ദീപയ്ക്കു പിന്നാലെ വിശാലിനും കിട്ടി 'പണി'; തമിഴ്നാട്ടിൽ മത്സരിക്കാനാകില്ല, അവ്യക്തമായ കാരണവും...

  • Posted By: Desk
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്നാട്ടിലെ ആർകെ നഗറിൽ നിന്ന് നടൻ വിശാലിന് മത്സരിക്കാൻ കഴിയില്ല. താരത്തിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആര്‍ കെ നഗറില്‍ നിന്നാണ് വിശാൽ മത്സരിക്കാനൊരുങ്ങിയത്. മണ്ഡലത്തില്‍ നിന്നും ഡിഎംകെ, എഐഎഡിഎംകെ, ടി ടി വി ദിവകര്‍ എന്നിവര്‍ക്കൊപ്പം മത്സര രംഗത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയാകാനാണ് താരം തയ്യാറെടുത്തത്. എന്നാൽ നാമനിർദേശ പത്രിക തള്ളിയതോടെ എല്ലാം വെറഉതെയായിരിക്കുകയാണ്. വിശാലിനെ പിന്തുണയ്ക്കുന്നവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് നാമനിര്‍ദ്ദേശപത്രിക തള്ളാനുള്ള കാരണമെന്നാണ് ലഭിക്കുന്ന വിവരം.

ആര്‍ കെ നഗറില്‍ മുരുഡു ഗണേഷാണ് ഡിഎംകെയുടെ സ്ഥാനാര്‍ഥി. എഐഎഡിഎംകെ പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനനാണ് എഐഎഡിഎംകെ സ്ഥാനാര്‍ഥി. ടിടിവി ദിനകരനും സ്ഥാനാര്‍ഥിയായി രംഗത്തുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്കിടയിലേക്കാണ് വിശാലും എത്തിയത്. സിനിമാ മേഖലയില്‍ സ്വതന്ത്രമായി ധീര നിലപാടുകളെടുത്ത് പുതിയ സംഘടന രൂപീകരിച്ച താരമാണ് വിശാല്‍. നിലവില്‍ അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ്. വിശാലിന്റെ രാഷ്ട്രീയ പ്രവേശനം ആരാധകരും ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷ.

നിർ‌ണ്ണായക തിരഞ്ഞെടുപ്പ്

നിർ‌ണ്ണായക തിരഞ്ഞെടുപ്പ്

തമിഴ്നാട്ടിലെ നിര്‍ണായക ഉപതിരഞ്ഞെടുപ്പിലേക്ക് അപ്രതീക്ഷിതമായാണ് നടന്‍ വിശാല്‍ കടന്നുവരുന്നത്. ജനങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങേണ്ട ഉചിതമായ സമയമാണിതെന്ന് പറഞ്ഞാണ് വിശാലിന്‍റെ രാഷ്ട്രീയ പ്രവേശനം. രാമാപുരത്തുള്ള എംജി ആറിന്റെ വസതിയിലും തുടര്‍ന്ന് മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധിയിലും സന്ദര്‍ശനത്തിനു ശേഷമായിരുന്നു വിശാൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. എന്നാൽ പത്രിക തള്ളുകയായിരുന്നു.

മുഴുസമയ രാഷ്ട്രീയ പ്രവർത്തകനാകില്ല

മുഴുസമയ രാഷ്ട്രീയ പ്രവർത്തകനാകില്ല

മത്സരിക്കുമെന്ന് പറഞ്ഞ ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ കഴിഞ്ഞ ദിവസം നാമ നിർദേശ പത്രിക സമർപ്പിച്ചിരുന്നു. എപിജെ അബ്ദുൽ കലാം, എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ എന്നിവരാണ് തനിക്ക് രാഷ്ട്രീയത്തിലിറങ്ങാനുള്ള പ്രചോദനമെന്നായിരുന്നു രാഷ്ട്രീയ പ്രവേശന സമയത്ത് വിശാൽ പറഞ്ഞത്. ആർ.കെ നഗറിലുളളവരുടെ ശബ്ദമാകണമെന്നാണ് ആഗ്രഹം. എന്നാൽ താനൊരിക്കലും മുഴുവൻ സമയ രാഷ്ട്രീയക്കാരനാവില്ലെന്നും വിശാൽ പറഞ്ഞിരുന്നു.

