ജീന്‍സിടാന്‍ അനുവദിച്ചില്ല, ഭാര്യക്ക് വിവാഹമോചനം
മുംബൈ: ദാമ്പത്യം തകരാന്‍ ചെറിയൊരു കാരണം മതിയെന്ന് പറയുന്നത് വളരെ സത്യമാണ്. ചെറിയൊരു കാര്യത്തില്‍ പൊരുത്തേകുണ്ടായാല്‍ തകരാവുന്നതാണ് ദാമ്പത്യം എന്ന് ഒരിക്കല്‍ കൂടെ തെളിയുന്നു. മുംബൈയില്‍ ജീന്‍സും കുര്‍ത്തയും ധരിക്കാന്‍ സമ്മതിക്കാത്ത ഭര്‍ത്താവില്‍ നിന്ന് യുവതി വിവാഹമോചനം നേടി.
യുവതിയുടെ പരാതയെ തുടര്‍ന്ന് കോടതി വിവാഹ മോചനം അനുവദിക്കുകയായിരുന്നു. 1954-ലെ പ്രത്യേക വിവാഹനിയമപ്രകാരം ഇത് വിവാഹമോചനം അുവദിക്കത്തക്ക കാരണമാണെന്ന് കേസ് പരിഗണിച്ച കുടുംബ കോടതി ജഡ്ജ് ഡോ. ലക്ഷ്മി റാവു ചൂണ്ടിക്കാട്ടി.

2010-ലാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം തനിക്ക് ഭര്‍ത്താവ് വസ്ത്രങ്ങളൊന്നും വാങ്ങി തന്നില്ലെന്നും തന്റെ ശബളത്തില്‍ വാങ്ങുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ് യുവതിയുടെ പരാതി. ഭാര്യ സാരിമാത്രം ധരിക്കാനാണത്രെ ഭര്‍ത്താവിന്റെ ആവശ്യം.
ഭാര്യയുടെ പരാതിക്കെതിരെ ഭര്‍ത്താവ് കോടതിയില്‍ പരാതി നല്‍കാത്തതിനാല്‍ പരാതി സത്യമാണെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി. ഇതോടൊപ്പം പീഡന പരാതിയും യുവതി കോടതിയില്‍ നല്‍കി.
ഭര്‍ത്താവും കുടുംബവും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നാണ് പരാതി. എന്നാല്‍ തനിക്ക് മാസം പത്തായിരം രൂപ ചെലവിന് നല്‍കണമെന്ന യുവതിയുടെ പരാതി തള്ളിയ കോടതി കേസിന്റെ ചെലവിനായി 5,000 രൂപ പരാതിക്കാരിക്ക് നല്‍കാന്‍ വിധിച്ചു.












Click it and Unblock the Notifications