• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വീട്ടില്‍ നിന്ന് കുരങ്ങന്‍ തട്ടിയെടുത്ത കുട്ടി മരിച്ചു; എല്ലാ പ്രാര്‍ഥനയും വിഫലം, മൃതദേഹം കിണറ്റില്‍

കട്ടക്ക്: വീടിനകത്ത് ഉറങ്ങവെ കുരങ്ങന്‍ തട്ടിയെടുത്ത പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. പിതാവ് കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ ക്ഷേത്രത്തില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എല്ലാ പ്രാര്‍ഥനകളും വിഫലമാക്കി കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.

കുഞ്ഞിനെ തട്ടിയെടുത്ത കുരങ്ങന്‍ വനത്തിലേക്ക് കടന്നിരുന്നു.

വനംവകുപ്പ് അധികൃതരും അഗ്നിശമന സേനാംഗങ്ങളും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച പകലാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടിന് പിന്നിലെ കിണറ്റില്‍ കണ്ടെത്തിയത്. ഒഡീഷയിലെ കട്ടക് ജില്ലയിലാണ് ഏറെ വേദനിപ്പിക്കുന്ന സംഭവം. 16 ദിവസം മാത്രമുള്ള കുഞ്ഞിനെയാണ് കുരങ്ങന്‍ തട്ടിയെടുത്തത്...

 കുഞ്ഞ് കരഞ്ഞിരുന്നില്ല

കുഞ്ഞ് കരഞ്ഞിരുന്നില്ല

തലബസ്ത ഗ്രാമത്തിലെ രാമകൃഷ്ണ നായക് എന്നയാളുടെ 16 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് കുരങ്ങന്‍ തട്ടിയെടുത്തത്. വീട്ടില്‍ കൊതുക് വലയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്നു കുട്ടി. കുരങ്ങ് കുട്ടിയെ എടുത്തോടുന്നത് അമ്മ കണ്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടില്ല. പിന്നീട് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വനംവകുപ്പിലെയും അഗ്നശമന സേനയിലെ ഉദ്യോഗസ്ഥരുമെത്തി ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. കുഞ്ഞ് കരയാതിരുന്നതാണ് തിരച്ചില്‍ പ്രതിസന്ധിയിലാക്കിയത്. കുഞ്ഞ് കരയാതിരിക്കാനും കാരണമുണ്ട്.

മൃതദേഹം ആദ്യം കണ്ടത്

മൃതദേഹം ആദ്യം കണ്ടത്

30 ജീവനക്കാരാണ് വനത്തില്‍ തിരച്ചില്‍ നടത്തിയത്. ഇവര്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍. ജനിച്ചതു മുതല്‍ കുട്ടി കരഞ്ഞിരുന്നില്ല. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി ദിവസങ്ങള്‍ പിന്നിടുന്നെയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് കുരങ്ങന്‍ തട്ടിയെടുത്തത്. ഇന്ന് രാവിലെയാണ് മൃതദേഹം വീട്ടുപറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി ബാന്‍കി ആശുപത്രിയിലേക്ക് മാറ്റി. വെള്ളമെടുക്കാനെത്തിയ സ്ത്രീയാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു. ഇവരാണ് മറ്റുള്ളവരെ അറിയിച്ചത്.

 സാധ്യത ഇങ്ങനെ

സാധ്യത ഇങ്ങനെ

കുരങ്ങന്‍ തട്ടിയെടുത്ത് പോകുമ്പോള്‍ കിണറ്റില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്. കിണറ്റില്‍ വീണപ്പോള്‍ തന്നെ മരിച്ചുകാണുമെന്നും കരുതുന്നു. കുട്ടിയെ തട്ടിയെടുത്ത കുരങ്ങ് വീടിന്റെ ടെറസില്‍ കയറുകയായിരുന്നു. പിന്നീടാണ് മരങ്ങളിലേക്ക് ചാടിയത്. ഈ വേളയിലാകാം കുഞ്ഞ് കിണറ്റില്‍ വീണതെന്ന് നായക് പറയുന്നു. കുഞ്ഞിനെ കണ്ടുകിട്ടുന്നതിന് സമീപത്തെ ക്ഷേത്രത്തില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന നായകിന്റെ ചിത്രം കഴിഞ്ഞദിവസം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ശനിയാഴ്ച രാവിലെ ആറ് മണിക്കാണ് കുട്ടിയെ കുരങ്ങ് തട്ടിയെടുത്തത്. പിതാവ് സമീപത്ത് കിടക്കുന്നുണ്ടായിരുന്നു.

രാത്രി റെയില്‍വെട്രാക്കില്‍ കുഞ്ഞ് നടന്നുനീങ്ങുന്നു; ഒറ്റയ്ക്ക്!! മിന്നല്‍ വേഗതയില്‍ പാഞ്ഞ ട്രെയിന്‍

മോദി സര്‍ക്കാരിനെതിരെ മുസ്ലിം സ്ത്രീകള്‍; പതിനായിരങ്ങള്‍ തെരുവില്‍, ശരീഅത്ത് അട്ടിമറിക്കുന്നു!!

English summary
Odisha: Newborn snatched by monkey found dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more