ഇന്ത്യയ്ക്ക് സ്വപ്ന സാക്ഷാത്കാരം: വഡോധരയില്‍ റെയില്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വകലാശാല

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ റെയില്‍വേയ്ക്ക് സ്വപ്നസാക്ഷാത്കാരം. കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ റെയില്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്‍റെ ശ്രമത്തിന് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചത്. ഇതോടെ ഗുജറാത്തിലെ വഡോധരയിലാണ് റെയില്‍വേ സര്‍വ്വകലാശാല നിര്‍മിക്കുക. 2016ലെ യുജിസി റെഗുലേഷന്‍സ് ആക്ട് പ്രകാരം ഡീംഡ് സര്‍വ്വകലാശാലയായിട്ടായിരിക്കും റെയില്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വകലാശാല സ്ഥാപിക്കുക. 2018 ഏപ്രില്‍ മാസത്തോടെ അംഗീകാരം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കി 2018 ജൂലൈയില്‍ ആദ്യത്തെ അധ്യയന വര്‍ഷം ആരംഭിക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്‍റെ നീക്കം.

train

2013ലെ കമ്പനീസ് ആക്ടിലെ എട്ടാമത്തെ വകുപ്പ് പ്രകാരം പ്രോഫിറ്റ് കമ്പനിയെന്ന വിഭാഗത്തിലാണ് റെയില്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വകലാശാല രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിക്കുക. ഇന്ത്യന്‍ റെയില്‍വേയെ ആധുനിക വല്‍ക്കരണത്തിന്റെ പാതയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ റെയില്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വകലാശാല സ്ഥാപിക്കുന്നത്. ഇതോടെ ഗതാഗത രംഗത്ത് ഇന്ത്യ ആഗോള ശക്തിയായി മാറുമെന്നും ഉല്‍പ്പാദനം ഉയര്‍ത്തി മേക്ക് ഇന്‍ ഇന്ത്യയെ പിന്തുണയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ സേവനവും ഉല്‍പ്പാദന ക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതിനൊപ്പം തന്നെ ആവിഷ്കരിക്കും. ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്നായിരിക്കും സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
The premier institution will be set up in Vadodra, Gujarat and according to the Railway Ministry, the university would skill human resources and the build the capability of the Indian Railways.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്