സൂര്യയ്ക്കും സത്യരാജിനും ശരത്കുമാറിനുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്..!! താരങ്ങൾ അഴിയെണ്ണും..!!!

  • By: Anamika
Subscribe to Oneindia Malayalam

ഊട്ടി: പ്രശസ്ത തമിഴ്‌സിനിമാ താരങ്ങള്‍ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. സൂര്യ, ശരത് കുമാര്‍, സത്യരാജ് എന്നിവരടക്കം 8 തമിഴ് സിനിമാ താരങ്ങള്‍ക്കെതിരെയാണ് ഊട്ടിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ തമിഴിലെ പ്രശസ്തരായ വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ചേരൻ, വിജയ് കുമാര്‍, എന്നിവര്‍ക്കും അറസ്റ്റ് വാറണ്ടുണ്ട്.

ശശികലയുടെ പാര്‍ട്ടിക്ക് മരണമണി..! സര്‍ക്കാര്‍ നിലംപതിക്കും..!! ജയലളിതയുടെ ശാപം പിന്തുടരുന്നു..!!

കലാഭവന്‍ മണിയുടെ ശരീരത്തിൽ വിഷം കടന്നത്...! പിന്നിൽ കളിച്ചവരെ സിബിഐ പൊക്കും..!! മരണം അസ്വാഭാവികം !!!

മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചു

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസിലാണ് ഊട്ടിയിലെ കോടതിയുടെ നടപടി. 2009ലാണ് കേസിന് ആസ്പദമായ സംഭവം. പലതവണ കോടതി ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടും താരങ്ങള്‍ ഹാജരാവാത്തതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

പത്രവാർത്തയാണ് കാരണം

തമിഴിലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് സൂര്യയടക്കമുള്ള താരങ്ങള്‍ മാധ്യമങ്ങള്‍ക്കെതിരെ സംസാരിച്ചത്. തമിഴിലെ ഒരു നടി മറ്റു നടന്മാര്‍ക്കും നടിമാര്‍ക്കുമെതിരെ വേശ്യാവൃത്തി ഉള്‍പ്പെടെ ഉള്ള ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നതായിരുന്നു പത്രം നല്‍കിയ വാര്‍ത്ത.

വാർത്തയ്ക്കെതിരെ പ്രതിഷേധം

വാര്‍ത്തയ്‌ക്കെതിരെ തമിഴ് സിനിമാ ലോകം ശക്തമായി പ്രതികരിച്ചു. ഇതേ തുടര്‍ന്ന പത്രം മാപ്പു പറയുകയും ചെയ്തിരുന്നു. 2009 ഒക്ടോബര്‍ 7ന് തമിഴ് സിനിമാ താരങ്ങളുടെ സംഘടനായ നടികര്‍ സംഘം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പത്രക്കാരെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ സിനിമാ താരങ്ങളില്‍ നിന്നും പരാമര്‍ശങ്ങളുണ്ടായിരുന്നു.

താരങ്ങൾക്കെതിരെ പരാതി

ഇതിനെത്തുടര്‍ന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ റൊസാരിയോ മരിയ സൂസെ ഊട്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. ഈ പരാതിക്കെതിരെ താരങ്ങള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ താരങ്ങളുടെ അപേക്ഷ കോടതി തള്ളിക്കളഞ്ഞു.

താരങ്ങളുടെ ഹർജി തള്ളി

കേസിന്റെ വിചാരണ തടയണമെന്ന താരങ്ങളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി നിരസിച്ചതോടെ ഊട്ടിയിലെ കോടതി നടപടികള്‍ പുനരാരംഭിച്ചു. മെയ് 15ന് കേസിന്റെ വാദം കേള്‍ക്കാന്‍ ആരംഭിച്ചപ്പോള്‍ താരങ്ങളാരും തന്നെ ഹാജരായില്ല.

ഹാജരാവാതെ താരങ്ങൾ

തുടര്‍ന്ന് ഇന്ന് വീണ്ടും വാദം കേള്‍ക്കാന്‍ കോടതി ശ്രമിച്ചെങ്കിലും താരങ്ങളെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സെന്തില്‍ കുമാര്‍ രാജവേല്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് താരങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ചത്. ജൂലൈ 17നാണ് കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍.

English summary
Non-bailable arrest warrant against leading Tamil actors including Suriya
Please Wait while comments are loading...