Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്

കൊച്ചി: കേരളത്തില്‍ കലാശക്കൊട്ടിനിടെ പലയിടത്തും സംഘര്‍ഷം. കരുനാഗപള്ളിയില്‍ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷമുണ്ടായി. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സിഐയ്ക്കും നാല് പോലീസുകാര്‍ക്കും അടക്കം പരുക്കേറ്റിട്ടുണ്ട്. സിആര്‍ മഹേഷ് എംഎല്‍എയ്ക്കും പരുക്കേറ്റിട്ടുണ്ട്.

എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എംഎല്‍എയ്ക്കും പോലീസുകാര്‍ക്കും പരുക്കേറ്റത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കൊടിയിലിനും പരുക്കേറ്റം. കല്ലേറിനിടെയാണ് പരുക്കേറ്റത്.

kerala-kottikalasham

അതേസമയം കല്‍പ്പറ്റയിലെ യുഡിഎഫ് കലാശക്കൊട്ടില്‍ ഡിഎംകെയുടെ കൊടിയും. ഇവിടെയും സംഘര്‍ഷമുണ്ടായി. മറ്റെല്ലാ പാര്‍ട്ടികളുടെ കൊടികളും പതിവ് പോലെ ഒഴിവാക്കിയപ്പോഴാണ് ഡിഎംകെ കൊടിയുമായി പ്രവര്‍ത്തകരെത്തിയത്. രണ്ടു കൊടികളുമായാണ് ജാഥയില്‍ പ്രാദേശിക ഡിഎംകെ പ്രവര്‍ത്തകര്‍ എത്തിയത്.

കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും ഡിഎംകെ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഡിഎംകെ പ്രവര്‍ത്തകരുടെ കൊടികള്‍ വലിച്ച് കീറി. പോലീസ് ഇടപെട്ട് ഡിഎംകെ പ്രവര്‍ത്തകരെ മടക്കി അയക്കുകയായിരുന്നു. ഡിഎംകെ പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് റാലിക്കിടയിലേക്ക് വാഹനവമായി എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.

ഡിഎംകെ പ്രവര്‍ത്തകര്‍ നേരത്തെ യുഡിഎഫിന്റെ കലാശക്കൊട്ടില്‍ പങ്കെടുത്തിരുന്നു. നേരത്തെ തന്നെ കലാശക്കൊട്ടിനിടെ സംഘര്‍ഷമൊഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. കലാശക്കൊട്ടിനായി പ്രത്യേക കേന്ദ്രങ്ങളും ഇതിനായി നല്‍കിയിരുന്നു. എന്നാല്‍ പലയിടത്തും സംഘര്‍ഷമുണ്ടാവുകയായിരുന്നു.

മലപ്പുറത്തും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷങ്ങളുണ്ടായി. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു ഇവിടെ സംഘര്‍ഷം. പോലീസ് തുടക്കത്തില്‍ പോലീസ് ഇടപെട്ടത് കൊണ്ടാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതിരുന്നത്. എന്നാല്‍ വീണ്ടും സംഘര്‍ഷങ്ങളുണ്ടായി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ചെങ്ങന്നൂരില്‍ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. ഇവിടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. എംസി റോഡില്‍ നിന്ന് കൊട്ടിക്കലാശം ആഘോഷിച്ച പ്രവര്‍ത്തകരെ റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.

നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. കൊട്ടിക്കലാശത്തിന്റെ സമാപനത്തിനിടെ നെയ്യാറ്റിന്‍കരയില്‍പോലീസ് ലാത്തിയും വീശി. കെഎസ്‌യു-കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പോലീസ് ലാത്തിവീശി ഓടിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെയും അക്രമത്തിന് തുനിഞ്ഞു.

കനത്ത മഴയും ഇതിനിടെയുണ്ടായി. കൊട്ടിക്കലാശത്തിനിടെയാണ് പ്രവര്‍ത്തകര്‍ ബസിന് മുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു. ബസ് തടഞ്ഞ് നിര്‍ത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

ട്വന്റി ട്വന്റി റോഡ് ഷോയ്ക്കിടെയും ഉന്തും തള്ളുമുണ്ടായി. റോഡ് ഷോയുടെ അകത്തേക്ക് കടക്കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയത്. പോലീസ് ഇടപെട്ടതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+