മേർസൽ വിവാദത്തിലും ഇടപെട്ടു

മേർസൽ വിവാദത്തിലും ഇടപെട്ടു

ഇതുവരെ കെജ്രിവാളിനെ നേരിട്ട് കണ്ടിട്ടില്ല. രാഷ്ട്രീയക്കാരനായല്ല, സാധരണക്കാരനായി നിൽക്കാനാണ് തനിക്ക് ആഗ്രഹമെന്നും വിസാൽ പറഞ്ഞിരുന്നു. നേരത്തെ തമിഴ്​ സിനിമയുമായി ബന്ധപ്പെട്ട്​ ഉണ്ടായ പല വിവാദങ്ങളിലും രാഷ്​ട്രീയ നിലപാടുമായി വിശാൽ രംഗത്തെത്തിയിരുന്നു. മെർസൽ വിവാദമുണ്ടായപ്പോൾ ബിജെപി നേതാവ്​ എച്ച്​ രാജയുടെ നിലപാടിനെ അദ്ദേഹം വിമർശിച്ചിരുന്നു. തമിഴ്​ നിർമാതാവ്​ അശോക്​ കുമാറിന്റെ ആത്​മഹത്യയിൽ എംഎൽഎമാരോ എംപിമാരോ എന്ത്​ കൊണ്ട്​ ഇടപെടുന്നില്ലെന്നും വിശാൽ ചോദിച്ചിരുന്നു.

വിശാലിനെതിരെ ചേരൻ രംഗത്ത്

വിശാലിനെതിരെ ചേരൻ രംഗത്ത്

നടന്‍ വിശാല്‍ മത്സരിക്കുന്നതിനെതിരെ സംവിധായകനും നിര്‍മാതാവുമായ ചേരന്‍ രംഗത്തെത്തിയിരുന്നു. ഇ മധുസൂദനന്‍, ടിടിവി ദിനകരന്‍, മരുതു ഗണേഷ്, വിശാല്‍, ദീപ ജയകുമാര്‍, കരു നാഗരാജ് എന്നിവരാണ് പത്രിക നൽകിയ പ്രമുഖർ. നിലവിൽ തമിഴ്​ സിനിമ താരങ്ങളുടെ സംഘടനായ നടികർ സംഘത്തിന്റെ സെക്രട്ടറിയും നിർമാതക്കളുടെ സംഘടനയായ പ്രൊഡ്യൂസർ കൗൺസിലിന്റെ പ്രസിഡന്റുമാണ് വിശാൽ.

യഥാർത്ഥ കാരണത്തിൽ അവ്യക്തത

യഥാർത്ഥ കാരണത്തിൽ അവ്യക്തത

വിശാല്‍ മത്സരിച്ചാല്‍ എഐഡിഎംകെ, ഡിഎംകെ കക്ഷികളുടെ വോട്ടില്‍ ഭിന്നിപ്പുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് മനസിലാക്കിയ മുന്നണികളാണ് ഈ നടപടിക്ക് പിന്നിലെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. നാമനിര്‍ദ്ദേശപത്രിക തള്ളാനുള്ള യഥാര്‍ത്ഥ കാരണത്തില്‍ അവ്യക്തതയുണ്ട്. എന്നാല്‍, വിശാലിനെതിരായ ഈ നടപടി രാഷ്ട്രീയ നീക്കമാണെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്.

ദീപയുടെ പത്രികയും തള്ളി

ദീപയുടെ പത്രികയും തള്ളി

ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ നാമനിർദേശപത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തളളിയിരുന്നു. ദീപ സമർപ്പിച്ച പത്രികയിൽ നിരവധി വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തളളിയത്. കഴിഞ്ഞ മാസം നവംബർ 23 നാണ് ദീപ നാമനിർദേശപത്രിക സമർപ്പിച്ചത്. ജയലളിതയുടെ യാഥാർഥ പിൻഗാമി താനാണെന്നും ദീപ പല തവണ ആവർത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആർകെ നഗർ ഉപതിര‍ഞ്ഞെടുപ്പിൽ ദീപ മത്സരിക്കാൻ തിരുമാനിച്ചത്. ഇതിനെ തുടർന്ന് 'എംജിആർ അമ്മ ദീപ പേരവൈ' എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actor Vishal’s nomination papers for the RK Nagar bye-elections was rejected by returning officers on Tuesday. He is the second high-profile candidate to have his nomination papers rejected. Speaking to TNM, Rajesh Lakhoni, TN Chief Electoral Officer said, “Each candidate has to have 10 proposers, who are voters in that constituency. Two people have walked in and said it is not their signature. That’s why it has been rejected.”

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്