ഗുരുതരമായി പരിക്കേറ്റ് ആശുപത്രി കിടക്കയിൽ; ചിത്രങ്ങൾ ഹത്രാസ് പെൺകുട്ടിയുടേതല്ല, കുടുംബം പറയുന്നു
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കിടക്കയിൽ;ഹത്രാസ് പെൺകുട്ടിയുടേതല്ല, കുടുംബം പറയുന്നു
ലഖ്ന; ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരപീഡനത്തിന് ഇരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം അലയടിക്കുകയാണ്. സപ്റ്റംബർ 14 നാണ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. അമ്മയ്ക്കൊപ്പം പാടത്ത് നിൽക്കുകയായരുന്ന പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികൾ പെൺകുട്ടിയുടെ നാവ് മുറിച്ച് കളയുകയും നട്ടെല്ലും കൈകാലുകളും അടിച്ച് തകർക്കുകയും ചെയ്തിരുന്നു.

പാടത്ത് നിൽക്കുന്ന പെൺകുട്ടി
അതിനിടെ പെൺകുട്ടിയുടേതെന്ന പേരിൽ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരിക്കുന്നുണ്ട്. നിരവധി പരിക്കുകളോടെ ആശുപത്രി കിടക്കയിൽ കഴിയുന്ന പെൺകുട്ടിയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
ഹസ്രത് പെൺകുട്ടി എന്ന പേരിൽ പാടത്ത് നിൽക്കുന്ന പെൺകുട്ടിയുടെ മറ്റൊരു ചിത്രവും പ്രചരിക്കുന്നുണ്ട്.

കുടുംബം പറയുന്നത്
എന്നാൽ പ്രചരിക്കുന്നത് ഹസ്രത് പെൺകുട്ടിയല്ലെന്ന് കുടുംബം വ്യക്തമാക്കിയതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഇന്ത്യാടുഡേയുടെ ഹത്രാസ് ലേഖകന്‍ അയച്ച പെണ്‍കുട്ടിയുടെ വീഡിയോ ക്ലിപ്പുകളും ഫോട്ടോകളും പ്രചരിക്കുന്ന ഫോട്ടോയുമായി സാമ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിലേത് മനീഷ യാദവ് എന്ന മറ്റൊരു പെൺകുട്ടിയാണ്.

വൈറൽ ചിത്രം
ചണ്ഡീഗഡിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചിരുന്നു. ഉത്തർപ്രദേശിലെ അയോധ്യ സ്വദേശിയാണ് ഇവർ. സഹോദരൻ അജയ് പറയുന്നതനുസരിച്ച് വൈറൽ ചിത്രം അവരുടെ ജന്മഗ്രാമത്തിൽ നിന്ന് എടുത്തതാണ്.

ചികിത്സാ പിഴവ്
ചികിത്സാ പിഴവാണ് പെൺകുട്ടിയുടെ മരണത്തിന് കാരണമെന്ന് സഹോദരൻ പറഞ്ഞു. ചികിത്സാ പിഴവിനെതിരെ പൊലീസിനെ സമീപിച്ചെങ്കിലും അവർ കേസെടുക്കാന്‍ തയ്യാറായില്ലെന്ന് സഹോദരൻ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മനീഷ എന്ന പേരില് ക്യാമ്പെയില്‍ നടത്തിയിരുന്നുവെന്നും സഹോദരന്‍ അറിയിച്ചു.

സംസ്കരിച്ചതിനെതിരെ
അതിനിടെ ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരെ പോലും അറിയിക്കാതെ സംസ്കരിച്ച യുപി സർക്കാർ നടപടിയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം പൊലീസ് തിരക്കിട്ട് സംസ്കരിച്ചുവെന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോകാൻ അനുവദിച്ചില്ലെന്നുമാണ് ബന്ധുക്കൾ ആരോപിച്ചത്. എയിംസിൽ വെച്ച് ചികിത്സയ്ക്കിടെ ഇന്നലെയാണ് പെൺകുട്ടി മരിച്ചത്.












Click it and Unblock the Notifications