Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴുത്തിൽ ചങ്ങല!! മെറ്റൽ കണ്ടെയ്നറിൽ യുവതി കഴിഞ്ഞത് രണ്ടുമാസം!!! ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സുഹൃത്തിനെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു

വാഷിങ്ടൺ: കാണാതായ അമേരിക്കൻ യുവതിയെ തേടിയുള്ള അന്വേഷണം അവസാനം ചെന്നെത്തിയത് ഒരു കണ്ടെയ്നറിനുള്ളിൽ.95 ഏക്കറുള്ള പുരയിടത്തിനകത്തുള്ള കണ്ടയ്നറിലാണ് കഴുത്തിൽ ചങ്ങല കൊണ്ട് ബന്ധിച്ച് നിലയിൽ യുവതിയെ കണ്ടെത്തിയത്.യുവതിയെ രക്ഷിക്കുന്ന വീഡിയോ അമേരിക്കൻ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.2016 ആഗസ്റ്റ് 31 നാണ് കാലി ബ്രൗണിനേയും സുഹൃത്ത് ചാർലി ഡേവിഡ് കാർവറെയും കാണതാകുന്നത്. ഇരുവരേയും ഒരുപാട് അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടെത്താനായില്ല. സീം കാർഡ് കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസിനെ കൊണ്ടെത്തിച്ചത് സൗത്ത് കരേലിനയിലെ റിയൽ എസ്റ്റേറ്റ് ഏജന്റായ ക്രിസ്​റ്റഫർ കോൽ​ഹെപ്പിറിന്റെ ഉടമസ്​ഥതയിലുള്ള സ്​ലത്തായിരുന്നു.എന്നാൽ ഇതു കോപ്പർ നിഷേധിക്കുകയായിരുന്നു.തുടർന്നാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.

രണ്ട് ഭാഷകളില്‍ ഒരേ സമയം റിലീസിനൊരുങ്ങി മമ്മൂട്ടി, അതും മാസ് പോലീസ്!!! 'ഇക്ക' രണ്ടും കല്പിച്ച്!!!

കാമുകനായ ഡോവിഡാണ് തന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നതെന്നു കാലാ പറയുന്നു. തുടർന്ന് കോൽഹെപ്പർ ഡോവിഡിന്റെ നെഞ്ചത്ത് 3 തവണ വെടിയുതിർത്തെന്നും കാലാ പറഞ്ഞു.ശേഷം തന്നെ ചങ്ങലകൊണ്ട് ബന്ധിച്ചു. ഡേവിഡിനെ കത്തിച്ചു കളഞ്ഞെന്നാണ് കോൽഹെപ്പർ തന്നോട് പറഞ്ഞതെന്നും കാലാ പൊലീസിനോട് പറഞ്ഞു.പൊലീസ് തടത്തിയ അന്വേഷണത്തിൽ ഒരുപാടു മൃതദേഹങ്ങൾ കത്തികരിഞ്ഞ നിലയിൽ പുരയിടത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.മുളകുപൊടിയും കുരുമുളകു പൊടിയും മറ്റും വിതറി പൊലീസ്​ നായയിൽ നിന്ന്​ രക്ഷനേടുകയാണ് കോൽഹെപ്പിന്‍റെ രീതിയെന്ന് ബ്രൗൺ പൊലീസിനോട് വ്യക്തമാക്കി.

kaala

ബ്രൗണിന്‍റെ പരാതിയിൽ കോൽഹെപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർവറിന്റെതടക്കം നിരവധി കൊലപാതകങ്ങൾ നടത്തിയ കോൽഹെപ്പ് ഇവയെല്ലാം ഏറ്റു പറഞ്ഞു. ഇതുവരെ ഏഴുപേരെ കൊലപ്പെടുത്തിയതായും തെളിവു നശിപ്പിച്ചതായും ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 2003ൽ ഇയാൾ നടത്തിയ സൂപ്പർബൈക്ക് കൊലപാതകത്തിൽ നാല് പേരെയാണ് വകവരുത്തിയത്. ഇതുൾപ്പടെ ഏഴുപേരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കോൽഹെപ്പിൻറെ കൊലപാതക പരമ്പരകളെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+