കോണ്‍ഗ്രസിനെതിരെ നഗ്നരായി പ്രതിഷേധം
ഗുവാഹത്തി: അസമില്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കുതിരക്കച്ചവടം നടത്തിയെന്ന് ആരോപിച്ച് നഗ്നരായി പ്രതിഷേധിച്ചു. അസം സെക്രട്ടേറിയറ്റിന് മുന്നില്‍ ഫെബ്രുവരി 8 നായിരുന്നു പ്രതിഷേധം. അറ് പേരാണ് നഗ്നരായി പ്രതിഷേധിച്ചത്.
അസം നിയമസഭയില്‍ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.ഉത്തര്‍ പ്രദേശ് സ്വദേശിയായ സഞ്ജയ് സിങ് ആണ് അസമില്‍ നിന്നുള്ള രാജ്യസഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.

അമേത്തിക്കാരനായ സഞ്ജയ് സിങ് രാഹുല്‍ ഗാന്ധിയുമായി പിണങ്ങിയിരിക്കുകയായിരുന്നു. അമേത്തിയിലെ രാജാവ് എന്നറിയപ്പെടുന്ന സഞ്ജയ് സിങിനെ പിണക്കുന്നത് ഉചിതമല്ലെന്ന് കണ്ടാണ് കോണ്‍ഗ്രസുകാര്‍ ഇദ്ദേഹത്തെ അസമില്‍ നിന്നുള്ള രാജ്യ സഭാംഗമാക്കിയത്. അമേത്തിയില്‍ നിന്നുള്ള പഴയ എംപിയാണ് സഞ്ജയ് .
അസമിലെ മൂന്ന് രാജ്യസഭ സീറ്റുകളിലും കോണ്‍ഗ്രസ് തന്നെയാണ് ജയിച്ചത്. എന്നാല്‍ അസം ഗണ പരിഷത്തും ബിജെപിയും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പക്ഷേ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ജയിച്ചത് കോണ്‍ഗ്രസ് മാത്രം.
എഐയുഡിഎഫിന്റെ ഒരു എംഎല്‍എ വോട്ട് ചെയ്യാനെത്തിയില്ല. പ്രതിപക്ഷത്തിന്റെ അഞ്ച് വോട്ടുകള്‍ അസാധുവാകുകയും ചെയ്തു. ചുരുക്കി പറഞ്ഞാല്‍ 32 വോട്ടുകള്‍ ലഭിക്കേണ്ടിയിരുന്ന സ്വതന്ത്രന് കിട്ടിയത് 26 വോട്ടുകള്‍ മാത്രം.
കോണ്‍ഗ്രസ് പണം വാരിയെറിഞ്ഞ് ഏഴ് പേരുടെ വോട്ടുകള്‍ മറിച്ചു എന്നാണ് ഇപ്പോള്‍ അസമില്‍ നിന്നുള്ള പരാതി. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകമാനം പ്രതിഷേധ സമരങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അസം സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നഗ്ന സമരം.












Click it and Unblock the Notifications