കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് സന്ദര്‍ശനം, മോദി അധികനാള്‍ രാഷ്ട്രീയത്തില്‍ വാഴില്ലെന്ന് ശിവസേന

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പുമായി ശിവസേന രംഗത്ത്. മോദിയുടെ പാക് സന്ദര്‍ശനമാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. പാകിസ്താനില്‍ പോയ മോദി ഇനി അധികനാള്‍ രാഷ്ട്രീയത്തില്‍ വാഴില്ലെന്നാണ് ശിവസേന വ്യക്തമാക്കിയത്.

പാക് സന്ദര്‍ശിച്ച മോദിയെ ട്രോളര്‍മാരും എടുത്തിട്ട് പെരുമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ശിവസേനയുടെ മുന്നറിയിപ്പും എത്തിയിരിക്കുന്നത്. പാകിസ്താനുമായി സൗഹൃദമുണ്ടാക്കുനുള്ള മോദിയുടെ ശ്രമം നല്ലതല്ലെന്ന് ശിവസേന പറയുന്നു. പാകിസ്താനുമായി സൗഹൃദമുണ്ടാക്കുന്നവര്‍ രാഷ്ട്രീയത്തില്‍ അധികനാള്‍ വാഴില്ലെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

മോദി അധികനാള്‍ അധികാരത്തില്‍ വാഴില്ല

മോദി അധികനാള്‍ അധികാരത്തില്‍ വാഴില്ല

പാകിസ്താനില്‍ പോയ മോദി ഇനി അധികനാള്‍ രാഷ്ട്രീയത്തില്‍ വാഴില്ലെന്ന് ശിവസേന പറയുന്നു. പാകിസ്താനുമായി സൗഹൃദമുണ്ടാക്കുനുള്ള മോദിയുടെ ശ്രമം നല്ലതല്ലെന്ന് ശിവസേന വ്യക്തമാക്കി.

പാകിസ്താനുമായുള്ള സൗഹൃദം

പാകിസ്താനുമായുള്ള സൗഹൃദം

നല്ല ഉദ്ദേശത്തോടെയാണെങ്കിലും പാകിസ്താനില്‍ പോയ മോദിക്ക് രക്ഷയില്ല. അത്രമാത്രം വിമര്‍ശനങ്ങളാണ് മോദിക്കെതിരെ ഉയരുന്നത്. പാകിസ്താനുമായി സൗഹൃദമുണ്ടാക്കുന്നവര്‍ രാഷ്ട്രീയത്തില്‍ അധികനാള്‍ വാഴില്ലെന്നാണ് ശിവസേന ഓര്‍മ്മപ്പെടുത്തിയത്.

ഉദാഹരണങ്ങള്‍ കാണിച്ച്

ഉദാഹരണങ്ങള്‍ കാണിച്ച്

ഉദാഹരണങ്ങള്‍ കാണിച്ചാണ് ശിവസേന മോദിക്ക് മുന്നറിയിപ്പ് നല്‍കിയത്. അഡ്വാനിയുടെയും എബി വാജ്‌പേയിയുടെയും രാഷ്ട്രീയ ചരിത്രം എടുത്തു നോക്കിയാല്‍ ഇതു വ്യക്തമാകുമെന്നും ശിവസേന പറയുന്നു. ഇവരും പാകിസ്താനുമായി സൗഹൃദം ഉണ്ടാക്കാന്‍ ശ്രമിച്ചവരായിരുന്നു.

ശപിക്കപ്പെട്ട രാജ്യം

ശപിക്കപ്പെട്ട രാജ്യം

ഒട്ടേറെ ഇന്ത്യക്കാരുടെ രക്തം വീണ മണ്ണാണ് പാകിസ്താന്‍. ഇന്ത്യക്കാര്‍ക്ക് ഒരിക്കലും അവരോട് പൊറുക്കാന്‍ പറ്റില്ലെന്നും ശിവസേന പറയുന്നു.

മോദിക്കു എന്തും ചെയ്യാം

മോദിക്കു എന്തും ചെയ്യാം

ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും മോദിക്ക് ഒരുപോലെയാണെന്നുള്ള ആരോപണം ഉയരുമ്പോള്‍ മോദിക്കു പകരം കോണ്‍ഗ്രസ് നേതാക്കള്‍ പോയിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്നും ശിവസേന ചോദിക്കുന്നു. ബിജെപി ഇപ്പോള്‍ ചെയ്യുന്നതുപോലെ സ്വാഗതം ചെയ്യുമായിരുന്നോയെന്നും ശിവസേന ചോദിക്കുന്നുണ്ട്.

അഡ്വാനിക്ക് സംഭവിച്ചത്

അഡ്വാനിക്ക് സംഭവിച്ചത്

പാക് നേതാവ് മുഹമ്മദ് അലി ജിന്നയുടെ ശവകുടീരം സന്ദര്‍ശിക്കുകയും അദ്ദേഹത്തെ പുകഴ്ത്തി സംസാരിക്കുകയും ചെയ്ത എല്‍കെ അഡ്വാനിക്ക് എന്താണ് സംഭവിച്ചത്. അന്നു മുതല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തകര്‍ന്നടിയുകയായിരുന്നുവെന്നും ശിവസേന ചൂണ്ടിക്കാണിക്കുന്നു.

വാജ്‌പേയിക്ക് സംഭവിച്ചത്

വാജ്‌പേയിക്ക് സംഭവിച്ചത്

പാകിസ്താനുമായി സൗഹൃദം സ്ഥാപിക്കാന്‍ വാജ്‌പേയി മുഷറഫിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ലാഹോറിലേക്ക് ബസ് സര്‍വ്വീസും തുടങ്ങിയിരുന്നു. എന്നാല്‍, പിന്നീട് വാജ്‌പേയി രാഷ്ട്രീയത്തില്‍ അധികനാള്‍ ഉണ്ടായില്ലെന്നും ശിവസേന പറയുന്നു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
examples of BJP stalwarts A.B. Vajpayee and L.K. Advani, ally Shiv Sena said that political careers of leaders who got too close to Pakistan have been on the wane as it criticised Narendra Modi’s surprise visit to Lahore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X