• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അസംസ്കൃത എണ്ണവില സർവ്വകാല റെക്കോർഡിലേക്ക്; ഇന്ത്യയിലും വില ഉയരും, ആശങ്ക!!

ദില്ലി: അസംസ്കൃത എണ്ണവില കുത്തനെ ഉയർന്നു. സർവ്വകാല റെക്കോർഡിലേക്കാണ് എണ്ണവില ഉയർന്നത്. അസംസ്കൃത എണ്ണയുടെ വില ബാരലിന് 20 ശതമാനം വർധിച്ച് 70 ഡോളറായി ഉയർന്നു. സൗദി അറേബ്യയിലെ ആരംകോ എണ്ണശുദ്ധീകരണ ശാലയിലുണ്ടായ ഹൂതി വിമതരുടെ ആക്രമണത്തെ തുടർന്നാണ് എണ്ണവില കുത്തനെ ഉയർന്നത്. എണ്ണ ഉത്പ്പാദനത്തിലുണ്ടായ കുറവാണ് വില കൂടാൻ കരണമായതെന്നാണ് റിപ്പോർട്ട്.

വാട്സ്ആപ്പിലെ രഹസ്യക്കാർ സൂക്ഷിച്ചോ... നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം, ഇനി സ്വകാര്യതയില്ല?

28 വർഷത്തിനിടെ അസംസ്കൃത എണ്ണയുടെ വിലയിൽ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധനവാണിത്. വില ബാരലിന് 80 ഡോളർ വരെ ഉയർന്നേക്കുമെന്നാണ് സൂചനകൾ. മുമ്പ് ഇറാഖ്-കുവൈറ്റ് യുദ്ധകാലത്താണ് അസംസ്കൃത എണ്ണവിലയിൽ ഇത്രകയധികം വർധനവ് ഉണ്ടായിരുന്നത്. ഇനിയും വിർധിക്കാനാാമഅ സാധ്യത. സൗദിയിൽ എണ്ണവില പൂർവ്വ സ്ഥിതിയിലെത്താൻ ദിവസങ്ങൾ എടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയെ കാര്യമായി ബാധിക്കും

ഇന്ത്യയെ കാര്യമായി ബാധിക്കും

സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. അതുകൊണ്ട് തന്നെ എണ്ണവിലയിലെ വൻ വർധന ഇന്ത്യയെ കാര്യമായി തന്നെ ബാധിക്കും. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലിയിൽ ഒരു ഡോളർ കൂടിയാൽ ഇന്ത്യയുടെ ഇറക്കുമതി ചിലവിൽ 10,700 കോടി വർധനവ് ഉണ്ടാകും. ഇപ്പോൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന് വിപണിയിൽ 60.04 ഡോളരാണ് വിലയ സൗദി പ്രതിസന്ധി ഉടലെടുത്തതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവിൽ 60,000 കോടിയോളം രൂപയുടെ വർധനവുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇറാൻ, വെനസ്വല ഉപരോധം

ഇറാൻ, വെനസ്വല ഉപരോധം

പ്രതിദിനം ആറ് ലക്ഷത്തോളം ബാരൽ ക്രൂഡോയിലണ് ഇറാൻ, വെനസ്വല എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഇരു രാജ്യത്തിനും അമേരിക്ക് ഉപരോധം തീർത്തതോടെ ഇന്ത്യക്ക് ഏറെ പ്രയോജനകരമായ എണ്ണ ഇറക്കുമതി നിർത്താൻ മോദി സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ സൗദി, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങേണ്ടി വന്നു. പ്രതിദിനം രണ്ട് ലക്ഷം ബാരൽ എണ്ണയാണ്ആരാംകോയിൽ നിന്ന് മാത്രം ഇന്ത്യക്ക് ലഭിച്ചിരുന്നത്. എന്നാൽ പ്രതിസന്ധി ഉടലെടുത്തതോടെ ഈ സ്രോതസ് നിലച്ചിരിക്കുകയാണ്.

