Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയിലും ദില്ലിയിലും മലയാളികളുള്‍പ്പെടെ നഴ്‌സുമാര്‍ക്ക് കൊറോണ; ആരോഗ്യമേഖല ആശങ്കയില്‍

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇക്കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ രാജ്യത്ത് 30 പേരാണ് കൊറോണയെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ കാലയളവില്‍ രാജ്യത്ത് 547 കൊറോണ സ്ഥിരീകരിച്ചെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് കൊറോണയെ തുടര്‍ന്നുള്ള ആകെ മരണസംഖ്യ 199 ആയി ഉയര്‍ന്നിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവര്‍ 6412 ആണ്. ഇതില്‍ നിലവില്‍ ചികിത്സയിലുള്ളത് 5704 പേരാണ്. 504 പേര്‍ക്കാണ് ഇതുവരേയും രോഗം ഭേദമായത്. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 1100 ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ഏര്‍പ്പെടുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിനിടയില്‍ ആരോഗ്യപ്രവര്‍ത്തര്‍ക്ക് കൂടി രോഗം സ്ഥിരികരിക്കുന്നതാണ് രാജ്യത്തെ ഭീതിയിലാഴ്ത്തുന്നതിനുള്ള പ്രധാന കാരണം.

മലയാളി നഴ്‌സ്

മലയാളി നഴ്‌സ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയില്‍ അഞ്ച് മലയാളി നഴ്‌സ്മാര്‍ക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. മുംബൈയിലെ ഭാട്യ ആശുപത്രിയില്‍ മൂന്ന് പേര്‍ക്കും ബ്രീച്ച് കാര്‍ഡി ആശുപത്രിയില്‍ നാല് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ കൊറോണ സ്ഥിരീകരിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 60 ആയി.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ മാത്രം 1364 പേര്‍ക്കാണ് കൊറൊണ സ്ഥിരീകരിച്ചിരിക്കുന്നത്. 97 പേര്‍ മരണപ്പെടുകയും ചെയ്തു. വ്യാഴാഴ്ച്ച മാത്രം ഇവിടെ 25 പേരായിരുന്നു മരണപ്പെട്ടത്. അതേസമയം തന്നെ മഹാരാഷ്ട്രയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാണ്. മഹാരാഷ്ട്രയിലെ മുംബൈയില്‍ മാത്രം ഒരു മാസത്തിനിടെ 1000 പേര്‍ക്കാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ ഓഫീസുകള്‍, മീറ്റിംഗുകള്‍ അടക്കം എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിച്ച് മാത്രമേ പ്രത്യക്ഷപ്പെടാവു എന്നാണ് ഉത്തരവ്.

 ദില്ലി

ദില്ലി

ദില്ലിയിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലിയിലെ മഹാരാജ അഗ്രസര്‍ ആശുപത്രിയില്‍ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടിയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. ദില്ലി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് രോഗികള്‍ക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ രോഗം സ്ഥീരീകരിച്ചവരുടെ എണ്ണം 21 ആയി. ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം കഴിഞ്ഞയാഴാച്ച് ഒരു ഡോക്ടര്‍ക്കും ഒമ്പത് പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നതാണ്.

പ്രതിഷേധം

പ്രതിഷേധം

തങ്ങള്‍ വേണ്ടത്ര സുരക്ഷയില്ലാതെയാണ് ജോലിയെടുക്കുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പരാതി ഉയര്‍ത്തുന്നുണ്ട്. വ്യാഴാഴ്ച്ച സുരക്ഷാ ഉപകരണങ്ങളുടെ അഭാവം ചൂണ്ടികാട്ടി നഴ്‌സുമാര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ദില്ലിയിലെ എല്‍എന്‍ജെപി ആശുപത്രിക്ക് മുന്നിലായിരുന്നു പ്രതിഷേധം. കൊറോണ രോഗികളെ പരിചരിക്കുന്ന നഴ്‌സുമാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലെന്ന പരാതി ഉയര്‍ത്തിയാണ് പ്രതിഷേധം.

കത്ത്

കത്ത്

മഹാരാഷ്ട്രയിലും തങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലയെന്ന പരാതിയുമായി ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ദില്ലിയിലും മഹാരാഷ്ട്രയിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലയാളി നേഴ്സുമാര്‍ക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

Recommended Video

cmsvideo
    കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam
    ആദ്യ മരണം

    ആദ്യ മരണം

    ഇന്ത്യയില്‍ കൊറോണ ബാധിച്ച് ഒരു ഡോക്ടര്‍ മരണപ്പെട്ടിരുന്നു. ഇന്‍ഡോറില്‍ 62 കാരനായ ഡോ: ശത്രുഘന്‍ പഞ്ച്വാനിയാണ് മരണപ്പെട്ടത്. രോഗം സ്ഥിരീകരിച്ച് നാല് ദിവസം കഴിഞ്ഞാണ് ഇദ്ദേഹം മരണപ്പെടുന്നത്. മധ്യപ്രദേശിലെ കൊറോണ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ ഇന്‍ഡോറിലെ ചേരി പ്രദേശത്ത് നിന്നും രോഗികളെ ചികിത്സിച്ചു വരികയായിരുന്നു ഡോ: ശത്രുഘന്‍ പഞ്ച്വാനി

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+