രാഹുല്‍ ഗാന്ധിയുടെ മക്കളും രാജ്യദ്രോഹികളായി പോയേനെയെന്ന് ബിജെപി എംപി
ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി ഓം പ്രകാശ് മതുര്‍ രംഗത്ത്. രാഹുല്‍ ഗാന്ധി വിവാഹം ചെയ്യാതിരുന്നത് എന്തുക്കൊണ്ടും നന്നായി എന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം, വിവാഹം ചെയ്തിരുന്നെങ്കില്‍ രാഹുലിന്റെ മക്കളും രാജ്യദ്രോഹികളായി പോകുമായിരുന്നുവെന്നാണ് ഓം പ്രകാശ് പറഞ്ഞത്.
ജെഎന്‍യു വിദ്യാര്‍ത്ഥികളെ അനുകൂലിച്ച രാഹുല്‍ രാജ്യദ്രോഹിയാണെന്നുള്ള ആരോപണം നിലനില്‍ക്കുന്നുണ്ട്. നാല് തലമുറകളായി രാജ്യം ഭരിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ കുടുംബത്തിലുള്ളവരാണ്. ഭരണം കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോഴാണ് കോണ്‍ഗ്രസ് അനാവശ്യ പ്രശ്‌നങ്ങളും ആരോപണങ്ങളും അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറയുന്നു.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന് രാജ്യദ്രോഹം ചെയ്യുന്ന രാഹുലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് ഓം പ്രകാശ് പറയുന്നത്. രാഹുല്‍ ഗാന്ധിയെ പോലുള്ളവരുടെ സന്ദര്‍ശനത്തോടെ ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴങ്ങിയെന്നും അദ്ദേഹം ആരോപിക്കുന്നു.
രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തതിനെക്കുറിച്ച് പറയാന്‍ ബിജെപിക്കാര്‍ യോഗ്യരല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നരേന്ദ്രമോദി മുതല്‍ വാജ് പേയ് വരെ ഇതിനു ഉദാഹരണങ്ങളാണെന്ന് ഓര്‍ക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഓം പ്രകാശിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രാഹുല്‍ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications