കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ സ്വയരക്ഷയ്ക്ക് ആയുധം വേണ്ട; പക്ഷേ, യുപിയിൽ വേണം, ഈ കണക്കുകൾ പറയും എല്ലാം...

  • By Akshay
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് മുപ്പത്തിമൂന്നര ലക്ഷം (33.69 ലക്ഷം) പേർ ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ആഭ്യന്തര മന്ത്രാലയത്തിന്റെ 2016 ഡിസംബര്‍ 31 ലെ കണക്കുകള്‍ പ്രകാരംമാണ് രാജ്യത്ത് മുപ്പത്തിമൂന്നര ലക്ഷം ലൈസന്‍സുള്ള തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പറയപ്പെടുന്നത്. തോക്ക് ഏറ്റവും കൂടുതൽ കൈവശം വെച്ചിരിക്കുന്നത് ഉത്തർപ്രദേശിലാണ്.

12.77 ലക്ഷം തോക്കുകള്‍ക്കാണ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. അയല്‍ സംസ്ഥാനമായ മധ്യപ്രദേശില്‍ 2.47 ലക്ഷവുമാണ് ലൈസൻസുള്ള തോക്കുകൾ ഉള്ളത്. പതിറ്റാണ്ടുകളായി ഭീകരരുടെ ഭീഷണിയിലുള്ള ജമ്മു കശ്മീരില്‍ 3,69,191 പേര്‍ക്കാണു തോക്ക് ലൈസന്‍സുള്ളതെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പിന്നിൽ കേരളം

ഏറ്റവും പിന്നിൽ കേരളം

ലൈസൻസുള്ള തോക്ക് കൈവസം വെക്കുന്ന കാര്യത്തിൽ ഏറ്റവും പിന്നിലാണ് കേരളം. . 9459 തോക്കുകള്‍ക്ക് മാത്രമാണ് കേരളത്തില്‍ ലൈസന്‍സ് അനുവദിച്ചത്.

കേന്ദ്രഭരണ പ്രദേസങ്ങൾ

കേന്ദ്രഭരണ പ്രദേസങ്ങൾ

കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്ര നാഗര്‍ഹവേലി എന്നിവിടങ്ങളില്‍ 125 വീതം ലൈസന്‍സുകളും ഇതുവരെ അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

ലൈസൻസുള്ള തോക്ക്

ലൈസൻസുള്ള തോക്ക്

ഹരിയാനയിൽ 1,41,926, രാജസ്ഥാനിൽ 1,33,968, കര്‍ണാടകയിൽ 1,13,631, മഹാരാഷ്ട്രയിൽ 84,050, ബിഹാറിൽ 82,585, ഹിമാചല്‍ പ്രദേശിൽ 77,069, ഉത്തരാഖണ്ഡിൽ 64,770, ഗുജറാത്തിൽ 60,784, ബംഗാളിൽ 60,525, ദില്ലിയിൽ 38,754, നാഗാലാന്‍ഡിൽ 36,606, പേർ ലൈസൻസുള്ള തോക്കുകൾ ഉപയോഗിക്കുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങൾ

മറ്റ് സംസ്ഥാനങ്ങൾ

അരുണാചലിൽ 34,394, മണിപ്പുരിൽ 26,836, തമിഴ്‌നാടിൽ 22,532, ഒഡീഷയിൽ 20,588, അസമിൽ 19,283, മേഘാലയയിൽ 18,688, ജാര്‍ഖണ്ഡിൽ 17,654, മിസോറാമിൽ 15,895, കേരളത്തി 9,459 എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ നില.

English summary
Uttar Pradesh tops the list of states with active gun licences with a whooping 12.77 lakh people authorized to carry weapons, followed by militancy-hit Jammu and Kashmir where 3.69 lakh people possess arms licences.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X