ആക്രമണം നടന്നത് ശനിയാഴ്ച

ആക്രമണം നടന്നത് ശനിയാഴ്ച

ശനിയാഴ്ചയാണ് സൌദി അരാംകോയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ലോകത്തെ ഏററവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അരാംകോയുടെ അബ്ഖൈഖ് പ്ലാന്റിലും, ഖുറൈസിലെ എണ്ണപ്പാടത്തുമാണ് ഡ്രോണുകള്‍ പതിച്ചത്. ഇതേ തുടര്‍ന്ന് പ്ലാന്റ് ഭാഗികമായും താല്‍ക്കാലികമായും അടച്ചിടേണ്ടി വന്നതോടെ സൌദിയുടെ ഉത്പാദനമിടിഞ്ഞിരുന്നു. പത്ത് ദശലക്ഷം ബാരല്‍ വരെ ഓരോ ദിവസവും ആഗോള വിപണിയിലേക്ക് ഒഴുകിയിരുന്നു.

5.7 ദശലക്ഷം ബാരലിന്റെ കുറവ്

5.7 ദശലക്ഷം ബാരലിന്റെ കുറവ്

ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഉത്പാദനം തടസ്സപ്പെട്ടതോടെ ആഗോള വിപണിയിലേക്ക് 5.7 ദശലക്ഷം ബാരലിന്റെ കുറവ് സൌദിയില്‍ നിന്നുണ്ടായി. അതായത് ആഗോള വിപണിയില്‍ നേരിട്ടത് ആറ് ശതമാനം വരെ എണ്ണയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 20 ശതമാനത്തിലേറെ വിലയിങ്ങിനെ ഒറ്റയടിക്ക് വര്‍ധിക്കുന്നത് 28 വര്‍ഷത്തിന് ശേഷമാണ്. 1990ല്‍ സദ്ദാം ഹുസൈന്‍റെ കുവൈത്ത് അധിനിവേശ കാലത്താണ് ഇതിനു മുൻപ് വില ഇതുപോലെ കുതിച്ചുയര്‍ന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിതരണം തുടരുകയായിരുന്നു ഉത്പാദക രാഷ്ട്രങ്ങള്‍. ഇപ്പോള്‍ നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എണ്ണ വില.

പൂർവ്വസ്ഥിതിയിലാകാൻ മൂന്ന് ദിവസം

പൂർവ്വസ്ഥിതിയിലാകാൻ മൂന്ന് ദിവസം

നാശനഷ്ടം സംബന്ധിച്ച് അരാംകോയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. 5.7 ദശലക്ഷം ബാരലിന്റെ കുറവ് ഉത്പാദനത്തില്‍ വന്നതായി അരാംകോ സ്ഥിരീകരിച്ചിട്ടുണ്ട്. പ്ലാന്റ് പൂര്‍വ സ്ഥിതിയിലാകാന്‍ എത്ര സമയമെടുക്കും എന്നതിനെ ആശ്രയിച്ചാകും വില പഴയപടി ആകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ‌. കുറഞ്ഞത് മൂന്ന് ദിവസം വേണ്ടി വരുമെന്നാണ് എണ്ണ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അതായത് മൂന്ന് ദിവസമെങ്കിലും എണ്ണ വില കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ല, എണ്ണക്കുറവ് നിലവില്‍ പരിഹരിക്കാന്‍ പോകുന്നത് കരുതല്‍ ശേഖരത്തില്‍ നിന്നുമെടുത്താണ്.

പ്രതിസന്ധി ഇന്ത്യയിൽ

പ്രതിസന്ധി ഇന്ത്യയിൽ

മാന്ദ്യത്തിന്റെ സൂചനകളില്‍ നിന്നും കര കയറാനുള്ള ശ്രമത്തിലാണ് ആഗോള സാമ്പത്തിക മേഖല. ഇതില്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധി അനുഭവപ്പെടുന്നത് ഇന്ത്യയിലാണ്. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളാണ് സൗദിയുടെ എണ്ണ ഇറക്കുമതി ചെയ്യുന്നത്. സാന്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ എണ്ണ വില വര്‍ധനവ് കൂടി വന്നാല്‍ അത് ഇന്ത്യന്‍‌ സന്പദ് ഘടനക്ക് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നത്.

English summary
Oil prices jump the highest ever after Aramco attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more