Get Updates
Get notified of breaking news, exclusive insights, and must-see stories!

വിചിത്രമായ ആഹ്വാനവുമായി ഗോ സംരക്ഷണ സംഘം; പാല് തരുന്ന എല്ലാ പശുക്കളും ഗോമാതാവല്ല

അഹമ്മദാബാദ്: ഇന്ത്യന്‍ പശുക്കള്‍ മാത്രമാണ് ഗോമാതാക്കള്‍ എന്നും എല്ലാ പശുക്കളെയും ഗോമാതാവെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ഗോ സംരക്ഷണ സംഘം. ഗുജറാത്തിലെ ഗോസംരക്ഷണ സംഘത്തിനാണ് ഈ അഭിപ്രായമുള്ളത്.

ഗുജറാത്തിലെ ക്ഷീര വിപ്ലവത്തിന് വഴിതെളിയിച്ച ജഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രെസ്യാന്‍ വിഭാഗത്തില്‍ പെട്ട പശുക്കള്‍ പാലുതരാനുള്ളവ മാത്രമാണെന്നും വിദേശത്തുള്ള ഇത്തരം പശുക്കളെ പ്രോത്സാഹിപ്പിക്കരുതെന്നും ഗോ സംരക്ഷണ സംഘം ആഹ്വാനം ചെയ്തിട്ടുണ്ട്. ബുധനാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന രഥയാത്രയുമായി ബന്ധപ്പെട്ട് യാത്രാ വീഥിയില്‍ ഇക്കാര്യം സൂചിപ്പിക്കുന്ന അനേകം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Gujarat Board

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന് പുറത്തുള്ള ബക്രോലി ബന്‍ലസാരി യോഗശാല വച്ച ഇത്തരം ബോര്‍ഡുകളില്‍ ഇന്ത്യന്‍ പശുവിന്റെയും വിദേശി പശുവിന്റെയും ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പശുക്കളെ മാത്രമേ ഗോ പൂജ നടത്താവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജേഴ്സി പശു പാല് തരുന്ന 55,000 മൃഗങ്ങളില്‍ ഒന്നുമാത്രമാണ്. പാല് തരുന്ന എല്ലാ മൃഗങ്ങലെയും പശുക്കള്‍ എന്ന് വിളിക്കാനാകില്ല.

ഈ ആശയം പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് ഹോര്‍ഡിങുകള്‍ വഴി ബോധവല്‍ക്കരണം നടത്തുന്നതെന്നാണ് സംഘടനയുടെ നിലപാട്. ഇന്ത്യന്‍ ഗോമാതാവിന്റെ പാലും മൂത്രവും ചാണകവും പരിശുദ്ധമാണ്. അടുത്തിടെ നടന്ന ശാസ്ത്ര പരീക്ഷണത്തില്‍ ഗോമൂത്രത്തെ സ്വര്‍ണ്ണത്തോട് ഉപമിച്ചെന്നും പറയുന്നു. അതിന് പുറമെ പാലില്‍ അടങ്ങിയിട്ടുള്ള എ2 പ്രോട്ടീന്‍ അത്യുത്തമമാണെന്നും ബാനറില്‍ എഴുതിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+