• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒമൈക്രോണ്‍ വ്യാപനം; ചെന്നൈ നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് പൂട്ടിട്ട് പൊലീസ്, കടുത്ത നിയന്ത്രണങ്ങള്‍

Google Oneindia Malayalam News

ചെന്നൈ: കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. ഒമൈക്രോണ്‍ കേസുകള്‍ അടക്കം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുവത്സരാഘോഷം പ്രമാണിച്ച് ചെന്നൈയില്‍ പോലീസ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 619 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11 കേസുകളും കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണാണ്.

ഉത്തർപ്രദേശിൽ കോൺഗ്രസിന് പ്രതീക്ഷ; മുൻ പ്രധാനമന്ത്രിയുടെ മകൻ പാർട്ടിയിലേക്ക്ഉത്തർപ്രദേശിൽ കോൺഗ്രസിന് പ്രതീക്ഷ; മുൻ പ്രധാനമന്ത്രിയുടെ മകൻ പാർട്ടിയിലേക്ക്

സംസ്ഥാനത്ത് ആകെ 45 പേര്‍ക്കാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. പുതുവത്സര ആഘോഷങ്ങള്‍ രോഗ വ്യാപനം വര്‍ദ്ധിപ്പിക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് ഇപ്പോള്‍ നിയന്ത്രണം ശക്തമാക്കിയിരിക്കുന്നത്. മറീന, ബസന്റ് നഗര്‍, നീലങ്കരൈ, ചെന്നൈയെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന ഈസ്റ്റ് കോസ്റ്റ് റോഡ് എന്നിവയുള്‍പ്പെടെ നഗര ബീച്ചുകളിലൊന്നും ആളുകള്‍ കൂട്ടംകൂടരുതെന്ന് ചെന്നൈ പോലീസ് ആവശ്യപ്പെട്ടു.

ബീച്ചിന്റെ സമീപത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഡിസംബര്‍ 31 ന് രാത്രി 9 മണി മുതല്‍ ബീച്ച് റോഡുകളില്‍ വാഹന ഗതാഗതവും നിരോധിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. കാമരാജ് റോഡ്, മറീന ബീച്ച് റോഡ്, യുദ്ധസ്മാരകം മുതല്‍ ഗാന്ധി പ്രതിമ, ബസന്ത് നഗര്‍ എലിയറ്റ് ബീച്ച് റോഡ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് പോലീസ് അറിയിച്ചു. ബീച്ചുകളുടെ സമീപത്ത് യാതൊരുവിധത്തിലുള്ള പുതുവത്സര ആഘോഷങ്ങളും അനുവദിക്കില്ല.

റിസോര്‍ട്ടുകള്‍, ഫാം ഹൗസുകള്‍, ക്ലബ്ബുകള്‍, ഓഡിറ്റോറിയങ്ങള്‍, വിനോദ പരിപാടികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഫാം ഹൗസുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ നൃത്തം, ഡിജെ, സംഗീത പാര്‍ട്ടികള്‍ അടക്കമുള്ള പുതുവത്സര ആഘോഷങ്ങളും നിരോധിച്ചിട്ടുണ്ട്. റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ (ആര്‍ഡബ്ല്യുഎ), അപ്പാര്‍ട്ട്മെന്റുകള്‍, വില്ലകള്‍ എന്നിവിടങ്ങളില്‍ ആഘോഷങ്ങള്‍ അനുവദനീയമല്ലെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ ആഘോഷിക്കാന്‍ കൂട്ടം കൂടരുതെന്നും പൊലീസ് വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റെ നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് താമസ സൗകര്യങ്ങളുള്ള ഹോട്ടലുകളും റെസ്റ്റോറന്റുകളും രാത്രി 11 വരെ മാത്രമേ തുറക്കാന്‍ കഴിയൂ. ഹോട്ടലിലെ എല്ലാ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്ത് ഒമൈക്രോണ്‍ കേസുകളില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പകരുന്ന കൊറോണ വൈറസ് വേരിയന്റായ ഒമിക്റോണിന്റെ ആകെ എണ്ണം 781 ആയി. ഡല്‍ഹിയില്‍ 238 കേസുകളും 167 കേസുകളുമായി മഹാരാഷ്ട്രയും തൊട്ടുപിന്നിലാണ്. നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ആശങ്കയുടെ വകഭേദം ഇപ്പോള്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു.

അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ( 32 ), ( 40 ) യു.എ.ഇ.യില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും ( 28 ) വന്നതാണ്. ഒരാള്‍ക്ക് (51) സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി (9) ഇറ്റലിയില്‍ നിന്നും ഒരാള്‍ ( 37 ) ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ (48) ടാന്‍സാനിയയില്‍ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  English summary
  Omicron cases rise: Chennai Police Announce New restrictions in New Year
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X