കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡിഷയില്‍ ഇനി കരാര്‍ നിയമനങ്ങളില്ല, 57000 ജീവനക്കാരെ സ്ഥിരപ്പെടുത്തി

Google Oneindia Malayalam News

ന്യൂഡൽഹി: ചരിത്രപരമായ തീരുമാനമെടുത്ത് ഒഡീഷ സർക്കാർ. 2013 മുതൽ സംസ്ഥാനത്ത് സ്ഥിരമായി നിലനിന്നിരുന്ന കരാർ റിക്രൂട്ട്‌മെന്റ് സമ്പ്രദായം നിർത്തലാക്കിയിരിക്കുതയാണ് നവീൻ പട്‌നായിക് സർക്കാർ . ശനിയാഴ്ച ആണ് സുപ്രധാന തീരുമാനമെടുത്തത്.

സംസ്ഥാനസർവീസിലുള്ള 57,000 വരുന്ന മുഴുവൻ കരാർജീവനക്കാരെയും സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള തീരുമാനമാണ് ഒഡിഷയിലെ നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി. സർക്കാർ എടുത്തിരിക്കുന്നത് . ഇനി കരാറടിസ്ഥാനത്തിൽ നിയമനം നടത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ദീപാവലി സമ്മാനം എന്ന രീതിയിലാണ് ഈ ചരിത്രപരമായ പദ്ധതി അവതരിപ്പിച്ചത്.

odisha news

ടാങ്കര്‍ തലകുത്തനെ മറിഞ്ഞു; 24000 ലിറ്റര്‍ പെട്രോളൊഴുകി; കുപ്പിയും ബക്കറ്റുമായി നാട്ടുകാര്‍ടാങ്കര്‍ തലകുത്തനെ മറിഞ്ഞു; 24000 ലിറ്റര്‍ പെട്രോളൊഴുകി; കുപ്പിയും ബക്കറ്റുമായി നാട്ടുകാര്‍

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്തിന് പ്രതിവർഷം 1,300 കോടി രൂപ കണ്ടെത്തേണ്ടിവരും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കരാർ തൊഴിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന്മുഖ്യമന്ത്രി പറഞ്ഞു.

സ്ഥാനക്കയറ്റമടക്കം മുൻകാല പ്രാബല്യത്തോടെയുള്ള ആനുകൂല്യങ്ങളും അനുവദിച്ചാണ് ശമ്പളം തീരുമാനിക്കുക. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്ത കാലയളവ് പരിഗണിച്ച് അർഹതയുള്ള മുൻഗണന നൽകും. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം 2013-ലാണ് ഒഡിഷയിൽ കരാർ അടിസ്ഥാനത്തിൽ സർക്കാർ നിയമനം ആരംഭിച്ചത്.

പൂജ ബമ്പറിന്റെ 10 കോടി അടിക്കുന്ന ഭാഗ്യവാന് എത്ര രൂപ കയ്യില്‍ കിട്ടും?പൂജ ബമ്പറിന്റെ 10 കോടി അടിക്കുന്ന ഭാഗ്യവാന് എത്ര രൂപ കയ്യില്‍ കിട്ടും?

ഒഡിഷയിൽ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടെന്നും കരാർനിയമന യുഗം അവസാനിച്ചതായി പട്നായിക് പറഞ്ഞു. പല സംസ്ഥാന സർക്കാരുകളും സ്ഥിരനിയമനം പൂർണമായും നിർത്തിയ സാഹചര്യത്തിൽ ഈ തീരുമാനം ഒഡിഷയുടെ ചരിത്രത്തിലെ സുവർണനിമിഷം ആണെന്നും അദ്ദേഹം പറഞ്ഞു.

കരാർനിയമനങ്ങൾ സ്ഥിരപ്പെടുത്തുന്ന പ്രഖ്യാപനം ആഘോഷമാക്കിയാണ് ഒഡിഷയിലെ താത്കാലിക ജീവനക്കാർ സ്വീകരിച്ചത്. പടക്കംപൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണംചെയ്തും നൃത്തം ചെയ്തും ജീവനക്കാർ സംസ്ഥാനമൊട്ടാകെ പ്രഖ്യാപനം ആഘോഷിച്ചു. കരാർസമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് നടന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ തീരുമാനം വന്നിരിക്കുന്നത്.

നേരത്തേ പഞ്ചാബിലും എണ്ണായിരത്തോളം കരാർ അധ്യാപകരെ സ്ഥിരപ്പെടുത്തി കരാർനിയമനം ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മുഴുവൻ കരാർജീവനക്കാരെയും സ്ഥിരപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ഒഡീഷയാണ്. ഒഡിഷ ഗ്രൂപ്പ് ബി, സി, ഡി തസ്തിക നിയമം-2022 എന്ന പേരിലാണ് ഇത് നടപ്പാക്കുക. സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ ശമ്പളം കരാർനിയമന തീയതി പരിഗണിച്ച് നിജപ്പെടുത്തും.

റോജയ്ക്ക് നേരെ നടൻ പവന്‍ കല്യാണിന്‍റെ അനുയായികളുടെ ആക്രമണംറോജയ്ക്ക് നേരെ നടൻ പവന്‍ കല്യാണിന്‍റെ അനുയായികളുടെ ആക്രമണം

കരാർനിയമനങ്ങൾ പൂർണമായി അവസാനിപ്പിക്കും എന്ന് ആം ആദ്മി പാർട്ടിയാണ് ആദ്യം പ്രഖ്യാപനം നടത്തിയത്. അധികാരത്തിൽവരുന്ന സ്ഥലങ്ങളിൽ സ്ഥിരനിയമനം മാത്രമേ നടത്തൂവെന്നും പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു.

ഇതിന്റെ ഭാഗം ആയിട്ടാണു പഞ്ചാബിൽ 8736 താത്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്തിയത്. പഞ്ചാബിൽ സർക്കാർ തസ്തികകളിൽ സ്ഥിര നിയമനങ്ങൾ മാത്രമേ നടത്തുകയുള്ളൂ എന്നും കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു.

English summary
Odisha government abolished the contractual recruitment system, 57,000 employees get the benefit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X