സമയം പാഴാക്കാനില്ല: ബിബിസിയെ നിരോധിക്കണമെന്ന ഹിന്ദു സേനയുടെ ഹർജി തള്ളി കോടതി
ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിനെതിരായ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച ബി ബി സിയെ ഇന്ത്യയിൽ സമ്പൂർണമായി നിരോധിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. "ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക," എന്നായിരുന്നു ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബ്രിട്ടന്റെ ദേശീയ ബ്രോഡ്കാസ്റ്ററിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു സേന മേധാവി വിഷ്ണു ഗുപ്ത നല്‍കിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ചോദിച്ചത്.
"തികച്ചും തെറ്റിദ്ധരിക്കപ്പെട്ടു, ഇത് എങ്ങനെ വാദിക്കാന്‍ സാധിക്കും? ഞങ്ങൾ പൂർണ്ണമായ സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു അല്ലേ? ഇതെങ്ങനെയാണ് അംഗീകരിക്കാന്‍ സാധിക്കുക?" രണ്ടംഗ ബെഞ്ച് ചോദിച്ചു. അതേസമയം, ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂർവം അപകീർത്തിപ്പെടുത്തുകയാണെന്ന് ഹർജിക്കാരനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ പിങ്കി ആനന്ദ് വാദിച്ചു. ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെയും പ്രധാനമന്ത്രിയുടെയും ആഗോള ഉയർച്ചയ്‌ക്കെതിരായ ആഴത്തിലുള്ള ഗൂഢാലോചനയുടെ ഫലമാണ് ഡോക്യുമെന്ററി. 2002-ലെ ഗുജറാത്ത് അക്രമവുമായി ബന്ധപ്പെട്ട് ബിബിസിയുടെ ഡോക്യുമെന്ററി ഫിലിം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെടുത്തുന്നത്, അദ്ദേഹത്തിനെതിരായ ശീതപ്രചാരണത്തിന്റെ പ്രതിഫലനം മാത്രമല്ല, അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ബിബിസി നടത്തുന്ന ഹിന്ദുത്വ വിരുദ്ധ പ്രചാരണമാണെന്നുമായിരുന്നു ഹർജിയില്‍ പറഞ്ഞത്.
എന്നാല്‍ കൂടുതല്‍ സമയം പാഴാക്കാനില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി തള്ളിക്കളയുകയായിരുന്നു. രണ്ട് ഭാഗങ്ങളുള്ള ബിബിസി പരമ്പരയായ "ഇന്ത്യ: മോദി ക്വസ്റ്റിന്‍", കഴിഞ്ഞ മാസം പൊതു പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. ജനുവരി 21 ന്, ഇൻഫർമേഷൻ ടെക്നോളജി റൂൾസ്, 2021 ന് കീഴിലുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച്, വിവാദ ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കിടുന്ന ഒന്നിലധികം YouTube വീഡിയോകളും ട്വിറ്റർ പോസ്റ്റുകളും തടയാൻ കേന്ദ്രം നിർദ്ദേശിച്ചു. ഇതോടെ പ്രതിപക്ഷ പാർട്ടികള്‍ കേന്ദ്രത്തിനും ബിജെപിക്കുമെതിരെ രംഗത്ത് വരികയും രാജ്യത്തുടനീളം ഡോക്യുമെന്ററി പ്രദർശനം നടത്തുകയും ചെയ്തു.
ഡോക്യുമെന്ററി സെൻസർ ചെയ്യുന്നതിൽ നിന്ന് കേന്ദ്രസർക്കാരിനെ തടയണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം, ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവർ ഉൾപ്പെടെയുള്ളവരുടെ ഹർജികളിൽ ഈ മാസം ആദ്യം സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications