ്പ വിശ്വാസികളുടെ കൂട്ടായ്മയ്ക്ക് വേണ്ടി അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് സുപ്രീം കോടതിയില്‍ വാക്കാലുളള ആവശ്യം ഉന്നയിച്ചത്. പുനപരിശോധനാ ഹര്‍ജികളില്‍ 22ന് മുന്‍പ് വാദം കേള്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സ്‌റ്റേയുടെ കാര്യത്തില്‍ തീരുമാനം വേണമെന്ന് അഭിഭാഷകന്‍ വീണ്ടും ആവശ്യപ്പെട്ടുവെങ്കിലും കോടതി അത് അംഗീകരിക്കാന്‍ തയ്യാറായില്ല. കാര്യങ്ങള്‍ വിശദീകരിക്കാന്‍ രണ്ട് മിനുട്ട് സമയം ആവശ്യപ്പെട്ടുവെങ്കിലും അതും അനുവദിക്കാതെ കോടതി മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുകയായിരുന്നു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ റിവ്യൂ ഹര്‍ജികളും റിട്ട് ഹര്‍ജികളും ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലുളള ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ മണ്ഡല മകരവിളക്ക് കാലത്ത് നട തുറക്കുമ്പോള്‍ യുവതികള്‍ എത്തിയാല്‍ സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ നല്‍കേണ്ടി വരും.
{document1}












Click it and Unblock the Notifications