Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മതത്തില്‍ പെട്ടവരും ഭയക്കേണ്ടെന്ന് അമിത് ഷാ; പൗരത്വ രജിസ്റ്റര്‍ രാജ്യം മൊത്തം നടപ്പാക്കും

ദില്ലി: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യം മൊത്തം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മതത്തില്‍പ്പെട്ടവരും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. പൗരന്‍മാര്‍ ഏത് മതക്കാരാണ് എന്നത് പ്രശ്‌നമല്ലെന്നും അമിത് ഷാ വ്യക്തമാക്കി. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്താനാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത്.

Amit

അസമില്‍ എന്‍ആര്‍സി നടപ്പാക്കിയപ്പോള്‍ 19 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്തായിരുന്നു. ഇവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ളവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് അസമില്‍ എന്‍ആര്‍സി നടപ്പാക്കിയത്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി നടപ്പാക്കാനാണ് പുതിയ തീരുമാനം.

എന്‍ആര്‍സിയില്‍ പേരില്ലാത്തവര്‍ക്ക് ട്രൈബ്യൂണലില്‍ പരാതി നല്‍കാമെന്നും അമിത് ഷാ പറഞ്ഞു. അസമിതില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ ഒരുക്കിയിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിന് പണമില്ലാത്തവര്‍ക്ക് അസം സര്‍ക്കാര്‍ ചെലവ് വഹിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ബംഗാളില്‍ എന്‍ആര്‍സി സംബന്ധിച്ച ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും പരസ്പരം പോരടിക്കുകയാണ്.

കശ്മീരില്‍ സാഹചര്യം സാധാരണ നിലയില്‍ ആയെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഇതിന് ശേഷം പോലീസ് വെടിയേറ്റ് ഒരാള്‍ പോലും കശ്മീരില്‍ കൊല്ലപ്പെട്ടിട്ടില്ല. പ്രാദേശിക ഭരണകൂടങ്ങളുടെ വിലയിരുത്തലിന് ശേഷം കശ്മീരിലെ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+