Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോട്ടോ ഫിനിഷില്‍ കടന്നുകൂടി ഡല്‍ഹി, 4 റണ്‍സ് വിജയം; റാഷിദിന്റെ മിന്നലടിയും ഗുജറാത്തിനെ രക്ഷിച്ചില്ല

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തോല്‍വി. നാല് റണ്‍സിനാണ് ഡല്‍ഹി വിജയം നേടിയത്. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് തുടക്കം തന്നെ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ശുഭ്മാന്‍ ഗില്‍(6) വേഗത്തില്‍ തന്നെ മടങ്ങി. സായ് സുദര്‍ശന്‍(65) വൃദ്ധിമാന്‍ സാഹ(39) എന്നിവരുടെ ബലത്തിലായിരുന്നു പിന്നീട് ഗുജറാത്തിന്റെ കുതിപ്പ്.

ഇരുവരും അതിവേഗം തന്നെ സ്‌കോര്‍ ചെയ്തു. സാഹ 25 പന്തിലാണ് 39 റണ്‍സടിച്ചത്. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സായ് സുദര്‍ശന്‍ ഇംപാക്ട് പ്ലെയറായിട്ടാണ് ക്രീസിലെത്തിയത്. അതിവേഗത്തിലായിരുന്നു സ്‌കോറിംഗ്. 39 പന്തില്‍ 7 ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

gujarat-vs-delhi-ipl-match

അസ്മത്തുള്ള ഒമര്‍സായ്(1) ഷാരൂഖ് ഖാന്‍(8) രാഹുല്‍ തേവാത്തിയ(4) എന്നിവര്‍ കൂടി പരാജയപ്പെട്ടതോടെ മധ്യനിരയില്‍ വേണ്ട രീതിയില്‍ സ്‌കോര്‍ ചെയ്യാനായില്ല. ഡേവിഡ് മില്ലര്‍ 23 55 റണ്‍സുമായി മികച്ച ഇന്നിംഗ്‌സ് കാഴ്ച്ചവെച്ചു. മില്ലറാണ് മത്സരത്തില്‍ ഗുജറാത്തിന്റെ സാധ്യത സജീവമായി നിലനിര്‍ത്തിയത്. 23 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു മില്ലറുടെ ഇന്നിംഗ്‌സ്.

റാഷിദ് ഖാന്‍ 11 പന്തില്‍ 21 റണ്‍സടിച്ച് പുറത്താവാതെ നിന്നു. അവസാന ഓവറില്‍ ബൗണ്ടറിയും സിക്‌സറും റാഷിദ് അടിച്ചെങ്കിലും നാല് റണ്‍സ് അകലെ വെച്ച് പോരാട്ടം അവസാനിക്കുകയായിരുന്നു. ഡല്‍ഹി നിരയില്‍ റാഷിഖ് സലാം മൂന്ന് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റ് ലഭിച്ചു. നോര്‍ക്കിയ, മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഡല്‍ഹിയുടെ ബാറ്റിംഗ് നിര തകരുന്നതാണ് കണ്ടത്. പൃഥ്വി ഷാ(11) ജേക് ഫ്രേസര്‍ മക്ഗിര്‍ക്ക്(23) ഷെയ് ഹോപ്(5) എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ മൂന്നിന് 44 എന്ന നിലയില്‍ പ്രതിസന്ധിയിലായിരുന്നു ഡല്‍ഹി.

മൂന്ന് വിക്കറ്റുകളും മലയാളി താരമായ സന്ദീപ് വാര്യറാണ് വീഴ്ത്തിയത്. ഇവിടന്നങ്ങോട്ട് മത്സരത്തെ റിഷഭ് പന്തും അക്ഷര്‍ പട്ടേല്‍(66) എന്നിവര്‍ ചേര്‍ന്ന് ഏറ്റെടുക്കുകയായിരുന്നു. 114 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്.

അക്ഷാര്‍ത്ഥത്തില്‍ ഗുജറാത്തിന് ആധിപത്യമുണ്ടായിരുന്ന മത്സരം ഡല്‍ഹി തട്ടിയെടുക്കുകയായിരുന്നു. മികച്ച അറ്റാക്കിംഗായിരുന്നു ഇരുവരും ചേര്‍ന്ന് നടത്തിയത്. 43 പന്തിലായിരുന്നു അക്ഷര്‍ 66 റണ്‍സടിച്ചത്. നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും താരം അടിച്ചു. അതിലുപരി ഗുജറാത്തിന്റെ സ്പിന്‍ നിരയെ ശക്തമായി തന്നെ ഡല്‍ഹി നേരിട്ടു. റാഷിദ് ഖാന് മത്സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചില്ല.

നൂര്‍ അഹമ്മദിനെ പന്തും അക്ഷറും ചേര്‍ന്ന് നന്നായിതന്നെ നേരിടുകയും ചെയ്തു. ഇതാണ് ഡല്‍ഹിയെ വമ്പന്‍ സ്‌കോറിലെത്തിക്കാന്‍ സഹായിച്ചത്. ഒരിക്കല്‍ പോലും ഗുജറാത്തിന്റെ സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ ആധിപത്യം പുലര്‍ത്താനായില്ല.

അവസാന ഓവറുകളില്‍ ഗംഭീര വെടിക്കെട്ടുമായി ട്രിസ്റ്റാന്‍ സ്റ്റബ്‌സും കളം നിറഞ്ഞുനിന്നു. പന്ത് 43 പന്തില്‍ 88 റണ്‍സുമായി പുറത്താവാതെ നിന്നു. എട്ട് സിക്‌സറും അഞ്ച് ബൗണ്ടറികളും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സ്റ്റബ്‌സ് 7 പന്തില്‍ 26 റണ്‍സടിച്ചു. രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും താരം അടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+