• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതീവ ജാഗ്രതയിൽ ഒഡീഷ: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത; ദുരന്ത നിവാരണ സേന തയ്യാർ

Google Oneindia Malayalam News

ഡൽഹി: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഒഡീഷയിൽ അതീവ ജാഗ്രത. ഇതിന്റെ ഭാഗമായി ദുരന്ത നിവാരണ സേന പൂർണ്ണ സജ്ജമായി. സംസ്ഥാനത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഏതു സാഹചര്യം നേരിടാൻ തയ്യാറാണെന്നും ഒഡീഷ സ്പെഷ്യൽ റിലീഫ് കമ്മീഷണർ പ്രദീപ് കുമാർ ജെന വ്യക്തമാക്കി.

സുരക്ഷയുടെ ഭാഗമായി 17 എൻ‌ഡി‌ആർ‌എഫ് സംഘങ്ങളും 20 ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങളുടെ കൂടുതൽ സുരക്ഷിതത്വം കണക്കാക്കി 175 ഫയർ ഫൈറ്റിംഗ് സംഘങ്ങളും തയ്യാറാണ്.ഏതു സമയത്തും ദുരന്ത നിവാരണ സേനയുടെ സേവനം ഉണ്ടാകും. ആവശ്യമാണെങ്കിൽ ഒ ഡി ആർ എഫ് എഫ് സംഘങ്ങളെ 60 യൂണിറ്റുകളായി തരംതിരിച്ച് സേവനം നൽകുമെന്നും ജെന വ്യക്തമാക്കി.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ അവലോക യോഗം ചേർന്നിരുന്നു. ഒഡീഷ സ്പെഷ്യൽ റിലീഫ് കമ്മീഷണർ പ്രദീപ് കുമാർ ജെനയുടെ നേതൃത്വത്തിലാണ് അവലോകന യോഗം സംഘടിപ്പിച്ചത്. ഈ യോഗത്തിലാണ് നിലവിലെ ദുരന്ത നിവാരണ സേനയുടെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്തത്.

അതേസമയം, ഒഡിഷയിൽ ചുഴലിക്കാറ്റ് ഉണ്ടായാൽ അത് 18 ജില്ലകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ജെന ഇന്ത്യ ടുഡേയുടെ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ 18 ജില്ലയിലെ കളക്ടർമാരുമായും സ്ഥിതി ഗതികൾ ചർച്ച ചെയ്യുവാൻ യോഗം നടത്തി. കൂടുതൽ ജാഗ്രത നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടതായും പ്രദീപ് കുമാർ വ്യക്തമാക്കി. ജില്ലകളിൽ കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് പുതിയ മുന്നറിയിപ്പുകൾ ജനങ്ങൾക്ക് നൽകും.

അതേസമയം, ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം (ഐ എം ഡി) മേധാവി ഡോ മൃത്യുഞ്ജയ് മൊഹപത്ര ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ള വിഷയത്തിൽ പ്രതികരിച്ചു. നിലവിൽ കിഴക്കൻ ഇന്ത്യയിൽ ഇടിമിന്നലിന് സാധ്യതയുണ്ട്. ഉഷ്ണ തരംഗം അനുഭവപ്പെടില്ല. താപനില സാധാരണ നിലയിലായിരിക്കുമെന്നും ഐ എം ഡി അറിയിച്ചു.

തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ആൻഡമാൻ കടലിന് മുകളിലാണ് സ്ഥിതി ചെയ്യുന്നു എന്നാണ് റിപ്പോർട്ട്. ഈ ചുഴലിക്കാറ്റ് ആൻഡമാൻ ദ്വീപുകൾക്ക് സമാന്തരമായി വടക്ക് പടിഞ്ഞാറോട്ട് നീങ്ങാനും സാധ്യതയുണ്ട്. ന്യൂനമർദ്ദം മെയ് 8 ഓടെ കൂടുതൽ തീവ്രം ആകും. ഈ സാഹചര്യത്തിൽ മെയ് 8 - ന് കാറ്റിന്റെ വേഗത 75 കിലോമീറ്റർ വരെ വേഗതയിൽ ഉയർന്നേക്കും.

അതേസമയം ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന സാഹചര്യം കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മെയ് എട്ട് വരെ ബംഗാൾ ഉൾക്കടലിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം. ചുഴലിക്കാറ്റിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തിരാകേണ്ടെന്ന ആവശ്യമില്ലെന്ന് ഒഡീഷ ഭക്ഷ്യ വിതരണ ഉപഭോക്തൃ ക്ഷേമ മന്ത്രി രണേന്ദ്ര പ്രതാപ് സ്വയിൻ അഭ്യർത്ഥിച്ചു. സർക്കാർ ജാഗ്രതയിലാണെന്നും സ്ഥിതി ഗതികൾ മുഖ്യമന്ത്രി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബംഗാൾ ഉൾക്കടലിലെ പ്രധാന ചുഴലിക്കാറ്റുകൾ സജീവമാകുന്ന മാസമാണ് മെയ്. 2021 -ൽ യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് വീശിയടിച്ചിരുന്നു. അന്ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 155 കി.മീ. ആയിരുന്നു. എന്നാൽ, 2020 - ലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു.

പഞ്ചസാരയ്ക്ക് വേണ്ടി ബിഗ് ബോസ് വീട്ടിൽ അടി; 'എല്ലാം എന്റെ തെറ്റ്'; ക്ഷമ ചോദിച്ച് ധന്യപഞ്ചസാരയ്ക്ക് വേണ്ടി ബിഗ് ബോസ് വീട്ടിൽ അടി; 'എല്ലാം എന്റെ തെറ്റ്'; ക്ഷമ ചോദിച്ച് ധന്യ

Recommended Video

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  പശ്ചിമ ബംഗാളിൽ 185 കിലോമീറ്റർ വേഗതയിൽ വീശിയ അംഫാൻ ഏറെ നാശമാണ് വിതയ്ച്ചത്. എന്നാൽ, 2019 മെയ് മാസത്തിൽ ഫോനി ചുഴലിക്കാറ്റ് ഒഡീഷയിൽ 205 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ചു. 2013 - ൽ വിയാരു, 2016 - ൽ റോനു, 2017 മോറ മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ വന്നെത്തുകയും ബംഗ്ലാദേശിനെ ബാധിച്ചിക്കുകയും ചെയ്തിരുന്നു.

  English summary
  Odisha On High Alert After disaster relief force announces the possibility of a cyclone in Bay of Bengal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X