കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷ ഉപതിരഞ്ഞെടുപ്പ്: ലക്ഷ്യം തെറ്റാതെ പട്‌നായിക്കിന്റെ ബിജെഡി; പദംപൂരില്‍ മിന്നും വിജയം

Google Oneindia Malayalam News

ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദൾ (ബിജെഡി) പദംപൂർ നിയമസഭാ സീറ്റ് നിലനിർത്തി. ബിജെപിയെ 42,679 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ ആണ് പരാജയപ്പെടുത്തിയത്.

ബിജെഡിയുടെ ബർഷ സിംഗ് ബാരിഹ 1,20,807 (58%) വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി പ്രദീപ് പുരോഹിതിന് 78,128 (37.51%) വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി സത്യഭൂഷൻ സാഹു 3,594 (1.73%) വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.

navin new

അന്തരിച്ച തന്റെ പിതാവ് ബിജയ് രഞ്ജൻ സിംഗ് ബാരിഹയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും പ്രദേശവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും താൻ പ്രവർത്തിക്കുമെന്ന് പദംപൂരിലെ ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ബർഷ പറഞ്ഞു.

ബാരിഹിയുടെ മരണത്തിന് പിന്നാലെയായിരുന്നു ഒക്ടോബറിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. അതേസമയം, ഭരണകക്ഷിക്ക് കോൺഗ്രസിന്റെ വോട്ടുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞതിനാലാണ് ഉപതെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടതെന്ന് പുരോഹിത് അവകാശപ്പെട്ടു.

അതേസമയം, ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഭരണകക്ഷി വൻതുക വിതരണം ചെയ്തതായി കോൺഗ്രസ് നേതാവ് ജയദേവ് ജെന ആരോപിച്ചു.2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവ് ബിജയ രഞ്ജൻ നേടിയതിനേക്കാൾ 37,508 വോട്ടുകൾ ബിജെഡി സ്ഥാനാർത്ഥി ബർഷ നേടി.

'നമ്മൾ തിരിച്ചു വരുന്നു.. ഇന്ത്യക്ക് വേണ്ടി' ; വിജയത്തിൽ വിടി ബൽറാമും ഷാഫിയും'നമ്മൾ തിരിച്ചു വരുന്നു.. ഇന്ത്യക്ക് വേണ്ടി' ; വിജയത്തിൽ വിടി ബൽറാമും ഷാഫിയും

അതുപോലെ, 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച പുരോഹിതിന് ഇത്തവണ കുറച്ച് വോട്ടുകൾ കൂടി നേടാൻ കഴിഞ്ഞു. 2019ൽ പുരോഹിത് 77,565 വോട്ടുകൾ നേടി. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസുകാരനായ സാഹു 32,787 വോട്ടുകൾ നേടിയിരുന്നു.
അടുത്തിടെ നടന്ന ധാംനഗർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെട്ടതിനാൽ പദംപൂർ ഉപതെരഞ്ഞെടുപ്പ് ബിജെഡിക്ക് നിർണായകമായിരുന്നു.

തപാൽ വഴി സ്‌ക്രാച്ച് ആൻറ് വിൻ കാർഡ്, അടിച്ചത് ലക്ഷങ്ങളുടെ കാർ; പക്ഷേ, സംഭവിച്ചത്തപാൽ വഴി സ്‌ക്രാച്ച് ആൻറ് വിൻ കാർഡ്, അടിച്ചത് ലക്ഷങ്ങളുടെ കാർ; പക്ഷേ, സംഭവിച്ചത്

ബിജെഡിയുടെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ഒരു ഡസനിലധികം മന്ത്രിമാരും നിരവധി എംഎൽഎമാരും നേതാക്കളും പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ മണ്ഡലത്തിലെ വിവിധ ബ്ലോക്കുകളിലും പഞ്ചായത്തുകളിലും ക്യാമ്പ് ചെയ്തിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് മുഖ്യമന്ത്രി നവീൻ പട്നായിക് പദംപൂരിൽ ഉപതെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തിയത്.

വിവിധ വിഭാഗം ആളുകൾക്ക് മുഖ്യമന്ത്രി സഹായം പ്രഖ്യാപിക്കുകയും പടംപൂരിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന ജനങ്ങളുടെ ആവശ്യം 2023ൽ നിറവേറ്റുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. മറുവശത്ത്, ബിജെപിയും മികച്ച ശക്തിയോടെയാണ് തിരഞ്ഞെടുപ്പ് പോരാട്ടം നടത്തിയത്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, ധർമേന്ദ്ര പ്രധാൻ, അശ്വിനി വൈഷ്ണവ്, ബിശ്വസർ ടുഡു എന്നിവർ ഉപതിരഞ്ഞെടുപ്പിനായി പ്രചാരണം നടത്തിയിരുന്നു.

English summary
odisha Bypoll: Chief Minister Naveen Patnaik's BJD retains Padampur seat, here's how it affects BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X