Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിൻ അപകടം: 'ഇന്ത്യയോട് ശത്രുത ഉള്ള ഒരു വിദേശ ഭരണകൂടത്തെ പോലെ'; വിമർശിച്ച് എംഎ ബേബി

ബാലസോർ ട്രെയിൻ ദുരന്തത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. റെയിൽവേ സുരക്ഷയ്ക്ക് സർക്കാർ എന്ത് ചെയ്യുന്നു എന്നത് വിലയിരുത്തപ്പെടേണ്ടതാണെന്ന് എംഎ ബേബി പ്രതികരിച്ചു. ഇന്ത്യയോട് ശത്രുത ഉള്ള ഒരു വിദേശഭരണകൂടം രാജ്യത്തെ തകർക്കുന്ന പോലെയാണ് മോദി സർക്കാർ എന്നും എംഎ ബേബി കുറ്റപ്പെടുത്തി.

എംഎ ബേബിയുടെ പ്രതികരണം: ' അതിദാരുണമായ ഒരു ദുരന്തമാണ് ഇന്നലെ ഒറീസയിലെ ബാലസോറിലുണ്ടായത്. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് നിറുത്തിയിട്ടിരുന്ന ഒരു ചരക്കു വണ്ടിയിൽ ഇടിച്ചു മറിഞ്ഞു. തുടർന്ന് അതിന്റെ ബോഗികളുടെ മേൽ ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന തീവണ്ടി വന്നു കയറുകയുമായിരുന്നു എന്നാണ് അറിയുന്നത്.

Odisha Train Accident

നൂറു കണക്കിന് ആളുകൾ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കേരളത്തിലേക്കും മറ്റും വരികയായിരുന്ന തൊഴിലാളികളാണ് മരിച്ചവരിൽ വലിയൊരു പങ്കും എന്നാണ് മനസ്സിലാക്കുന്നത്. തീവണ്ടി യാത്ര സംബന്ധിച്ച സാങ്കേതിക വിദ്യ ഇത്രയും വികസിച്ച ഇന്നും ഇത്രയും വലിയ ഒരു അപകടം ഒഴിവാക്കാനാവേണ്ടതാണ്. നമ്മുടെ റെയിൽവേ സുരക്ഷയ്ക്ക് സർക്കാർ എന്ത് ചെയ്യുന്നു എന്നത് വിശദമായി വിലയിരുത്തപ്പെടണം.

തീവണ്ടി അപകടം തടയാൻ കവച് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെ മോദി സർക്കാർ പൊങ്ങച്ചം പറയുന്നതല്ലാതെ മറ്റ് അവകാശവാദങ്ങളിലെല്ലാം പോലെ ഫലത്തിൽ ഇല്ല എന്നതാണ് അവസ്ഥ. 2014ൽ നരേന്ദ്ര മോദി സർക്കാർ വന്നത് മുതൽ നമ്മുടെ രാജ്യത്തെ ഓരോ പൊതു സംവിധാനത്തിൻറെയും വളർച്ച തടയപ്പെടുകയും അവയെ മനഃപൂർവം തകർക്കുകയും ചെയ്യുകയാണ്.

തപാൽ, ടെലിഫോൺ, പൊതുമേഖലാ വ്യവസായങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സൈന്യം, കൃഷി, ശാസ്ത്രം, സാംസ്കാരിക രംഗം എന്നിങ്ങനെ എല്ലാ രംഗത്തും വലിയ തകർച്ച ഉണ്ടായി. ഇന്ത്യയോട് ശത്രുത ഉള്ള ഒരു വിദേശഭരണകൂടം രാജ്യത്തെ തകർക്കുന്ന പോലെയാണ് മോദി സർക്കാർ ഈ ദേശദ്രോഹം കാണിക്കുന്നത്. ഈ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Odisha Train Accident

മരിച്ചവരുടെ കുടുംബങ്ങൾ ഇതോടെ അനാഥമാവുകയാണ്. പ്രത്യേകിച്ചും അന്നം നേടുന്ന തൊഴിലാളികളാണ് മരിച്ചത് എന്നതിനാൽ. പരുക്കേറ്റവർക്കും ജീവിതം ഇനി ഒരു ചോദ്യചിഹ്നമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഏറ്റവും ഉയർന്ന നഷ്ടപരിഹാരം നൽകാൻ റെയിൽവേ ബാധ്യസ്ഥമാണ്. തീവണ്ടിയിൽ യാത്ര ചെയ്ത ഇവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പൂർണമായും റെയിൽവേയുടേതായിരുന്നു'.

മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുറബ്ബിന്റെ പ്രതികരണം: ' ഒറീസയിലെ തീവണ്ടി അപകടത്തിൽ ഇതു വരെ മരിച്ച 261 ജീവനുകൾക്ക് കേന്ദ്ര സർക്കാർ മറുപടി പറഞ്ഞേ തീരൂ. ഇന്ത്യയിലെ തീവണ്ടികൾ മുഴുവൻ ഭാരത്‌ കവച് എന്ന ട്രെയിൻ കൊളീഷൻ അവോയിടൻസ് സിസ്റ്റം സ്ഥാപിച്ചു എന്ന നുണ കൊട്ടിഘോഷിച്ചു "എന്റെ ഫുൾ ഫിഗർ "എന്ന പരസ്യം നടത്തിയ മോഡി ഇനിയെങ്കിലും നട്ടാൽ കുരുക്കാത്ത തള്ള് നിർത്തി ഈ ദാരുണ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പറഞ്ഞ കളവിന് രാജ്യത്തോട് മാപ്പു പറയണം..

ധാർമികത എന്നൊന്ന് തൊട്ടു തീണ്ടിയിട്ടുണ്ടെങ്കിൽ റെയിൽവേ മന്ത്രി രാജിവെക്കാനുള്ള ഉളുപ്പെങ്കിലും കാണിക്കുകയും വേണം. (ആസനത്തിൽ മുളച്ച ആലും ഒരു തണലായി കാണുന്നവരിൽ നിന്നും ധാർമികതയും ഉളുപ്പും പ്രതീക്ഷിക്കുന്നത് വ്യാമോഹം മാത്രം )'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+