പ്രവാസി ഭർത്താക്കന്മാർക്ക് പണികൊടുക്കാൻ കേന്ദ്രസർക്കാർ! ഭാര്യയെ ഉപേക്ഷിച്ച് പോയാൽ വിവരമറിയും...

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഭാര്യമാരെ നാട്ടിൽ ഉപേക്ഷിക്കുകയും, കേസുകളിൽ സമൻസ് കൈപ്പറ്റാത്തവരുമായ പ്രവാസി ഭർത്താക്കന്മാർക്കെതിരെ നിയമം ശക്തമാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്നവരുടെ നാട്ടിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ ശുപാർശ ചെയ്യുന്ന നിയമനിർമ്മാണത്തിനാണ് സർക്കാർ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചുകഴിഞ്ഞു.

ബാർക്കോഴ കേസ് സിപിഎമ്മിനെ തിരിച്ചടിക്കുന്നു? സിപിഎമ്മിനെ വെട്ടിലാക്കി ബിജുരമേശിന്റെ വെളിപ്പെടുത്തൽ..

കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് സുപ്രധാനമായ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നത്. പ്രവാസി ഭർത്താക്കന്മാർക്കെതിരെയുള്ള നടപടിക്ക് പുറമേ, കുട്ടിക്കാലത്തെ പീഡനത്തെക്കുറിച്ച് പ്രായപൂർത്തിയായതിന് ശേഷം പരാതി നൽകാനുള്ള സംവിധാനത്തെക്കുറിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇതിനായി സിആർപിസിയിൽ ഭേദഗതി വരുത്താനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..

 മുങ്ങിനടക്കുന്നവർ..

മുങ്ങിനടക്കുന്നവർ..

ഭാര്യമാരെ നാട്ടിൽ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്നുകളയുന്ന പ്രവാസി ഭർത്താക്കന്മാരെ പിടികൂടാനാണ് കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്. ഭാര്യമാർ നൽകുന്ന കേസിൽ സമൻസ് സ്വീകരിക്കാതെ വിദേശത്ത് കഴിയുന്നവർക്കാണ് പുതിയ നിയമത്തിലൂടെ പിടിവീഴുക.

മന്ത്രി...

മന്ത്രി...

മൂന്നു തവണ സമൻസ് സ്വീകരിക്കാതിരുന്നാൽ ഇവരുടെ പേരുകൾ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകുമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി പറഞ്ഞു. ഇത്തരക്കാരുടെ പേരുകൾ പിന്നീട് വിദേശകാര്യ മന്ത്രാലയത്തിന്റെ അബ്സ്കോണ്ടേഴ്സ് പട്ടികയിലും പ്രത്യക്ഷപ്പെടും.

പിടിച്ചെടുക്കും...

പിടിച്ചെടുക്കും...

നിയമത്തിൽ നിന്നും ഒളിച്ചോടിയവരുടെ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് പുറമേ, ഇവരുടെ നാട്ടിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനും നിയമമുണ്ടാക്കും. പ്രവാസി ഭർത്താക്കന്മാരുടെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്തുക്കളും സർക്കാർ പിടിച്ചെടുക്കും.

മുതിർന്നതിന് ശേഷം...

മുതിർന്നതിന് ശേഷം...

പ്രവാസി ഭർത്താക്കന്മാർക്കുള്ള കുരുക്കിന് പുറമേ, കുട്ടിക്കാലത്തുണ്ടായ പീഡനത്തെക്കുറിച്ച് മുതിർന്നതിന് ശേഷം പരാതിപ്പെടാനുള്ള അവസരമുണ്ടാക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. സിആർപിസിയിൽ മാറ്റം വരുത്തുന്നതോടെ ഇക്കാര്യങ്ങൾ കൂടുതൽ ലളിതമാകുമെന്നാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പ്രതീക്ഷ

 കത്തെഴുതുന്നു...

കത്തെഴുതുന്നു...

കുട്ടിക്കാലത്തെ പീഡനത്തെക്കുറിച്ച് മുതിർന്നതിന് ശേഷം പരാതി നൽകുന്നതിന് സിആർപിസിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിന് സെക്ഷൻ 473ൽ ഭേദഗതി വരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതാനാണ് വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം.

സെക്രട്ടറി

സെക്രട്ടറി

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും, ഈ മാറ്റങ്ങൾ നടപ്പിൽ വന്നാൽ പരാതി നൽകുന്നതിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകുമെന്നും വനിതാ-ശിശുക്ഷേമ സെക്രട്ടറി ആർകെ ശ്രീവാസ്തവ പറഞ്ഞു.

ജ്യേഷ്ഠനെയും കുടുംബത്തെയും വെട്ടിക്കൊന്ന് ക്ഷേത്രക്കുളത്തിൽ ചാടി! പോലീസ് കുളത്തിലിറങ്ങി പൊക്കി...

English summary
government proposing changes in the crpc to declare “absconders” the NRI husbands who abandon their wives in India.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്